അപ്പെൻഡിക്സ് ഓപ്പറേഷന് ആശുപത്രിയിൽ പോയി, വിദ്യാർത്ഥിനി തിരികെ വന്നത് പ്രസവിച്ച് ആൺകുഞ്ഞുമായി ​

Published : Jan 19, 2024, 03:16 PM ISTUpdated : Jan 19, 2024, 05:10 PM IST
അപ്പെൻഡിക്സ് ഓപ്പറേഷന് ആശുപത്രിയിൽ പോയി, വിദ്യാർത്ഥിനി തിരികെ വന്നത് പ്രസവിച്ച് ആൺകുഞ്ഞുമായി ​

Synopsis

കുഞ്ഞിനെ ആറുമാസം ​ഗർഭിണിയായിരിക്കുമ്പോൾ നിമാ എടുത്ത അവളുടെ ഒരു ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിൽ അവൾ ​ഗർഭിണിയാണ് എന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.

അപ്പെൻഡിക്സിന്റെ ഓപ്പറേഷൻ ചെയ്യാൻ ആശുപത്രിയിൽ പോയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി മടങ്ങിയെത്തിയത് ഒരു ആൺകുഞ്ഞുമായി. താൻ ​ഗർഭിണിയാണ് എന്ന യാതൊരു സൂചനയും ഇല്ലായിരുന്നു എന്നാണ് യൂണിവേഴ്സിറ്റി സെന്റർ ലീഡ്സിൽ ഡ്രാമയിൽ ബിരുദവിദ്യാർത്ഥിനിയായ നിമാ പറയുന്നത്. ​അതിനാൽ ഇത് പ്രസവവേദനയാണ് എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നും അവൾ പറയുന്നു. 

'ഒരുദിവസം രാവിലെ വയറ്റിൽ വേദന തോന്നി. ആർത്തവമാവുന്നതിന്റെയാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ, മുത്തശ്ശിയാണ് 911 -ൽ വിളിക്കാൻ പറഞ്ഞത്. അപ്പെൻഡിക്സ് ആണെന്നാണ് പിന്നെ കരുതിയത്. അങ്ങനെയാണ് ആശുപത്രിയിലെത്തിയത്' എന്ന് നിമാ പറയുന്നു. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. 

'ഗർഭിണിയാണ് എന്നതിന്റെ യാതൊരു സൂചനയും തനിക്ക് ​ഇല്ലായിരുന്നു. കുറച്ച് ശരീരഭാരം കൂടി എന്നതല്ലാതെ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. നിരന്തരം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു. മാത്രമല്ല, കുഞ്ഞിന് ജന്മം നൽകുന്നതിന് രണ്ടാഴ്ച മുമ്പ് ഒരു ഫെസ്റ്റിവലിലും പങ്കെടുത്തിരുന്നു. ​ഗർഭിണിയാണ് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഇതൊക്കെ തന്റെ കുഞ്ഞിന് എന്ത് ദോഷം ചെയ്യും എന്നോർത്ത് ആകെ പേടിച്ചിരുന്നു' എന്നും അവൾ പറയുന്നു. എന്നാൽ, അവളുടെ കുഞ്ഞ് ലിയാം എല്ലാം കൊണ്ടും ആരോ​ഗ്യവാനാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. 

'കുഞ്ഞ് ആരോ​ഗ്യവാനാണ് എന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായത്. കാരണം, എല്ലാ ദിവസം രാത്രിയിലും യൂണിവേഴ്സിറ്റിയിൽ വച്ച് മദ്യപിക്കാറുണ്ടായിരുന്നു. ആറ് മണിക്ക് പുറത്തുപോയാൽ പുലർച്ചെ രണ്ട് മണിക്കൊക്കെയാണ് ഞങ്ങൾ തിരിച്ചു വന്നിരുന്നത്. അതുവരെയും കുടി തന്നെയായിരുന്നു' എന്നാണ് നിമ പറയുന്നത്. ഒരു പാർട്ടിയിൽ വച്ചാണ് നിമാ ലിയാമിന്റെ അച്ഛനെ കണ്ടത്. എന്നാൽ, അവൻ ജനിക്കുന്നതിന് നാല് മാസം മുമ്പ് തന്നെ അവർ തമ്മിൽ പിരിയുകയും ചെയ്തിരുന്നു. 

കുഞ്ഞിനെ ആറുമാസം ​ഗർഭിണിയായിരിക്കുമ്പോൾ നിമാ എടുത്ത അവളുടെ ഒരു ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിൽ അവൾ ​ഗർഭിണിയാണ് എന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാലും ഇത്രയും മാസങ്ങൾ എങ്ങനെയാണ് ഒരാൾ താൻ ​ഗർഭിണിയാണ് എന്ന് അറിയാതിരിക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. 

2022 -ലാണ് ഈ സംഭവം നടന്നതെങ്കിലും ഇപ്പോൾ നിമായുടെ കഥ വൈറലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!