37,000 അടി ഉയരത്തില്‍, വിമാനത്തില്‍ വച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍ !

Published : Apr 21, 2023, 04:42 PM IST
37,000 അടി ഉയരത്തില്‍, വിമാനത്തില്‍ വച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍ !

Synopsis

വീഡിയോയുടെ തുടക്കത്തില്‍ "ഇങ്ങനെയാണ് സ്വപ്ന ചൗധരിയുടെ ഗാനം വായുവിൽ 37,000 അടി ഉയരത്തിൽ ഹിറ്റ് ചെയ്യുന്നത്." എന്ന് എഴുതി കാണിക്കുന്നുണ്ട്. 

ഇന്നും വിമാനയാത്ര ചെയ്യാന്‍ ഭയമുള്ളവരുണ്ട്. എന്നാല്‍ 37,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ ഭയമില്ലാതെ നൃത്തം ചെയ്യാന്‍ നിങ്ങള്‍ക്ക് പറ്റുമോ? പറ്റുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി. അതും ഒരു അടിച്ച് പൊളി പാട്ടിട്ട് അതിന് താളം പിടിക്കുകയും നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്യുന്ന യാത്രക്കാരായിരുന്നു വിമാനത്തില്‍. സപ്‌ന ചൗധരിയുടെ 'തേരി ആഖ്യാ കാ യോ കാജൽ' എന്ന ഗാനമാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. 

വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുമ്പോള്‍  അവതാരകൻ ജയ് കർമ്മാനി ഒരു പോർട്ടബിൾ ഓഡിയോ സിസ്റ്റം നൃത്തം ചെയ്യുന്നവരുടെ പിന്നില്‍ നിന്നും ഉയർത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുടെ തുടക്കത്തില്‍ "ഇങ്ങനെയാണ് സ്വപ്ന ചൗധരിയുടെ ഗാനം വായുവിൽ 37,000 അടി ഉയരത്തിൽ ഹിറ്റ് ചെയ്യുന്നത്." എന്ന് എഴുതിയിട്ടുണ്ട്. ഏഴ് ദിവസം മുമ്പ് anchor_jk എന്ന ജയ് കിര്‍മാനിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

 

വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി എയര്‍ ഇന്ത്യ പൈലറ്റിന്‍റെ നിയമ ലംഘനം; വിവാദം, പിന്നാലെ അന്വേഷണം

വീഡിയോ കണ്ട പലരും ആശങ്കപ്പെട്ടു. ഇത്രയും അടി ഉയരത്തില്‍ ഇതെങ്ങനെ അനുവദിക്കപ്പെട്ടെന്നായിരുന്നു മിക്കവരുടെയും ആശങ്ക. "അവർ എങ്ങനെയാണ് ഇത് ചെയ്യാൻ ആളുകളെ അനുവദിക്കുന്നത് ... ഇത് അപകടകരമല്ലേ?" ഒരാള്‍ എഴുതി. എന്നാല്‍ "സൂപ്പർ." എന്നും നിങ്ങള്‍ അത് പൂർണ്ണമായും ആസ്വദിക്കൂ എന്നും എഴുതിയവരും കുറവല്ല. എന്നാല്‍ ചില കമന്‍റുകള്‍ ഏറെ രസകരമായിരുന്നു. 'ട്രെയിൻ യാത്രക്കാർ ആദ്യമായി പറക്കുമ്പോൾ' എന്നായിരുന്നു വേറൊരാള്‍ എഴുതിയത്. 'പൈലറ്റും വിമാനത്തില്‍ നൃത്തം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക. എല്ലാവരും സ്വര്‍ഗം കാണും' എന്നായിരുന്നു വേറൊരാള്‍ എഴുതിയത്.

യുക്രൈന്‍ യുദ്ധം: സ്വന്തം നഗരത്തില്‍ ബോംബ് വര്‍ഷിച്ച് റഷ്യൻ യുദ്ധവിമാനം

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു