US : മയക്കുമരുന്നിന്റെ ഉന്‍മാദത്തില്‍ സെക്‌സ്; യുവതി യുവാവിനെ കൊന്ന് ശവരതി നടത്തി!

Web Desk   | Asianet News
Published : Mar 02, 2022, 07:36 PM ISTUpdated : Mar 02, 2022, 07:41 PM IST
US : മയക്കുമരുന്നിന്റെ ഉന്‍മാദത്തില്‍ സെക്‌സ്; യുവതി  യുവാവിനെ കൊന്ന് ശവരതി നടത്തി!

Synopsis

മയക്കുമരുന്നിന്റെ ഉന്‍മാദത്തില്‍ കൊല നടത്തിയശേഷം യുവാവിന്റെ മൃതദേഹത്തില്‍ ശവരതി നടത്തി. ലിംഗവും തലയും ബക്കറ്റിലും മറ്റു ശരീരഭാഗങ്ങള്‍ വീപ്പയിലും സൂക്ഷിച്ചു.

സെക്‌സിനിടെ (Sexual Intercourse) യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ച് ലിംഗവും തലയും ബക്കറ്റിലും മറ്റു ശരീരഭാഗങ്ങള്‍ വീപ്പയിലും സൂക്ഷിച്ച യുവതി പിടിയില്‍. മയക്കുമരുന്നിന്റെ  (Methamphetamine) ഉന്‍മാദത്തില്‍ കൊല നടത്തിയശേഷം യുവാവിന്റെ മൃതദേഹത്തില്‍ ശവരതി നടത്തിയതായി യുവതി പൊലീസിനു മൊഴി നല്‍കി. നടന്ന സംഭവങ്ങളെല്ലാം രസകരമായിരുന്നുവെന്ന് പൊലീസിനോട് ചിരിച്ചുകൊണ്ട് സമ്മതിച്ച യുവതിയെ അറസ്റ്റ് ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി.  

കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ (US) ഗ്രീന്‍ ബേയിലെ (Green Bay)  ഒരു വീട്ടില്‍ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. 24-വയസ്സുകാരനായ യുവാവാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ വിസ്‌കോണ്‍സ് സ്വദേശിയായ ടയ്ലര്‍ സ്‌കാബിസിനസ്  (Taylor Schabusiness) എന്ന 23-കാരിയാണ് പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ പുരുഷനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബ്രെഡ് മുറിക്കുന്ന കത്തി കൊണ്ട് ശരീരം പല കഷണങ്ങളാക്കി വെട്ടിമാറ്റി എന്നാണ് കേസ്. മനഃപൂര്‍വമായ നരഹത്യ, മൃതദേഹം വികൃതമാക്കല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്.

ഫെബ്രുവരി 23-ന് പുലര്‍ച്ചെ 3.25-ന് പൊലീസിന് അപ്രതീക്ഷിതമായി ലഭിച്ച ഒരു ഫോണ്‍ കാളിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. ഉടന്‍ തന്നെ പൊലീസ് സ്റ്റോണി ബ്രൂക്ക് ലെയ്നിലുള്ള ഒരു വീട്ടിലെത്തി. യുവാവിന്റെ വീടായിരുന്നു അത്. അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്.  ബേസ്മെന്റില്‍ കണ്ട കറുത്ത ബക്കറ്റില്‍ ഒരു തൂവാലയ്ക്കടിയില്‍ യുവാവിന്റെ ശിരസ്സ് മുറിച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ ലിംഗവും ബക്കറ്റില്‍ മുറിച്ച നിലയില്‍ കണ്ടെത്തി. സമീപത്തെ മെത്തയില്‍ രക്തം കട്ട പിടിച്ച് കിടക്കുന്നുണ്ടായിരുന്നു. വീട്ടു വളപ്പില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഒരു പ്ലാസ്റ്റിക് വീപ്പക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ ഭാഗം സൂക്ഷിച്ചതായി കണ്ടു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കൊല്ലപ്പെട്ട യുവാവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഈ യുവതിക്കൊപ്പമാണ് അവസാനം ഇയാളെ കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന്, സമീപത്തെ വീട്ടില്‍ യുവതിയെ പൊലീസ് കണ്ടെത്തി. അവളുടെ വസ്ത്രങ്ങളില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ വാനില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കാലുകള്‍ ഉള്‍പ്പെടെ മറ്റ് ശരീരഭാഗങ്ങള്‍ അടങ്ങിയ പെട്ടിയും പോലീസ് കണ്ടെത്തി. എന്താണ് സംഭവിച്ചതെന്ന് പോലീസ് അവളോട് ചോദിച്ചപ്പോള്‍, 'അതൊരു നല്ല ചോദ്യമാണ്' എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. മയക്കുമരുന്നിന്റെ ഉന്‍മാദത്തിലായിരുന്നു അപ്പോഴും യുവതിയെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

കൊല നടന്ന ദിവസം ആദ്യം യുവാവിനൊപ്പം വീര്യം കൂടിയ മയക്കുമരുന്നായ മെത് (Methamphetamine) ഉപയോഗിച്ചതായി  യുവതി പൊലീസിന് മൊഴി നല്‍കി. അതിനു ശേഷം ഇരുവരും  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ വീണ്ടും വീണ്ടും മെത് ഉപയോഗിച്ച തനിക്ക് ഒരു ഘട്ടമെത്തിയപ്പോള്‍ സ്ഥലകാലബോധം ഇല്ലാതായതായി അവള്‍ പറഞ്ഞു. 

മയക്കുമരുന്നിന്റെ ലഹരി കാരണം ഭ്രാന്തിയെ പോലെയായ യുവതി പിന്നീട് യുവാവിനെ ചങ്ങലകൊണ്ട് ബന്ധിച്ചതായി പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നു.  തുടര്‍ന്ന് അവള്‍ അവന്റെ കഴുത്തു ഞെരിക്കാന്‍ തുടങ്ങി. ശ്വാസം മുട്ടിക്കുമ്പോള്‍ അവന്റെ ഹൃദയം തുടിക്കുന്നത് തനിക്ക് കേള്‍ക്കാമായിരുന്നുവെന്ന് അവള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അത് തനിക്ക് വല്ലാത്തൊരു ലഹരി നല്‍കിയതായും കൂടുതല്‍ ശക്തിയായി കഴുത്ത് ഞെരിച്ചതായും അവള്‍ മൊഴി നല്‍കി. ''അവന്‍ ശ്വാസം മുട്ടി പിടയുന്നത് ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. അവന്റെ മുഖം പര്‍പ്പിള്‍ നിറമായിട്ടും, വായില്‍ നിന്ന് രക്തം വന്നിട്ടും ഞാന്‍ അവള്‍ നിര്‍ത്തിയില്ല. ശ്വാസം നിലക്കുന്നത് വരെ അത് തുടര്‍ന്നു.''-അവളുടെ മൊഴി രേഖകളില്‍ ഇറങ്ങനെയാണ്. 

 

 

എന്നിട്ടും അവനെ വിട്ടില്ലെന്ന് അവള്‍ പൊലീസിനോട് പറഞ്ഞു. മരണശേഷം അവന്റെ മൃതദേഹത്തില്‍ കയറിയിരുന്ന് ശവരതി നടത്തിയതായി  അവള്‍ പറഞ്ഞു. ശവശരീരത്തില്‍ ലൈംഗിക കേളികള്‍ നടത്തിയതിന്റെ വിശദാംശങ്ങളും മൊഴിയിലുണ്ട്. അതിനുശേഷം കത്തി ഉപയോഗിച്ച് ശരീരം മുറിക്കാന്‍ തുടങ്ങി. പല കഷണങ്ങളായി മുറിച്ച് പല സ്ഥലത്തുവെച്ചാല്‍ അവയവങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ പൊലിസുകാര്‍ക്ക് രസകരമായ അനുഭവമാകുമെന്ന് താന്‍ കരുതിയെന്ന് അവള്‍ പോലീസിനോട് പറഞ്ഞു. ''എല്ലാ ശരീരഭാഗങ്ങളും കൂടെ കൊണ്ടുപോകാനായിരുന്നു പദ്ധതി. പക്ഷേ, മുന്‍പ് പറഞ്ഞത് പോലെ പാതി ബോധത്തിലിരുന്നതിനാല്‍ തല മാത്രം സംഭവസ്ഥലത്ത് മറന്നു വച്ചു. എന്നാലും ഞാന്‍ തല അവിടെ ഉപേക്ഷിച്ചു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല'- അവള്‍ പറഞ്ഞു. യുവാവിന്റെ പേര് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

യുവതിയെ ബ്രൗണ്‍ കൗണ്ടി കോടതിയില്‍ ഹാജരാക്കി. മൂന്നാഴ്ചയ്ക്കുള്ളില്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. വിചാരണ വേളയില്‍ അവള്‍ ശാന്തയായി കാണപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ