30 വർഷത്തേക്ക് പ്രതിമാസം 10 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം; 70 കാരിക്ക് ജന്മദിനത്തിൽ കൈവന്നത് മഹാഭാഗ്യം !

Published : Sep 12, 2023, 02:29 PM IST
30 വർഷത്തേക്ക് പ്രതിമാസം 10 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം; 70 കാരിക്ക് ജന്മദിനത്തിൽ കൈവന്നത് മഹാഭാഗ്യം !

Synopsis

ഇംഗ്ലണ്ടിലെ ഡോർക്കിംഗിൽ നിന്നുള്ള ഡോറിസ് സ്റ്റാൻബ്രിഡ്ജിനാണ് തന്‍റെ എഴുപതാം ജന്മദിനത്തിൽ എടുത്ത ലോട്ടറി സമ്മാനമായി അടുത്ത 30 വർഷത്തേക്ക് 10,000 പൗണ്ടിന്‍റെ (ഏകദേശം ₹ 10.37 ലക്ഷം) ലോട്ടറി അടിച്ചത്. 

ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ലോട്ടറിയിലൂടെ മഹാഭാഗ്യം തേടിയെത്തിയ നിരവധി ആളുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ പല തവണ പുറത്ത് വന്നിട്ടുണ്ട്.  വീണ്ടും അത്തരത്തിൽ ഒരു മഹാഭാഗ്യം തേടിയെത്തിയ യുകെ സ്വദേശിനിയായ എഴുപതുരിയുടെ വാർത്ത ഏവരെയും അമ്പരപ്പെടുത്തുകയാണ്. ഓരോ മാസവും 10 ലക്ഷം രൂപ വീതം ലഭിക്കുന്ന വിധത്തിൽ 30 വർഷത്തേക്കുള്ള ലോട്ടറിയാണ്  ഇവർക്ക് മഹാഭാഗ്യം സമ്മാനിച്ചിരിക്കുന്നത്. അതും എഴുപതാം ജന്മദിനത്തില്‍ !

വിമാനത്താവളത്തില്‍ നിന്നും നായയെ കാണാതായി; 21 ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷിതമായി കണ്ടെത്തി !

ഇംഗ്ലണ്ടിലെ ഡോർക്കിംഗിൽ നിന്നുള്ള ഡോറിസ് സ്റ്റാൻബ്രിഡ്ജിനാണ് തന്‍റെ എഴുപതാം ജന്മദിനത്തിൽ എടുത്ത ലോട്ടറി സമ്മാനമായി അടുത്ത 30 വർഷത്തേക്ക് 10,000 പൗണ്ടിന്‍റെ (ഏകദേശം ₹ 10.37 ലക്ഷം) ലോട്ടറി അടിച്ചത്.  ഡോറിസ് സ്റ്റാൻബ്രിഡ്ജിന് ഇനിയുള്ള മുപ്പത് വര്‍ഷക്കാലത്തേക്ക് എല്ലാ മാസവും ഈ തുക മുടക്കമില്ലാതെ ലഭിക്കും.  ഈ വിജയം തനിക്ക് 100 വയസ്സ് വരെ ജീവിക്കാൻ പ്രചോദനം നൽകുന്നുവെന്നായിരുന്നു സ്റ്റാൻബ്രിഡ്ജ്  സമ്മാന വാര്‍ത്തയോട് പ്രതികരിച്ചത്. 

'ഇതാണ് സ്നേഹം'; വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയേയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ചിമ്പാന്‍സിയുടെ സന്തോഷം !

എഴുപതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ ആപ്പിലൂടെ സെറ്റ് ഫോർ ലൈഫ് ടിക്കറ്റ് എന്നറിയപ്പെടുന്ന ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാൻ സ്റ്റാൻബ്രിഡ്ജ് തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് മാത്രമല്ല വലിയൊരു മഹാഭാഗ്യം തന്നെ എഴുപതാം വയസ്സിൽ അവളെ തേടിയെത്തി. നാഷണൽ ലോട്ടറിയിൽ നിന്നും ലോട്ടറി അടിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചെങ്കിലും തനിക്കത് വിശ്വസിക്കാനായില്ല എന്നാണ് സ്റ്റാൻബ്രിഡ്ജ് പറയുന്നത്. പിന്നീട് പല ആവർത്തി ഇമെയിൽ സന്ദേശം പുനപരിശോധന നടത്തിയതിന് ശേഷമാണ് ആ സത്യം തനിക്ക് ഉൾക്കൊള്ളാൻ സാധിച്ചതെന്നും അവർ കൂട്ടിചേര്‍ത്തു. മക്കൾക്കും ഭർത്താവ് കീത്തിനുമൊപ്പം തുടർന്ന് അങ്ങോട്ടുള്ള ജീവിതം ആസ്വദിക്കാനും പുതിയ വീട് പണിയാനും വാഹനം മേടിക്കാനും ഒക്കെയാണ് സ്റ്റാൻബ്രിഡ്ജ് ഇപ്പോൾ പദ്ധതി ഇട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?