ഊബർ റൈഡ് ബുക്ക് ചെയ്തു, ഞെട്ടിച്ച് മുന്നിൽ വന്നുനിന്നത് ബിഎംഡബ്ല്യു സൂപ്പർ ബൈക്ക്!

Published : Aug 07, 2026, 08:13 PM IST
viral post

Synopsis

കൗതുകം കൊണ്ട് ജയിൻ ഡ്രൈവറോട് ചോദിച്ചു, 'ഭായ്, നിങ്ങൾ എന്തിനാണ് ഊബർ ഓടിക്കുന്നത്?' ബൈക്ക് മാത്രമല്ല, യുവാവിന്‍റെ മറുപടിയും വെറൈറ്റി ആയിരുന്നു.

ഓഫീസിൽ നിന്ന് രാത്രി മടങ്ങാൻ വേണ്ടി ഊബർ ബുക്ക് ചെയ്തതാണ് ആശിഷ് ജയിൻ എന്ന സംരംഭകൻ. എന്നാൽ, അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് റൈഡിന് കിട്ടിയത് ഒരു ബി.എം.ഡബ്ല്യു ബൈക്ക്. ലിങ്ക്ഡ്ഇനിലാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഓഫീസിൽ നിന്ന് ​ഗസ്റ്റ് ഹൗസിലേക്ക് പോകാൻ രാത്രി 8.25 ഓടെയാണ് അദ്ദേഹം റൈഡ് ബുക്ക് ചെയ്തത്. എന്നാൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആപ്പിൽ കാണിച്ചത് ഒരു ബി.എം.ഡബ്ല്യു സൂപ്പർബൈക്ക് ആയിരുന്നു.

കൗതുകം കൊണ്ട് ജയിൻ ഡ്രൈവറോട് ചോദിച്ചു, 'ഭായ്, നിങ്ങൾ എന്തിനാണ് ഊബർ ഓടിക്കുന്നത്?'. ഇത് തന്റെ ആദ്യത്തെ ഊബർ റൈഡ് ആണ്. താൻ പണത്തിനുവേണ്ടിയല്ല ഇത് ചെയ്യുന്നത്, പുതിയ ആളുകളെ പരിചയപ്പെടാനും, സംസാരിക്കാനും, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനുമാണ് താൻ ഇത് ചെയ്യുന്നതെന്നായിരുന്നു ഡ്രൈവറുടെ മറുപടി. എൻജിനീയറിങ് ബിരുദധാരിയായ ആ യുവാവ് പല ബിസിനസ്സുകളും പരീക്ഷിച്ചിട്ടുള്ളയാളാണ്. ചിലത് പാഠങ്ങൾ പഠിപ്പിച്ചു, ചിലത് പണം നൽകി, മറ്റുചിലത് തന്നെ കൂടുതൽ ശക്തനാക്കി. ഇപ്പോൾ മാസ്റ്റർ ബിരുദത്തിന് ചേരാനുള്ള തയ്യാറെടുപ്പിലാണ് എന്നും യുവാവ് പറഞ്ഞത്രെ.

കയ്യിലുള്ള ആഡംബര ബൈക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബിസിനസ്സിലൂടെ താൻ സമ്പാദിച്ച പണവും മാതാപിതാക്കളുടെ ചെറിയ സഹായവും കൊണ്ടാണ് അത് വാങ്ങിയതെന്ന് യാതൊരു ജാഡയുമില്ലാതെ യുവാവ് പറഞ്ഞു. റൈഡ് അവസാനിച്ചപ്പോൾ, 'എനിക്ക് ആളുകളോടൊപ്പം ജോലി ചെയ്യാനും ഇവന്റുകൾ കൈകാര്യം ചെയ്യാനും വളരെ ഇഷ്ടമാണ്' എന്ന് യുവാവ് ജയിനിനോട് പറഞ്ഞു.

വലിയ സ്വപ്നങ്ങൾ കാണുന്നതിൽ തെറ്റില്ല, അതിനായി പരിശ്രമിക്കാനുള്ള ആത്മാർത്ഥതയാണ് വേണ്ടത്. അതാണ് ഈ അനുഭവം തനിക്ക് നൽകിയ പാഠമെന്ന് ജയിൻ കുറിക്കുന്നു. ചിലപ്പോൾ വലിയ സിഇഒമാരിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ ആകില്ല, മറിച്ച് ഇതുപോലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചകളിൽ നിന്നാകും നമുക്ക് ഏറ്റവും വലിയ പ്രചോദനം ലഭിക്കുക എന്നും ജയിൻ പറയുന്നു. ഒപ്പം യുവാവിന് നന്ദി പറയാനും ആശംസകൾ നേരാനും ജയിൻ മറന്നില്ല.

PREV
Read more Articles on
click me!

Recommended Stories

സൂപ്പ് പാത്രത്തിൽ മൃതദേഹാവശിഷ്ടങ്ങൾ, മോഡലിന്റെ കൊലപാതകം, മുൻഭർത്താവിന്റെ വിചാരണയ്ക്ക് തുടക്കം
എഐ മനുഷ്യനെ കീഴടക്കുമോ? മൈക്രോസോഫ്റ്റിന്റെ നിർണായക നീക്കം