മകന്‍റെ ഭയം മാറ്റാൻ സിംഹത്തിന്‍റെ പുറത്തിരുത്താന്‍ ശ്രമിക്കുന്ന അച്ഛന്‍, കുതറിമാറി സിംഹം; വീഡിയോ വൈറൽ പിന്നാലെ വിമർശനം

Published : Jun 18, 2025, 10:09 PM ISTUpdated : Jun 18, 2025, 10:11 PM IST
Father forces his feared son to pose with caged Lion

Synopsis

കുട്ടിയുടെ ഭയം മാറ്റാനുള്ള ശ്രമത്തിനിടെ സിംഹം പെട്ടെന്ന തിരിയുന്നു. ഈ സമയം കുട്ടിയെയും തൂക്കിയെടുത്ത് അച്ഛന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

 

ളരുന്ന പ്രായത്തില്‍ കുട്ടികൾക്ക് പലതിനോടും ഭയമായിരിക്കും. പലപ്പോഴും തങ്ങളുടെ ബോധത്തിന് നിരക്കാത്തതിനെ അവര്‍ ഭയക്കുന്നു. അത്തരത്തില്‍ സ്വന്തം മകന്‍റെ ഭയം മാറ്റാന്‍ ഒരു അച്ഛന്‍ ചെയ്തത്, കുട്ടിയെ കൂട്ടില്‍ അടച്ച ഒരു സിംഹത്തിനൊപ്പം ഫോട്ടോയ്കക്ക് പോസ് ചെയ്യാന്‍ നിർബന്ധിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും അച്ഛന്‍റെ പ്രവര്‍ത്തിയ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമ‍ശിക്കുകയും ചെയ്തു.

വീഡിയോയില്‍ കുട്ടിയുടെ ഭയന്നുള്ള കരച്ചില്‍ കേട്ട് സിംഹം പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. പക്ഷേ, അപ്പോഴും അച്ഛന്‍ മകനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അച്ഛനെ അറസ്റ്റ് ചെയ്യണമെന്നും അയാൾക്കെതിരെ നിയമ നടപടി എടുക്കണമെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

 

 

ബാഡ് പാരന്‍റിംഗ് ടിവി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മുന്നിലേക്ക് നോക്കിയിരിക്കുന്ന പെണ്‍ സിംഹത്തിന്‍റെ മുകളിലേക്ക് മകനെ കയറ്റാന്‍ ശ്രമിക്കുന്ന അച്ഛനെ കാണാം. കൂട്ടിലാണെങ്കിലും സിംഹത്തിനെ ചങ്ങലയ്ക്ക് ഇട്ടിട്ടില്ല. ആദ്യ തവണ കുട്ടിയെ പുറകിലേക്ക് വയ്ക്കുമ്പോൾ സിംഹം ചെറുതായി അസ്വസ്ഥത പ്രകടിപ്പിക്കുന്നു. കരഞ്ഞ് നിലവിളിക്കുന്ന കുട്ടിയെ രണ്ടാമതും സിംഹത്തിന്‍റെ പുറത്ത് കയറ്റാന്‍ അച്ഛന്‍ ശ്രമിക്കുമ്പോൾ സിംഹം പെട്ടെന്ന് തിരിയുന്നതും ഇത് കണ്ട് ഭയന്ന അച്ഛന്‍ കുട്ടിയുമായി പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

പിന്നാലെ രൂക്ഷമായ വിമർശനമായിരുന്നു അച്ഛന് നേരെ ഉയര്‍ന്നത്. ഒരു ചിത്രത്തിന് വേണ്ടി നിങ്ങളുടെ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കേണ്ടതുണ്ടോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. കുട്ടികൾ ജനിക്കും മുമ്പ് എല്ലാവര്‍ക്കും രക്ഷാകര്‍തൃ കോഴ്സുകൾ ആവശ്യമാണെന്നും ഒപ്പം കുറിച്ചു. കുട്ടിയെ അപകടത്തിലാക്കുന്ന അച്ഛനെ അറസ്റ്റ് ചെയ്യണമെന്നും കുട്ടിയും രക്ഷാകര്‍തൃത്വം അച്ഛനമ്മമാരില്‍ നിന്നും മാറ്റണമെന്നും മറ്റൊരു കാഴ്ചക്കാരന്‍ ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ കൂട്ടില്‍ അടയ്ക്കപ്പെട്ട സിംഹത്തിന്‍റെ അവസ്ഥയോര്‍ത്ത് സഹതാപം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ ആദ്യം അച്ഛന്‍റെ പേടി മാറ്റട്ടെ എന്നിട്ട് പോരെ മകന്‍റെ പേടി മാറ്റുന്നത് എന്നായിരുന്നു എഴുതിയത്. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വീഡിയോയില്‍ പറയുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ