യഥാർത്ഥ പ്രണയത്തിന് വേണ്ടി കാത്തിരിക്കുകയാണ്; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതി പറയുന്നു 

Published : Apr 06, 2023, 11:05 AM IST
യഥാർത്ഥ പ്രണയത്തിന് വേണ്ടി കാത്തിരിക്കുകയാണ്; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതി പറയുന്നു 

Synopsis

അവൾ മാധ്യമങ്ങളോട് പറഞ്ഞത്, സ്വാഭാവികമായ ഭം​ഗിയോ, സാധാരണ ആളുകളെയോ തനിക്കിഷ്ടമല്ല. താൻ അതിലും മികച്ചതാണ് കാത്തിരിക്കുന്നത് എന്നാണ്.

ശരീരത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്നവർ ഇന്നൊരു പുതിയ കാര്യം ഒന്നുമല്ല. അതുപോലെ തന്റെ ചുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടാക്കി മാറ്റുന്നതിന് ഇരുപത് ലക്ഷം രൂപ ചെലവഴിച്ച യുവതി പറയുന്നത്, പക്ഷേ, തനിക്ക് ഇതുവരെ യഥാർത്ഥ പ്രണയം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ്. 

ബൾഗേറിയയിലെ സോഫിയയിൽ നിന്നുള്ള ആൻഡ്രിയ എമിലോവ ഇവാനോവ എന്ന 25 -കാരി ഇതുവരെ 43 ലിപ് സർജറികൾ നടത്തി കഴിഞ്ഞു. ഒപ്പം തന്നെ അവളുടെ കവിൾത്തടങ്ങളിൽ നാല് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പുകൾ കൂടി നടത്തിയിട്ടുണ്ട്.

ബൾഗേറിയയിലെ ബർഗാസിൽ നിന്നുള്ള ആൻഡ്രിയ ജർമ്മൻ ഭാഷാശാസ്ത്രത്തിൽ ബിരുദ വിദ്യാർത്ഥിനിയാണ്. സോഷ്യൽ മീഡിയയിൽ‌ നേരത്തെ തന്നെ പ്രശസ്തയായിരുന്ന ആൻഡ്രിയ 2018 -ലാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾക്ക് വേണ്ടി സർജറികൾ നടത്തുന്നത്. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീയെന്ന നേട്ടവും അവളെ തേടി എത്തി. അനവധി ഫോളോവേഴ്സാണ് അവൾക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. 

പ്രണയം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ റിയാലിറ്റി ഷോ ആയ ദ ബാച്ചിലേഴ്സിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് ആൻഡ്രിയ. അവൾ മാധ്യമങ്ങളോട് പറഞ്ഞത്, സ്വാഭാവികമായ ഭം​ഗിയോ, സാധാരണ ആളുകളെയോ തനിക്കിഷ്ടമല്ല. താൻ അതിലും മികച്ചതാണ് കാത്തിരിക്കുന്നത് എന്നാണ്. അതുപോലെ താനിനിയും തന്റെ ശരീരത്തിൽ മാറ്റം വരുത്തും എന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ല എന്നും കൂടി ആൻഡ്രിയ പറയുന്നുണ്ട്. 

നൂറുകണക്കിന് ആരാധകർ ആൻഡ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്നിട്ടും യഥാർത്ഥ പ്രണയം കണ്ടെത്താനോ, എല്ലാ അർത്ഥത്തിലും തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്താനോ സാധിച്ചിട്ടില്ല എന്ന വേദനയിലാണ് അവൾ.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?