അന്യപുരുഷന്‍മാരുടെ കിടപ്പറയില്‍ തള്ളി, സഹോദരന് വിട്ടുനല്‍കി, ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍

Published : Jul 06, 2022, 05:18 PM IST
അന്യപുരുഷന്‍മാരുടെ കിടപ്പറയില്‍ തള്ളി, സഹോദരന് വിട്ടുനല്‍കി, ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍

Synopsis

ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടികള്‍, ഭര്‍തൃസഹോദരനുമായി കിടപ്പറപങ്കിടല്‍, ഭര്‍ത്താവിനെതിരെ യുവതിയുടെ ഞെട്ടിക്കുന്ന പരാതി. ഭര്‍തത്താവും സഹോദരനും പിടിയില്‍

ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോവുന്നുവെന്ന പരാതിയുമായി യുവതി കോടതിയിലെത്തി. ഭര്‍തൃസഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താനും ഇയാള്‍ നിര്‍ബന്ധിച്ചതായി ഭാര്യ കോടതിക്കു മുമ്പാകെ മൊഴി നല്‍കി. ഭര്‍തൃസഹോദരന് ബലം പ്രയോഗിച്ച് തന്നെ കാഴ്ചവെച്ചതായും യുവതി മൊഴി നല്‍കി. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം യുവതിയുടെ ഭര്‍ത്താവായ ബിസിനസുകാരനെയും ഇയാളുടെ സേഹാദരനെയും യു പി പൊലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.   

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. 30-കളുടെ തുടക്കത്തിലുള്ള യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ യുവതി മുസഫര്‍നഗര്‍ അഡീഡനല്‍ ചീഫ് മജിസ്‌ട്രേറ്റ് -ഒന്ന് കോടതിക്കു മുന്നില്‍ എണ്ണിപ്പറഞ്ഞു. വിവാഹം കഴിഞ്ഞതുമുതല്‍, മറ്റ് പുരുഷന്‍മാരുടെ കൂടെ സെക്‌സ് നടത്താന്‍ ഭര്‍ത്താവ് തന്നെ നിരന്തരം പ്രേരിപ്പിക്കുന്നതായി ഇവര്‍ പറഞ്ഞു. ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടികളിലേക്ക് കൊണ്ടുപോവുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്തു. ബലം പ്രയോഗിച്ചും നിര്‍ബന്ധിച്ചുമാണ് തന്നെ ഇത്തരം പാര്‍ട്ടികള്‍ക്ക് കൊണ്ടുപോയിരുന്നത്. വിസമ്മതിച്ചാല്‍, ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി. 

ഭര്‍ത്താവിന്റെ സഹോദരന് സെക്‌സിനു വേണ്ടി തന്നെ വിട്ടുകൊടുത്തതായും ഇവര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കി. ഭര്‍തൃസഹോദരന്റെ കിടപ്പറ പങ്കിടാന്‍ നിരന്തരം നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോഴൊക്കെ ലൈംഗിക പീഡനത്തിന് വിധേയയാക്കി. അതോടൊപ്പം, ബലം പ്രയോഗിച്ച് ഭര്‍തൃസഹോദരന്റെ കിടപ്പറയിലേക്ക് തള്ളിവിടുകയും ചെയ്തതായി ഇവര്‍ മൊഴി നല്‍കി. 

സഹികെട്ട താന്‍ ഏപ്രില്‍ 24-ന് ഗുഡ്ഗാവ് പൊലീസില്‍ പരാതി നല്‍കാനായി ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ ഗുണ്ടകള്‍ പാതിവഴിയില്‍നിന്നും പിടിച്ചു കൊണ്ടുപോയി വീട്ടില്‍ തള്ളി. ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍, കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി അവര്‍ കോടതിക്കു മുമ്പാകെ പറഞ്ഞു. 

2021-ലാണ് ബിസിനസുകാരനായ യുവാവിനെ താന്‍ വിവാഹം കഴിച്ചതെന്ന് അവര്‍ കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് അയാള്‍ക്കൊപ്പം ഗുഡ്ഗാവിലായിരുന്നു താമസം. തന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹാനന്തരം, ഇയാള്‍ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

തുടര്‍ന്നാണ്, ഇവരുടെ ഭര്‍ത്താവിനെയും അയാളുടെ സഹോദരനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ബലാല്‍സംഗം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ