പാട്ടും ഭക്ഷണവും; മരിച്ചുപോയ ഭർത്താവിന് വേണ്ടി അത്യാഡംബര പാർട്ടി നടത്തി ഭാര്യ

Published : Jun 07, 2024, 02:08 PM IST
പാട്ടും ഭക്ഷണവും; മരിച്ചുപോയ ഭർത്താവിന് വേണ്ടി അത്യാഡംബര പാർട്ടി നടത്തി ഭാര്യ

Synopsis

പാർട്ടിയിൽ തന്‍റെ ഭർത്താവിനെ കുറിച്ചുള്ള സന്തോഷകരമായ ഓർമ്മകൾ എല്ലാവരും പങ്കുവയ്ക്കുന്നത് കേൾക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മൂന്ന് കുട്ടികളുടെ അമ്മയായ കാറ്റി യങ് പറഞ്ഞു. 


രണം എപ്പോഴും ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമാണ്.  ഏറെ വേണ്ടപ്പെട്ട ഒരാൾ നമ്മെ വിട്ടുപിരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖം, അത് വിവരണങ്ങൾക്ക് അതീതമാണ്. തങ്ങളുടേതായ വിശ്വാസ രീതികള്‍ക്ക് അനുസരിച്ചാണ് ഓരോ വ്യക്തികളും അവരുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ നടത്താറുള്ളത്. എന്നാൽ, അമേരിക്കയിൽ ഒരു യുവതി തന്‍റെ ഭർത്താവിന്‍റെ മരണാനന്തരം പരമ്പരാഗത ശവസംസ്കാരം എന്ന ആശയം ഒഴിവാക്കി. പകരം വേണ്ടപ്പെട്ടവർക്കൊപ്പം ഒരു ആഡംബര പാർട്ടി നടത്തി. കാറ്റി യങ് എന്ന യുവതിയാണ് 39 -ാം വയസ്സിൽ സ്ട്രോക്ക് മൂലം മരണപ്പെട്ട തന്‍റെ ഭർത്താവ് ബ്രാൻഡന്‍റെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി ആഡംബര പാർട്ടി നടത്തിയത്.

ദുഃഖപൂരിതമായ ഒരു പരമ്പരാഗത ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും അതിനാലാണ് തന്‍റെ ഭർത്താവിന് സന്തോഷകരമായ ഒരു യാത്രയയപ്പ് നൽകിയതെന്നുമാണ് കാറ്റി യങ് ഇതേക്കുറിച്ച് പ്രതികരിച്ചത്. തനിക്കും തന്‍റെ മക്കൾക്കും അദ്ദേഹം അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു. സാധാരണ രീതിയിൽ നടത്തുന്ന ശവസംസ്കാര ചടങ്ങുകൾ തങ്ങൾക്ക് വലിയ ആഘാതം ഉണ്ടാക്കുമെന്ന് തോന്നിയതിനാലാണ് ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേര്‍ത്തു. തന്‍റെ മക്കൾ എന്നെന്നും സന്തോഷകരമായ ചിന്തകളോടെ അച്ഛനെ ഓർക്കണമെന്നും അവര്‍ പറഞ്ഞു.  

'ചങ്കിലെ ചൈന'യില്‍ വെള്ളച്ചാട്ടം പോലും കൃത്രിമം; വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ

പാർട്ടിയിൽ തന്‍റെ ഭർത്താവിനെ കുറിച്ചുള്ള സന്തോഷകരമായ ഓർമ്മകൾ എല്ലാവരും പങ്കുവയ്ക്കുന്നത് കേൾക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മൂന്ന് കുട്ടികളുടെ അമ്മയായ കാറ്റി യങ് പറഞ്ഞു. ക്ഷണിക്കപ്പെട്ട 500 ഓളം അതിഥികളാണ് ഈ പാർട്ടിയിൽ പങ്കെടുത്തത്. ചടങ്ങിൽ ബ്രാൻഡന്‍റെ പ്രിയപ്പെട്ട ചിപ്‌സും ഡിപ്‌സും പോലെയുള്ള വിഭവങ്ങളാണ് അതിഥികൾക്കായി വിളമ്പിയത്. ബ്രാൻഡന്‍റെ പ്രിയപ്പെട്ട സംഗീതങ്ങളും ചടങ്ങിൽ പാടി. കേറ്റിയും ഭർത്താവും ആദ്യമായി കണ്ടുമുട്ടുന്നത് 2007 -ലാണ്. ആദ്യ കാഴ്ചയിൽ തന്നെ പരസ്പരം പ്രണയത്തിലായ അവർ 2008 മാർച്ചിൽ വിവാഹിതരായി. എപ്പോഴും സന്തോഷവാനായിരിക്കണം എന്ന് മാത്രം ആഗ്രഹിച്ച തന്‍റെ ഭർത്താവിന് സന്തോഷകരമായ ഒരു യാത്രയയപ്പും താൻ നൽകിയെന്നാണ് കാറ്റി അവകാശപ്പെടുന്നത്. 

'എന്‍റെ പട്ടിയെ ആരടിച്ചാലും ഞാൻ തിരിച്ചടിക്കും'; പട്ടിയെ തല്ലിയതിന് ട്രാഫിക് തന്നെ നിശ്ചലമാക്കി യുവാവ്

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ