പാടുന്ന പക്ഷി, അവസാനം കണ്ടത് 100 വർഷം മുൻപ്, കണ്ടുകിട്ടിയ തൂവലിന് സ്വർണത്തേക്കാൾ വില

Published : May 21, 2024, 11:33 AM ISTUpdated : May 21, 2024, 02:58 PM IST
പാടുന്ന പക്ഷി, അവസാനം കണ്ടത് 100 വർഷം മുൻപ്, കണ്ടുകിട്ടിയ തൂവലിന് സ്വർണത്തേക്കാൾ വില

Synopsis

2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തിൽ ഇട്ടിരുന്ന മതിപ്പ് തുക. എന്നാൽ തിങ്കളാഴ്ച നടന്ന ലേലത്തിൽ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു. 9 ഗ്രാമോളം ഭാരമാണ് ഈ തൂവലിനുള്ളത്. ഒരു പവൻ സ്വർണത്തേക്കാൾ ഒരു ഗ്രാം കൂടുതൽ ഭാരമെന്ന് സാരം. 

ഓക്ലാൻഡ്: സ്വർണത്തേക്കാൾ വിലയുള്ള ഒരു തൂവലിന്റെ പുറകേ ലോകം. വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വർണത്തേക്കാൾ വിലയിട്ടിരിക്കുന്നത്. ലോകത്തിൽ പല കാലഘട്ടത്തിൽ ലേലത്തിൽ വച്ച തൂവലുകളിൽ ഏറ്റവും വിലക്കൂടുതലും ഹുയ പക്ഷിയുടെ ഈ തൂവലിനുണ്ട്. 23ലക്ഷം രൂപയിലേറെയാണ് ന്യൂസിലാൻഡിൽ മാത്രം കണ്ടിരുന്ന ഹുയ പക്ഷിയുടെ തൂവലിന് ലഭിച്ച വില. മതിപ്പ് വിലയായി നിശ്ചയിച്ച തുകയേക്കാൾ പല മടങ്ങ് അധികമാണ് ഈ തുകയെന്നതാണ് ശ്രദ്ധേയം. 

2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തിൽ ഇട്ടിരുന്ന മതിപ്പ് തുക. എന്നാൽ തിങ്കളാഴ്ച നടന്ന ലേലത്തിൽ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു. 9 ഗ്രാമോളം ഭാരമാണ് ഈ തൂവലിനുള്ളത്. ഒരു പവൻ സ്വർണത്തേക്കാൾ ഒരു ഗ്രാം കൂടുതൽ ഭാരമെന്ന് സാരം. 

ന്യൂസിലാൻഡിലെ വാട്ടിൽബേർഡ് ഇനത്തിലുള്ളവയാണ് ഹുയ പക്ഷികൾ. മനോഹരമായ രീതിയിലുള്ള പാട്ടുകൾ പാടുന്നവയാണ് ഈയിനത്തിലുള്ള പക്ഷികൾ. 1907ലാണ് ഹുയ പക്ഷിയെ അവസാനമാണ് അവസാനമായി ഈയിനത്തിലെ ഹുയ പക്ഷിയെ അവസാനമായി കണ്ടത്. എന്നാൽ 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. 

ന്യൂസിലാൻഡിലെ തദ്ദേശീയരായ മാവോറി വിഭാഗത്തിലുള്ളവരുടെ വിശുദ്ധ പക്ഷിയായിരുന്നു ഇവ. എന്നാൽ യൂറോപ്യൻ അധിനിവേശത്തിന് പിന്നാലെയാണ് വംശനാശം നേരിട്ടത്. നീളമേറിയതും  മനോഹരവുമായ ഇവയുടെ തൂവലുകളാണ് ഹുയ പക്ഷികളുടെ ജീവന് ആപത്തായത്. 2024ലും ഈ തൂവലുകൾ സ്വന്തമാക്കാനുള്ള താൽപര്യത്തിൽ അൽപം പോലും കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന ലേലം. 

ന്യൂസിലാൻഡിലെ ഓക്ലാന്റിലുള്ള വെബ്സ് ഓക്ഷൻ ഹൌസായിരുന്നു ഹുയ തൂവൽ ലേലം നടത്തിയത്. മികച്ച രീതിയിൽ സൂക്ഷിച്ചിരുന്ന തൂവൽ ന്യൂസിലാൻഡ് സർക്കാരിന്റെ അനുമതി കൂടാതെ രാജ്യത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന അനുമതിയിലാണ് വിൽപന നടത്തിയിട്ടുള്ളത്. 2010ൽ വിറ്റു പോയ ഹുയ പക്ഷിയുടെ തൂവലായിരുന്നു ലോകത്തെ ഏറ്റവും വിലയേറിയ റെക്കോർഡ് നേടിയത്. ഈ റെക്കോർഡാണ് തിങ്കളാഴ്ച തകർന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്മാർട്ട് ഫാം, ഡ്രൈവറില്ലാ വാഹനം; തളർന്നുപോയ ശരീരത്തെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച് ചൈനീസ് യുവാവ്
പ്രണയത്തിൽ ഇനി 'പെർഫെക്ഷൻ' വേണ്ട; സോഷ്യൽ മീഡിയയിൽ തരംഗമായി '6-7' ഡേറ്റിംഗ്