ഉപനിഷദ് വാക്യങ്ങള്‍ കൊത്തിയ ലൈബ്രറി ചുമര്‍;  ഇത് പോളണ്ടിലെ വാഴ്‌സ സര്‍വകലാശാലാ ഭിത്തി

By Web TeamFirst Published Aug 6, 2021, 1:30 PM IST
Highlights

പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിലെ പ്രശസ്തമായ വാഴ്‌സ സര്‍വകലാശാലാ ലൈബ്രറിയുടെ ഭിത്തിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ട്വിറ്ററിലെ താരം.  ഉപനിഷദ് വാക്യങ്ങള്‍ കൊത്തിയ ഭിത്തിയുടെ ചിത്രം പോളണ്ടിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തതോടെയാണ് ഇത് ചര്‍ച്ചയായത്. 

പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിലെ പ്രശസ്തമായ വാഴ്‌സ സര്‍വകലാശാലാ ലൈബ്രറിയുടെ ഭിത്തിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ട്വിറ്ററിലെ താരം.  ഉപനിഷദ് വാക്യങ്ങള്‍ കൊത്തിയ ഭിത്തിയുടെ ചിത്രം പോളണ്ടിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തതോടെയാണ് ഇത് ചര്‍ച്ചയായത്. 

പോളണ്ടിലെ ഏറ്റവും വലിയ നഗരമായ വാഴ്‌സയിലെ ഈ യൂണിവേഴ്‌സിറ്റി ലോകപ്രശസ്തമാണ്. ഇതിന്റെ ലൈബ്രറിയുടെ ചുവരുകളില്‍ പ്രശസ്തമായ വിവിധ ലിപികള്‍ ആേലഖനം ചെയ്തിട്ടുണ്ട്. അതിലാണ് ഉപനിഷദ് വാക്യങ്ങള്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ചിത്രമാണ് പോളണ്ടിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍  പങ്കുവച്ചിരിക്കുന്നത്.  

What a pleasant sight !!😇 This is a wall of Warsaw University's library with Upanishads engraved on it. Upanishads are late vedic Sanskrit texts of Hindu philosophy which form the foundations of Hinduism. 🙏🙏 pic.twitter.com/4fWLlBUAdX

— India in Poland (@IndiainPoland)

'എത്ര മനോഹരമായ കാഴ്ചയാണിത് ഉപനിഷത്തുകള്‍ കൊത്തിവയ്ക്കപ്പെട്ട വാഴ്‌സാ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഒരു ചുവരാണിത്. ഉപനിഷത്തുകള്‍ ഹിന്ദുമതത്തിന്റെ അടിത്തറയാണ്. ഹിന്ദു തത്ത്വചിന്തയെ കുറിച്ച് പരാമര്‍ശിക്കുന്ന പുരാണ വേദിക് കാലഘട്ടത്തിലെ സംസ്‌കൃത ഗ്രന്ഥങ്ങളാണ് അവ'-ഇതാണ് എംബസിയുടെ ട്വീറ്റ്. തുടര്‍ന്ന് നിരവധി പേര്‍ അതിനെക്കുറിച്ച് കമന്റുകളിട്ടു. ചിത്രം വലിയ ചര്‍ച്ചയായി. 
ധ്യാനം, തത്ത്വചിന്ത, ജീവതത്ത്വശാസ്ത്രം എന്നിവയെ കുറിച്ച് പറയുന്ന ഹിന്ദുമതത്തിലെ പുരാണ ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍. ഉപനിഷദ് എന്ന സംസ്‌കൃതപദം 'അടുത്ത് ഇരിക്കുക' എന്നാണ് അര്‍ത്ഥമാക്കുന്നത്. ആത്മീയ അറിവ് നേടാന്‍ ഗുരുവിന്റെ അടുത്ത് ഇരിക്കുന്ന വിദ്യാര്‍ത്ഥിയെയാണ്  ഇത് സൂചിപ്പിക്കുന്നത്. ഉപനിഷത്തുകളെ, വേദങ്ങളുടെ അവസാനം എന്നര്‍ത്ഥം വരുന്ന 'വേദാന്ത്' എന്നും പറയുന്നു. 

click me!