ഉപയോ​ഗിച്ച കോണ്ടം, അടിവസ്ത്രങ്ങൾ; വിമാനത്തിൽ കാണുന്ന വെറുപ്പുളവാക്കുന്ന കാഴ്ചകളെ കുറിച്ച് ജീവനക്കാരൻ

Published : Feb 06, 2024, 12:03 PM ISTUpdated : Feb 06, 2024, 12:59 PM IST
ഉപയോ​ഗിച്ച കോണ്ടം, അടിവസ്ത്രങ്ങൾ; വിമാനത്തിൽ കാണുന്ന വെറുപ്പുളവാക്കുന്ന കാഴ്ചകളെ കുറിച്ച് ജീവനക്കാരൻ

Synopsis

'ഒരു യാത്രക്കാരൻ വിമാനത്തിൽ ചെയ്യുന്ന ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം ഏതാണ്' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിനുള്ള മറുപടി, 'വിമാനത്തിൽ വഴക്കുണ്ടാക്കുക, വിമാനത്തിൽ സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തുക എന്നതാണ്' എന്നാണ് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ മറുപടി.

യുഎസ്സിലെ ഒരു പ്രധാന എയർലൈൻസിലെ ജീവനക്കാരൻ അടുത്തിടെ റെഡ്ഡിറ്റിൽ ഒരു പോസ്റ്റിട്ടു. 'നിങ്ങൾക്ക് അറിയാൻ തോന്നുന്നതെല്ലാം എന്നോട് ചോദിക്കൂ, ഞാൻ അതിന് ഉത്തരം തരാം' എന്നതായിരുന്നു പോസ്റ്റ്. ഇതോടെ നിരവധിപ്പേരാണ് പലപല ചോദ്യങ്ങളുമായി ഇയാളുടെ പോസ്റ്റിന് കമന്റിട്ടത്. അതിന് ഉത്തരം നൽകുന്നതിന്റെ ഭാ​ഗമായി വിമാനത്തിൽ വച്ചുണ്ടായ വളരെ വിചിത്രമായതും വളരെ മോശമായതുമായ അനേകം അനുഭവങ്ങളും ഇയാൾ പങ്കുവച്ചു. 

25 വർഷമായി താൻ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി നോക്കുന്നുണ്ട് എന്നും ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചിട്ടുണ്ട്. ഒരാൾ ഇയാളോട് ചോദിച്ചത്, 'വിമാനത്തിൽ നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്തായിരുന്നു' എന്നാണ്. അതിനുള്ള മറുപടിയായി വിമാനത്തിലെ ജീവനക്കാരൻ പറഞ്ഞത്, 'അത് ഉപയോ​ഗിച്ച് ഉപേക്ഷിച്ച കോണ്ടമാണ്' എന്നാണ്. അതുപോലെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉപയോ​ഗിച്ച അടിവസ്ത്രങ്ങൾ, ടാംപണുകൾ എന്നിവയും വിമാനത്തിൽ കണ്ടിട്ടുണ്ട് എന്നും ഇതൊക്കെയാണ് ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ചകളിൽ ചിലത് എന്നും ഇയാൾ പറയുന്നു. 

'ഒരു യാത്രക്കാരൻ വിമാനത്തിൽ ചെയ്യുന്ന ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം ഏതാണ്' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിനുള്ള മറുപടി, 'വിമാനത്തിൽ വഴക്കുണ്ടാക്കുക, വിമാനത്തിൽ സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തുക എന്നതാണ്' എന്നാണ് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ മറുപടി. മദ്യപിച്ച് വരുന്നവരെ നിയന്ത്രിക്കേണ്ടി വരുന്നതിനെ കുറിച്ച് ചോദിച്ചവരും ഉണ്ട്. മദ്യപിച്ച് വരുന്നവരെ നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. അവർ തന്നെ ഉപദ്രവിക്കാനും ചീത്തവിളിക്കാനും മുതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും വിമാനത്തിലെ ജീവനക്കാരൻ പറയുന്നു. 

ഒപ്പം ഈ ജോലി കൊണ്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും എന്തൊക്കെയാണ് എന്നും ഫ്ലൈറ്റ് അറ്റൻഡന്റ് വിശദീകരിക്കുന്നുണ്ട്. കുടുംബത്തെ മിസ് ചെയ്യുന്നതും കുടുംബത്തിലെ ആഘോഷങ്ങളിലും മറ്റും പങ്കെടുക്കാൻ സാധിക്കാത്തതും ഒക്കെയാണ് നഷ്ടങ്ങളായി അദ്ദേഹം പറയുന്നത്. നേട്ടങ്ങളായി ശമ്പളവും ആനുകൂല്യവും അതുപോലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതുമാണ് അദ്ദേഹം പറയുന്നത്. 

വായിക്കാം: ഫോണില്‍ വീട്ടിലെ ക്യാമറ പരിശോധിച്ച ദമ്പതികൾ ഞെട്ടി, അപരിചിതന്റെ കുളിസീൻ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ