ചിക്കാഗോ വിമാനത്താവളത്തില്‍ കൂട്ടയടി; രണ്ട് പേര്‍ അറസ്റ്റില്‍

Published : May 24, 2023, 04:11 PM ISTUpdated : May 24, 2023, 04:14 PM IST
ചിക്കാഗോ വിമാനത്താവളത്തില്‍ കൂട്ടയടി; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ രണ്ടുപേർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടയടിയായി മാറുകയായിരുന്നു.


സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോയില്‍ ഷിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആളുകള്‍ തമ്മില്‍ തല്ലുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. കൂട്ടയടിയില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും അടക്കം പത്ത് പന്ത്രണ്ട് പേരോളം പങ്കെടുത്തെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനമിറങ്ങിയ രണ്ട് പേര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

വിമാനത്താവളത്തിലെ ബാഗേജ് ക്ലെയിം ഏരിയയിൽ വെച്ചുണ്ടായ തർക്കത്തിനിടെ 24 കാരിയായ യുവതിയെ മറ്റ് രണ്ട് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് ഫോക്സ് 32 റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.  ക്രിസ്റ്റഫർ ഹാംപ്ടണ്‍ (18) ടെംബ്ര ഹിക്‌സ് (20) എന്നിവരാണ് അറസ്റ്റിലായതെന്നും ബാറ്ററിയുടെ തെറ്റായ എണ്ണത്തെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്നും പോലീസ് പറയുന്നു. ആളുകള്‍ തമ്മില്‍ തല്ലുന്നത് മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ടെർമിനൽ 3 ന്‍റെ താഴത്തെ നിലയിൽ ഒന്നിലധികം ആളുകൾ തമ്മിൽ പരസ്പരം തമ്മില്‍ തല്ലുന്നുതാണ് വീഡിയോയില്‍ ഉള്ളത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. 

 

ലോകത്തിലെ ഏറ്റവും ദുരിത രാജ്യമായി സിംബാബ്‍വെ, ഇന്ത്യയ്ക്ക് പിഴച്ചത് തൊഴിലില്ലായ്മയിലെ വര്‍ദ്ധനവ്

പ്രഫഷണല്‍ ഗുസ്തിക്കാരെന്ന തരത്തില്‍ ആളുകള്‍ പരസ്പരം തല്ലുകയും പിടിച്ച് തള്ളുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകള്‍ പരസ്പരം മുടിപിടിച്ച് വലിച്ചും ശരീരത്തിന് മുകളില്‍ കയറിക്കിടന്നും തങ്ങളാല്‍ ആകും വിധം എതിരാളിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. സംഭവത്തെ തുടര്‍ന്ന്, "ചിക്കാഗോ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഏവിയേഷന്‍ (സിഡിഎ) എല്ലായ്‌പ്പോഴും സുരക്ഷയ്ക്ക് മുൻ‌ഗണന നല്‍കുന്നു.  ഓഹെയറിലും മിഡ്‌വേ ഇന്‍റർനാഷണൽ എയർപോർട്ടുകളിലും ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലുമുള്ള ഞങ്ങളുടെ എല്ലാ ഫെഡറൽ പങ്കാളികളുമായും ഞങ്ങൾ അടുത്ത് പ്രവർത്തിക്കുന്നു, അവർ എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു." എന്ന് ചിക്കാഗോ വിമാനത്താവളം അധികൃതര്‍ ഒരു പ്രസ്താവന പുറത്തിറക്കി. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ പോലീസോ വിമാനത്താവളം അധികൃതരോ തയ്യാറായില്ല. 

400 വര്‍ഷം പഴക്കമുള്ള പെയിന്‍റംഗില്‍ 'നൈക്കി ഷൂ'; വൈറലായി 17 -ാം നൂറ്റാണ്ടിലെ ചിത്രം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?