പി പി ഇ കിറ്റ് ധരിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച് അമ്മൂമ്മ; ഫോട്ടോ വൈറലായി!

Web Desk   | Asianet News
Published : May 07, 2021, 05:00 PM IST
പി പി ഇ കിറ്റ് ധരിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച് അമ്മൂമ്മ; ഫോട്ടോ വൈറലായി!

Synopsis

ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടയുന്ന വാര്‍ത്തകള്‍ക്കിടെ ഹൃദയസ്പര്‍ശിയായ ഒരു കൊവിഡ് അനുഭവം. പി പി ഇ കിറ്റ് ധരിച്ച ഡോക്ടറെ കണ്ണീരോടെ ആലിംഗനം ചെയ്യുന്ന അമ്മൂമ്മയുടെ കഥയാണ് വൈറലായത്.   

ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടയുന്ന വാര്‍ത്തകള്‍ക്കിടെ ഹൃദയസ്പര്‍ശിയായ ഒരു കൊവിഡ് അനുഭവം. പി പി ഇ കിറ്റ് ധരിച്ച ഡോക്ടറെ കണ്ണീരോടെ ആലിംഗനം ചെയ്യുന്ന അമ്മൂമ്മയുടെ കഥയാണ് വൈറലായത്. 

തന്‍മയി ഡേ എന്നയാളാണ് ഈ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ട് ഫോട്ടോകളും ഒപ്പമൊരു കുറിപ്പുമാണ് ഈ പോസ്റ്റ്. കൊവിഡ് ബാധിച്ച് 10 ദിവസങ്ങള്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ശേഷം, വീട്ടിലേക്ക് മടങ്ങുന്ന 75 കാരിയായ അമ്മൂമ്മയാണ് ഈ ചിത്രത്തിലുള്ളത്. തന്നെ കരുതലോടെ ശുശ്രൂഷിച്ച ഡോക്ടറെ പി പി ഇ കിറ്റിനു മുകളിലൂടെ കെട്ടിപ്പിടിക്കുകയാണ് ഈ അമ്മൂമ്മ. 

''കൊവിഡിനോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞ 10 കഠിനദിനങ്ങള്‍ക്കു ശേഷം 75 കാരിയായ മുത്തശ്ശിക്ക് അവസാനം ഡിസ്ചാര്‍ജ്. വീട്ടിലേക്ക് പുറപ്പെടാനിറങ്ങിയ അമ്മൂമ്മ കൊവിഡ് ബാധിച്ച കഷ്ടപ്പാടിന്റെ നേരങ്ങളില്‍ തന്നെ കരുതലോടെ പരിചരിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച്, സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാന്‍ മറന്നില്ല.' എന്നാണ് ബംഗാളി ഭാഷയിലുള്ള കുറിപ്പ്. 

ചിത്രങ്ങളും കുറിപ്പും ഫേസ്ബുക്കില്‍ അതിവേഗം വൈറലാവുകയായിരുന്നു. 

ഇതാണ് പോസ്റ്റ്: 

সেই প্রথম থেকেই করোনার সাথে চোখে চোখ রেখে লড়ছে মেডিক্যাল কলেজ কোলকাতা। ১০ দিন কঠিন লড়াইয়ের পর ৭৫ বছর বয়সী ঠাকুমা সুস্থ...

Posted by Tanmoy Dey on Saturday, 1 May 2021

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ