3 കോടി ശമ്പളം കിട്ടുന്ന ജോലിയുപേക്ഷിച്ച് യാത്ര, തിരികെയെത്തിയപ്പോള്‍ വന്ന മാറ്റം; അനുഭവം പങ്കുവച്ച് അണ്ടർനീറ്റ് സിഇഒ

Published : Jul 31, 2026, 02:25 PM IST
Vimarsh Razdan

Synopsis

'എന്റെ ജീവിതത്തിലെ 13 വർഷം ഉറങ്ങാൻ വേണ്ടി മാത്രമാണ് ഞാൻ വീട്ടിൽ പോയിരുന്നത്. ദിവസം 18-20 മണിക്കൂർ ജോലി ചെയ്യുന്നത് എനിക്ക് സാധാരണ കാര്യമായിരുന്നു. പിന്നീട് ഒരു ദിവസം ജോലി ഉപേക്ഷിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു' എന്നും റസ്ദാന്‍ പറയുന്നു.

പ്രതിവർഷം 3 കോടി രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയ കാലത്തെ കഥ പറഞ്ഞ് ഫൗണ്ടറും സിഇഒയുമായ യുവാവ്. പ്രശസ്ത താരം കുഷ കപിലയുടെ ഷേപ്പ്‍വെയര്‍ ബ്രാന്‍ഡായ 'അണ്ടർനീറ്റ്'ന്‍റെ സഹസ്ഥാപകനായ വിമാർഷ് റസ്ദാനാണ് വൻ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച കഥ പങ്കുവെച്ചിരിക്കുന്നത്. ഒരു വർഷം നീണ്ട യാത്ര തന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. '3 കോടി രൂപയുടെ ജോലി ഉപേക്ഷിച്ച് ഒരു വർഷം ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചു' എന്നാണ് റസ്ദാൻ തന്റെ ലിങ്ക്ഡ്ഇൻ കുറിപ്പിൽ പറയുന്നത്.

13 വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മുൻപ് ജോലിത്തിരക്ക് കാരണം കുറച്ചുസമയം ഉറങ്ങാൻ മാത്രമാണ് താൻ വീട്ടിൽ പോയിരുന്നത്. 'എന്റെ ജീവിതത്തിലെ 13 വർഷം ഉറങ്ങാൻ വേണ്ടി മാത്രമാണ് ഞാൻ വീട്ടിൽ പോയിരുന്നത്. ദിവസം 18-20 മണിക്കൂർ ജോലി ചെയ്യുന്നത് എനിക്ക് സാധാരണ കാര്യമായിരുന്നു. പിന്നീട് ഒരു ദിവസം ജോലി ഉപേക്ഷിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു' എന്നും റസ്ദാന്‍ പറയുന്നു.

'ഒരു ദിവസം ഞാനത് ഉപേക്ഷിച്ചു. ഒരു വർഷമെടുത്ത് ഐസ്‌ലാൻഡ്, ക്രൊയേഷ്യ, പാരിസ് അങ്ങനെ സാധ്യമായ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര ചെയ്തു' അദ്ദേഹം വെളിപ്പെടുത്തി. യൂറോപ്പിലൂടെയുള്ള ഈ ഒരു വർഷത്തെ യാത്ര ജോലിയിലും ജീവിതത്തിലുമുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു.

'ആളുകൾ പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന് - കിട്ടിയ അവസരം ഇല്ലാതാക്കുകയാണ് എന്ന്' എന്നും റസ്ദാന്‍ പറയുന്നു. 'തിരിച്ചെത്തിയപ്പോൾ ഞാൻ പഴയതുപോലെയല്ല കാര്യങ്ങൾ ചെയ്തത്. വിശ്രമത്തിനും ചിന്തിക്കാനുള്ള സമയത്തിനും കൂടെയുള്ള കഴിവുള്ള ആളുകൾക്കും പ്രാധാന്യം നൽകാൻ തുടങ്ങി' എന്നും അദ്ദേഹം പറഞ്ഞു. 'സത്യത്തിൽ എന്താണ് നിർമ്മിക്കേണ്ടതെന്നും ആർക്കൊപ്പമാണ് പ്രവർത്തിക്കേണ്ടതെന്നും ചിന്തിക്കാൻ അതെന്നെ സഹായിച്ചു. അത് എനിക്ക് വ്യക്തത നൽകി. അങ്ങനെയാണ് മറ്റു രണ്ട് ബിസിനസുകൾ തുടങ്ങാൻ സാധിച്ചത്' എന്നും റസ്ദാന്‍ പറഞ്ഞു. ഇത്തരം ഇടവേളകള്‍ നല്ലതാണ് എന്ന് പലരും പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഷേവ് ചെയ്യുന്നത് കണ്ടപ്പോൾ സംശയം, ഭാര്യ ട്രാൻസ്ജെൻഡർ? വിവാഹം കഴിഞ്ഞ് 25 ദിവസത്തിന് ശേഷം യുവാവിന്റെ പരാതി
പാഴ്സലിൽ ലഭിച്ചത് ജീവനുള്ള പാറ്റ, ചോരപുരണ്ട പന്നിയുടെ മാസ്ക്; മുൻ ജീവനക്കാരുടെ ചതി, ദമ്പതികൾക്ക് 535 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇബേ