22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി

Published : Apr 26, 2025, 07:30 PM IST
22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി

Synopsis

മോഷണം പോയ കാര്‍, ദിവസങ്ങൾക്ക് ശേഷം ഷോറൂമിൽ നിന്നും വാങ്ങി ഉടമ

സ്വന്തം കാർ മോഷണം പോയതിനെ തുടർന്നാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹുള്ളിൽ നിന്നുള്ള ഒരാൾ, മറ്റൊരു കാർ വാങ്ങാൻ തീരുമാനിച്ചത്. പക്ഷേ, യാദൃശ്ചികം എന്ന് പറയട്ടെ 22 ലക്ഷം രൂപ മുടക്കി അദ്ദേഹം വാങ്ങിയത് ആഴ്ചകൾക്ക് മുമ്പ് തന്‍റെ വീട്ടുമുറ്റന്ന് നിന്നും മോഷണം  പോയ അതെ കാർ തന്നെ. 36 കാരനായ ഇവാൻ വാലന്റൈൻ ആണ് ഇത്തരത്തിൽ ഒരു അബദ്ധത്തിൽ പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 

ഫെബ്രുവരി 28 -ന് രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് തന്‍റെ 2016 മോഡൽ ഹോണ്ട സിവിക് കാണാനില്ലെന്ന് ഇവാന് മനസ്സിലാക്കിയത്. ഉടൻതന്നെ പോലീസിനെയും ഇൻഷുറൻസ് കമ്പനിയെയും അറിയിച്ചു. അന്വേഷണങ്ങൾ എങ്ങും എത്താതെ വന്നതോടെയാണ് പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ചു. പുതിയ കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയ ഇദ്ദേഹം തന്‍റെ മോഷണം പോയ കാറിൻ്റെ അതേ മോഡലായ മറ്റൊരു കാർ കണ്ടതും അത് തന്നെ വാങ്ങിക്കാൻ തീരുമാനിക്കുകയായിരുന്നു. കറുത്ത ഹോണ്ട സിവിക് കാറായിരുന്നു അത്. മോഷണം പോയ കാറും അതേ മോഡൽ തന്നെ. അങ്ങനെ 22 ലക്ഷം രൂപ മുടക്കി അദ്ദേഹം ആ കാർ വാങ്ങി.

Read more: 25 -ാം പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററുടെ മരണം; ഞെട്ടലോടെ ആരാധകർ

പുതിയതായി വാങ്ങിയ കാറുമായി വീട്ടിലെത്തിയ വാലന്‍റൈന് അധികം വൈകാതെ സൂക്ഷ്മമായ പരിശോധനയിൽ മോഷണം പോയ തന്‍റെ കാർ തന്നെയാണ് അതെന്ന് മനസ്സിലായി. കാറിന്‍റെ ബിൽറ്റ്-ഇൻ നാവിഗേഷൻ സിസ്റ്റത്തിൽ തന്‍റെയും മാതാപിതാക്കളുടെയും പഴയ വിലാസങ്ങൾ രേഖപ്പെടുത്തി ഇരിക്കുന്നത് കണ്ടെത്തിയതും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ സത്യം തിരിച്ചറിഞ്ഞതോടെ താനാകെ തകർന്ന് പോയി എന്നാണ് വാലന്‍റൈൻ പറയുന്നത്. തുടർന്ന് സോളിഹുള്ളിലെ ഒരു ഹോണ്ട ഗാരേജിൽ എത്തിച്ച് ടെക്നീഷ്യൻമാരുടെ സഹായത്തോടെ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പിച്ചു. സംഗതി പോലീസിൽ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല. കാരണം തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായിട്ടായിരുന്നു കുറ്റവാളികൾ ആ പരിപാടി നടത്തിയതെന്നത് തന്നെ. 

Read more:  സെക്യൂരിറ്റി ജീവക്കാരനോട് മുട്ടുകുത്തി വണങ്ങാന്‍ ആവശ്യപ്പെട്ട് വിനോദ സഞ്ചാരി; രൂക്ഷ വിമർശനം


 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്