രണ്ട് ഭാര്യമാര്‍, ഓരോ ഭാര്യമാർക്കുമൊപ്പം അര ആഴ്ച വീതം, ഞായറാഴ്ച ഭർത്താവിന് സ്വന്തം!

Published : Mar 14, 2023, 03:56 PM IST
രണ്ട് ഭാര്യമാര്‍, ഓരോ ഭാര്യമാർക്കുമൊപ്പം അര ആഴ്ച വീതം, ഞായറാഴ്ച ഭർത്താവിന് സ്വന്തം!

Synopsis

ആഴചയില്‍ ഭര്‍ത്താവിന്‍റെ മൂന്ന് ദിവസങ്ങൾ വീതമാണ് ഭാര്യമാർ വീതിച്ചെടുത്തത്. ശേഷിച്ച ഒരു ദിവസം അവർ ഭർത്താവിന് സ്വന്തമായി നൽകി. ഈ ദിവസം ഭർത്താവിന് ഇഷ്ടമുള്ളത് പോലെ എന്ത് വേണമെങ്കിലും ചെയ്യാം.  

രു പുരുഷൻ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഭാര്യമാര്‍ക്ക് വേണ്ടി ആഴ്ചയിലെ ദിവസങ്ങളെ ഇത്ര കൃത്യമായി വീതിക്കുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കുടുംബ കോടതിയിൽ വന്ന ഈ അപൂർവ്വ കുടുംബ കഥ  കൗൺസിലറായ ഹരീഷ് ദേവനാണ് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. ഹരിയാനയിലാണ് ഈ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ആഴചയില്‍ ഭര്‍ത്താവിന്‍റെ മൂന്ന് ദിവസങ്ങൾ വീതമാണ് ഭാര്യമാർ വീതിച്ചെടുത്തത്. ശേഷിച്ച ഒരു ദിവസം അവർ ഭർത്താവിന് സ്വന്തമായി നൽകി. ഈ ദിവസം ഭർത്താവിന് ഇഷ്ടമുള്ളത് പോലെ എന്ത് വേണമെങ്കിലും ചെയ്യാം.  

ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ഒരു യുവ എഞ്ചിനിയറാണ് ഈ കഥയിലെ നായകൻ. ഇദ്ദേഹം 2018 ലാണ് ഗ്വാളിയോർ സ്വദേശിനിയായ 28 വയസ്സുള്ള സീമ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം രണ്ട് വർഷക്കാലത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടയിൽ ഇവർക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നു. അങ്ങനെയിരിക്കുന്നതിടെ 2020-ൽ കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. 

കൂടുതല്‍ വായിക്കാന്‍:   158 കിലോയിൽ കൂടുതൽ ഭാരമുള്ളവർക്ക് സൗജന്യ ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്‍റ്; എവിടെയാണെന്ന് അറിയണ്ടേ?

ഈ സമയത്ത് സീമയെ അവളുടെ ജന്മനാടായ ഗ്വാളിയോറില്‍ അദ്ദേഹം എത്തിച്ചു. എന്നാല്‍ , സര്‍ക്കാര്‍ ലോക്ഡൌണ്‍ പിന്‍വലിച്ചെങ്കിലും അയാൾ ഭാര്യയെ തിരികെ കൊണ്ട് വന്നില്ല. ഇതിനിടയിൽ തന്നോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയുമായി അയാള്‍ പ്രണയത്തിലായി. അവരുടെ അടുപ്പം വളർന്നതോടെ ഇരുവരും ലിവിംഗ് ടുഗതർ ആരംഭിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞും പിറന്നു. പിന്നാലെ അയാള്‍ തന്‍റെ സഹപ്രവർത്തകയെ വിവാഹം കഴിച്ചു. എന്നാല്‍ ആദ്യ ഭാര്യയായ സീമയുമായുള്ള ബന്ധം വേര്‍പെടുത്തിയുമില്ല. 

കൂടുതല്‍ വായിക്കാന്‍:  ​​​​​​​ പഴങ്ങള്‍ വാങ്ങാനെത്തുന്നവർക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്ന പഴക്കച്ചവടക്കാരൻ!

ഈ വിവരം അറിഞ്ഞ ആദ്യ ഭാര്യയായ സീമ മടങ്ങിയെത്തുകയും ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് തിരികെ സ്വന്തം വീട്ടിലെത്തിയ സീമ ഭർത്താവിനെതിരെ കേസ് കൊടുത്തു. കേസ് കുടുംബ കോടതിയിൽ എത്തിയതോടെ പ്രശ്ന പരിഹാരത്തിനായി കോടതി ഇരുവരെയും വിളിച്ചു വരുത്തി. ഒടുവിൽ, തങ്ങളുടെ കുട്ടിയുടെ ഭാവിയെ കരുതി കേസ് രമ്യതയിൽ പരിഹരിക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഭർത്താവിനൊപ്പം മടങ്ങിപ്പോകാൻ സീമ തീരുമാനിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ആഴ്ചയെ തുല്യമായി രണ്ട് ഭാര്യമാർക്കുമായി നൽകിയിരിക്കുകയാണ് ഇപ്പോൾ ഭർത്താവ്. ഭാര്യമാര്‍ക്കായി രണ്ട് ഫ്ളാറ്റുകളും എടുത്തു. ആഴ്ചയുടെ ആദ്യത്തെ മൂന്ന് ദിവസം ഇയാൾ ആദ്യ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പവും ജീവിക്കും. അടുത്ത മൂന്ന് ദിവസങ്ങൾ രണ്ടാം ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് കഴിയുക. ഞായറാഴ്ചകൾ ഇയാൾക്ക് സ്വന്തമായി എടുക്കാം. 

കൂടുതല്‍ വായിക്കാന്‍:  ഇന്ത്യന്‍ സാംസ്കാരിക - സാമ്പത്തിക പരിസ്ഥിതി പഠിക്കാന്‍ താലിബാന്‍; കോഴ്സ് നടത്തുന്നത് കോഴിക്കോട് ഐഐഎം !

PREV
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ