
ഇന്ത്യയിലെ ട്രെയിനുകളില്‍ തിരക്ക് ആദ്യത്തെ അനുഭവമല്ല. ഇത്തരത്തിലുള്ള മിക്ക വീഡിയോകളും ലോക്കല്‍ ട്രെയിനുകളില്‍ നിന്നോ ലോക്കല്‍ കംമ്പാര്‍ട്ട്മെന്‍റില്‍ നിന്നോ ഉള്ള വീഡിയോകളാണ്. ശ്വാസം വിടാന്‍ പോലും കഴിയാത്ത തരത്തില്‍ ആളുകളെ കൊണ്ട് കുത്തി നിറച്ച രീതിയിലുള്ള നിരവധി വീഡിയോകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത്തവണ വൈറലായത് ഒരു ഏസി കോച്ചിലെ ടിക്കറ്റില്ലാത്ത യാത്രക്കാരാണ്.
Akash K. Verma ഐഎസ്എസാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോ പങ്കുവച്ച് കൊണ്ട് ആകാശ് ഇങ്ങനെ എഴുതി,'ട്രെയിൻ 12369-ൽ യാത്ര ചെയ്യുന്ന ഒരു സുഹൃത്ത്, ടിക്കറ്റില്ലാത്ത കൈയേറ്റക്കാർ തട്ടിക്കൊണ്ടുപോയ എസി 2 കോച്ചിന്‍റെ ഈ വീഡിയോ പങ്കുവച്ചു. അവർ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയും അവരുടെ ബെർത്തുകൾ കൈവശപ്പെടുത്തുകയും ചങ്ങല വലിക്കുകയും ചെയ്തുന്നു. യാത്രക്കാരിൽ കൂടുതലും മുതിർന്ന പൗരന്മാരാണ്. അടിയന്തര ശുചിത്വം വേണം!' തുടര്‍ന്ന് അദ്ദേഹം റെയില്‍വേയെയും മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്തു. പിന്നാലെ വീഡിയോ വൈറലായി. ഇതിനകം എട്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
പോലീസ് പട്രോളിംഗിനിടെ ബൈക്കിന് ഒപ്പം പറന്ന് മക്കാവു തത്ത; വീഡിയോ വൈറല്‍ !
വീഡിയോയില്‍ ട്രെയിനിലെ എസി കംമ്പാര്‍ട്ട്മെന്‍റിലെ നീണ്ട കോറിഡോറില്‍ ആളുകള്‍ നില്‍ക്കുന്നത് കാണാം. ഇതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, "ഇക്കാലത്ത് റെയിൽവേ സുരക്ഷ ഒരു തമാശയായി മാറുന്നു." എന്നായിരുന്നു. "റെയിൽവേയുടെ സങ്കടകരമായ അവസ്ഥ," എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. "ഇന്ത്യൻ റെയിൽവേയ്ക്ക് ആത്മപരിശോധന ആവശ്യമാണ്. ഗുണനിലവാരമോ കാര്യക്ഷമമോ അല്ല. കൃത്യസമയത്ത് എത്തുന്നതിന് ഒരു പരിഗണന ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ ഒരു അൽഗോരിതം വികസിപ്പിക്കണം. അപ്പോള്‍ വൈകില്ല. അധിക ജനറൽ ബോഗികൾ ഉള്‍പ്പെടുത്തുകയോ പുതിയ ബോഗി ഡിസൈൻ 2 ഡെക്ക് ആക്കിയോ പ്രശ്നം പരിഹരിക്കാം. പിന്നെ വൃത്തിയും ശുചിത്വം," മറ്റൊരാള്‍ കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ പിഎന്‍ആര്‍ നമ്പറും മൊബൈല്‍ നമ്പറും ചോദിച്ച് റെയില്‍വെ ബന്ധപ്പെട്ടു. എന്നാല്‍ ഇതില്‍ എന്ത് നടപടിയെടുത്തെന്ന് മാത്രം റെയില്‍വേ അറിയിച്ചില്ല.
'ഓം... വാസുദേവായ...'; സംസ്കൃതത്തില്‍ വാഹന പൂജ നടത്തുന്ന ആഫ്രിക്കന്‍ പുരോഹിതന്‍റെ വീഡിയോ വൈറല്‍ !