മകന് വേണ്ടി വിന്‍റോ സീറ്റ് മാറണമെന്ന് അമ്മ, ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ അഞ്ച് മണിക്കൂര്‍ യാത്ര അസ്വസ്ഥമാക്കിയെന്ന് കുറിപ്പ്

Published : Jun 06, 2025, 10:45 AM IST
flight window image

Synopsis

മകന് വേണ്ടി ജനാലയ്ക്കരികിലെ സീറ്റ് മാറാമോയെന്ന അമ്മയുടെ ചോദ്യം നിരസിച്ചു. പിന്നാലെ തന്‍റെ അഞ്ച് മണിക്കൂര്‍ വിമാനയാത്ര ദുരന്തമായി മാറിയെന്ന് യുവാവിന്‍റെ കുറിപ്പ്.

 

മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത വിമാനത്തിലെ വിന്‍റോ സീറ്റിനെ ചൊല്ലി ഒരു യുവതി തന്‍റെ അഞ്ച് മണിക്കൂർ വിമാന യാത്രയിലുട നീളം അസ്വസ്ഥത സൃഷ്ടിച്ചെന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. റെഡ്ഡിറ്റിലാണ് തനിക്കുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തി യുവാവ് കുറിപ്പെഴുതിയത്. നിരവധി പേര്‍ യുവാവിന്‍റെ കുറിപ്പിന് മറുപടി എഴുതാനെത്തിയതോടെ കുറിപ്പ് വൈറലായി.

തന്‍റെ ജനാലയ്ക്കരികിലെ സീറ്റ് ആവശ്യപ്പെട്ട യുവതിയോട് ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ അവര്‍ മോശമായ തരത്തില്‍ പെരുമാറിയെന്ന് കുറിച്ച് കൊണ്ടാണ് യുവാവ് തന്‍റെ അനുഭവം വെളിപ്പെടുത്തിയത്. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത അഞ്ച് മണിക്കൂര്‍ വിമാനയാത്രയിലായിരുന്നു താനെന്നും. വിമാന യാത്ര ചെയ്യുമ്പോൾ ജനാലയിലൂടെയുള്ള കാഴ്ച കാണാന്‍ എനിക്കേറെ ഇഷ്ടമാണ്. ഒപ്പം വിമാനത്തിന്‍റെ ചുമരില്‍ തല ചായ്ച്ച് കിടക്കാമെന്നും യുവാവ് എഴുതി. ഈ സമയാണ് തന്‍റെ കൗമാരക്കാരനായ കുട്ടിയുമായി ഒമ്മ എത്തിയത്.

മകന് കാഴ്ചകൾ ഇഷ്ടമാണെന്നും അവന് വേണ്ടി വിന്‍റോ സീറ്റ് മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. അപ്പോൾ തന്നെ സോറി പറ്റില്ലെന്ന് താന്‍ പറഞ്ഞതായും യുവാവ് എഴുതി. എന്നാല്‍ പെട്ടെന്ന് തന്നെ അതൊരു വെറും സീറ്റാണെന്നുും അത് അത്ര കഠിനമായതൊന്നുമല്ലെന്നുമായിരുന്നു അവരുടെ മറുപടി. ചിരിച്ച് കൊണ്ട് അത് തന്‍റെ സീറ്റാണെന്ന് താന്‍ ആവര്‍ത്തിച്ചെന്നായിരുന്നു അദ്ദേഹം എഴുതിയത്. പക്ഷേ അതിന് പിന്നാലെ തന്‍റെ അഞ്ച് മണിക്കൂര്‍ യാത്രയില്‍ മുഴുവനും അവർ അസ്വസ്ഥകരമായി പെരുമാറിയെന്നും അദ്ദേഹമെഴുതി.

 

 

തന്‍റെ തൊട്ടടുത്ത സീറ്റിലായിരുന്നു അവര്‍ ഇരുന്നത്. ആദ്യമേ തന്നെ കൈ വച്ച് കൊണ്ട് അവര്‍ തനിക്ക് കൂടി അവകാശപ്പെട്ട ആംറെസ്റ്റ് കീഴടക്കി. പിന്നാലെ നാടകീയമായി ഫോണ്‍ ഫുൾ ബ്രൈറ്റിലിട്ട് ആര്‍ക്കോ ടെക്സ്റ്റ് ചെയ്തു കൊണ്ടിരുന്നു. എനിക്ക് അവരുടെ അടുത്തിരിക്കാന്‍ കഴിയാതെ വന്നു. പക്ഷേ, പെട്ടെന്ന് ദേഷ്യപ്പെട്ട് പെരുമാറാന്‍ ഞാന്‍ എന്താണ് പ്ലാന്‍ ചെയ്യേണ്ടതെന്ന് ചോദിച്ച് കൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിച്ചത്.

പിന്നലെ നിരവധി പേര്‍ ആ സ്ത്രീയുടെ പ്രവര്‍ത്തിയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തി. വിന്‍റോ സീറ്റ് ആവശ്യമുള്ളവര്‍ അതിന് അനുസരിച്ച് ആദ്യമേ തന്നെ ബുക്ക് ചെയ്യണമായിരുന്നെന്ന് എഴുതി. മറ്റ് ചിലർ നിങ്ങൾ മകനെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ 8 ഡോളര്‍ അധികം നല്‍കി വിന്‍റോ സീറ്റ് ബുക്ക് ചെയ്യെന്ന് കുറിച്ചു. എന്നാല്‍ മറ്റ് ചിലരെഴുതിയത് മറ്റൊന്നായിരുന്നു. ഒരു കുട്ടിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നതില്‍ തെറ്റില്ലെന്നും എല്ലാവരിലും പണം ഒരു പോലെയായിരിക്കില്ലെന്നും അത്തരം കുറിപ്പുകളില്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?