'അയ്യോ, ഇവർ കറുത്തവർഗ്ഗക്കാരാണ്'; ഏജന്റിന്റെ വംശീയാധിക്ഷേപം: റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ കേസ്

Published : Oct 24, 2026, 12:34 PM IST
phone

Synopsis

സന്ദേശം കണ്ടയുടൻ ലിസ പ്രതിശ്രുത വരനോട് കാറിൽ തിരികെ കയറാൻ ആവശ്യപ്പെടുകയും, സന്ദേശത്തെക്കുറിച്ച് ഏജന്റിനോട് ചോദിക്കുകയും ചെയ്തു.

അമേരിക്കയിലെ ക്വീൻസിൽ വാടകവീട് തിരയുകയായിരുന്ന ദമ്പതികൾക്ക് നേരെ റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വംശീയാധിക്ഷേപം. ഡെലവെയറിൽ നിന്ന് ന്യൂയോർക്കിലേക്ക് താമസം മാറിയ ലിസ റെനെ ഒലാസോ, പ്രതിശ്രുത വരൻ സിറിൽ ക്രിസ്റ്റഫർ എന്നിവരാണ് തങ്ങൾക്ക് നേരിട്ട വംശീയ അധിക്ഷേപത്തിനെതിരെ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. ഫ്ലഷിംഗിലുള്ള ഒരു റെന്റൽ അപ്പാർട്ട്മെന്റ് കാണുന്നതിനായി പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 'ഡഗ്ലസ് എലിമാന്റെ' ബ്രോക്കറുമായി ഇരുവരും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ, അപ്പാർട്ട്മെന്റിന് മുന്നിൽ കാറിൽ നിന്നിറങ്ങിയ ദമ്പതികളെ ദൂരെ നിന്ന് കണ്ട ഏജന്റ്, വസ്തുവുടമയ്ക്ക് അയക്കാൻ ഉദ്ദേശിച്ച സന്ദേശം അബദ്ധത്തിൽ ലിസയ്ക്ക് തന്നെ അയക്കുകയായിരുന്നു.

'അയ്യോ, ഇവർ കറുത്തവർഗ്ഗക്കാരാണ്' (Ugh. They are Black) എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

സന്ദേശം കണ്ടയുടൻ ലിസ പ്രതിശ്രുത വരനോട് കാറിൽ തിരികെ കയറാൻ ആവശ്യപ്പെടുകയും, സന്ദേശത്തെക്കുറിച്ച് ഏജന്റിനോട് ചോദിക്കുകയും ചെയ്തു. എന്നാൽ, മുൻപ് ഈ പ്രദേശത്ത് താമസിച്ചിരുന്ന കറുത്തവർഗ്ഗക്കാരായ വാടകക്കാർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതിനാലാണ് അങ്ങനെ അയച്ചതെന്നായിരുന്നു ഏജന്റിന്റെ വിശദീകരണം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തിന് പിന്നാലെ ഡഗ്ലസ് എലിമാൻ കമ്പനിക്കെതിരെയും, ബന്ധപ്പെട്ട ഏജന്റിനും വസ്തുവുടമകൾക്കുമെതിരെയും ദമ്പതികൾ വംശീയ അധിക്ഷേപത്തിന് കേസ് ഫയൽ ചെയ്തു. സന്ദേശം യാദൃച്ഛികമായി അയച്ചതല്ലെന്നും, വസ്തുവുടമയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് കരുതുന്നതായും ദമ്പതികളുടെ അഭിഭാഷകൻ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ അധിക്ഷേപകരമായി സന്ദേശമയച്ച ഏജന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഡഗ്ലസ് എലിമാൻ വക്താവ് അറിയിച്ചു. ഏതൊരു തരത്തിലുള്ള വിവേചനവും വച്ചുപൊറുപ്പിക്കില്ലെന്ന നയമാണുള്ളതെന്നും കമ്പനി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

അപകടത്തിൽ തകർന്നു, മെഴ്‌സിഡസ് ബെൻസ് റിപ്പയർ ചെലവ് 61 ലക്ഷം രൂപ; ആകെ ഷോക്കിൽ ബെംഗളൂരു ടെക്കി
ബ്ലിങ്കിറ്റിൽ 5 മിനിറ്റിൽ വിറ്റുതീർന്ന് ആപ്പിൾ 'ഐഫോൺ ഡ്യുവോ'; 'നമ്മൾ സമ്പന്ന രാജ്യമായി' എന്ന് നെറ്റിസൺസ്