റെയിൽവേ ക്രോസിംഗിൽ കാത്തുനിക്കാൻ സമയമില്ലാത്തതിനാൽ 112 കിലോയുള്ള ബൈക്കും ചുമന്ന് യുവാവ്, വീഡിയോ

Published : Aug 20, 2025, 09:33 AM IST
man carrying a 112 kg bike due to not having time to wait at the railway crossing

Synopsis

റെയില്‍ വേ ക്രോസിംഗില്‍ അഞ്ച് മിനിറ്റ് പോലും വെയ്റ്റ് ചെയ്യാന്‍ തയ്യാറല്ലാതിരുന്ന ഒരു യുവാവ് തന്‍റെ 112 കിലോയുള്ള ബൈക്കും ചുന്ന് നടക്കുന്ന വീഡിയോ വൈറൽ. 

 

റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ പോകുന്നത് വരെ കാത്ത് നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒരു യുവാവ്, തന്‍റെ 112 കിലോ ഭാരമുള്ള ബൈക്ക് ചുമന്ന് റെയില്‍വേ ക്രോസിംഗ് മറികടക്കുന്ന് മറുവശത്തേക്ക് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവാവിന്‍റെ ശക്തി പ്രകടനം പക്ഷേ, സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ത്തിയത്. ചിലര്‍ രൂക്ഷമായി വിമ‍ശിച്ചപ്പോൾ മറ്റ് ചിലര്‍ ബാഹുബലിയെന്ന് അഭിനന്ദിക്കുന്നതും കാണാം. വീഡിയോയിലെ തെളിവുകൾ പ്രകാരം സംഭവം നടന്നത് രാജസ്ഥാനിലെ സുരത്കർഗിലാണ്.

കപില്‍ ബിഷ്ണോയി എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റെയില്‍വേ ക്രോസിംഗുകൾ നശിച്ച് പോകട്ടെ ! എവിടെയാണോ ഞങ്ങൾ നില്‍ക്കുന്നത് അവിടെ ലൈനുകൾ തുടങ്ങുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരാവേശത്തിന്‍റെ പുറത്ത് 100 കിലോയുള്ള ബൈക്കും ചുമന്ന് നടന്നാല്‍ ഭാവിയില്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. കഠിനമായ പുറം വേദനയ്ക്കും ആർത്രൈറ്റിസിനും ഇത്തരം പരിപാടികൾ കാരണമാകുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കി.

 

 

വീഡിയോയില്‍ ഒരു റെയില്‍വേ ക്രോസിംഗിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെയിലൂടെ ഒരു യുവാവ് ചുമലില്‍ ഹീറോ ഹോണ്ടയുടെ ഒരു ബൈക്കും ചുമന്ന് നടന്ന് വരുന്നത് കാണാം. പിന്നാലെ ഇയാൾ റെയില്‍വേ ക്രോസിംഗ് മറികടന്ന് മറുവശത്തെത്തുന്നു. അവിടെ ബൈക്ക് താഴെയ്ക്ക് വയ്ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. യുവാവിന്‍റെ പ്രവര്‍ത്തി കണ്ട് ക്രോസിംഗിലുള്ളവരെല്ലാം തിരിഞ്ഞ് നോക്കുന്നതും വീഡിയിയോൽ കാണാം. ഇതിനിടെ ഇയാൾ മറികടക്കുന്നത് നാലോളെ റെയില്‍വേ പാളങ്ങളെയാണ്.

ഇത്രയും നേരം ഭാരമേറിയ ബൈക്ക് ചുമന്നിട്ടും അയാൾക്ക് ബൈക്ക് ആയാസകരമായി തോന്നിയില്ലെന്നും ചില കാഴ്ചക്കാര്‍ കുറിച്ചു. ആളുകൾ ലഗേജ് പോലും കൊണ്ടുപോകാൻ പാടുപെടുന്നിടത്ത്, ഇയാൾ ഒരു ഇരുചക്ര വാഹനം തോളിൽ ഉയർത്തി ഒന്ന് ശ്വാസമെടുക്കാന്‍ പോലും നില്‍ക്കാതെ നടന്നു പോകുന്നുവെന്ന് ഒരു കാഴ്ചക്കാരന്‍ അതിശയം കൊണ്ടു. ഒരഞ്ച് മിനിറ്റ് കാത്തിരിക്കാനുള്ള ക്ഷമ കാണിക്കേണ്ടിടത്ത് അതിന് പകരം സ്വന്തം ശരീരം അപകത്തിലാക്കി ഇത്രയും സാഹസം കാണിക്കേണ്ടതുണ്ടോയെന്നായിരുന്നു മറ്റ് ചില കാഴ്ചക്കാര്‍ ചോദിച്ചത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?