Billie Eilish : 11-ാം വയസിൽ പോൺ കണ്ടുതുടങ്ങി, അത് തന്റെ തലച്ചോറിനെ തന്നെ തകർത്തുകളഞ്ഞെന്ന് ബില്ലി ഐലിഷ്

By Web TeamFirst Published Dec 15, 2021, 3:30 PM IST
Highlights

അതേ അഭിമുഖത്തിൽ, ഓഗസ്റ്റിൽ തനിക്ക് കൊവിഡ് വന്നുവെന്നും രണ്ട് മാസമായി സുഖമില്ലായിരുന്നുവെന്നും വാക്സിനേഷൻ എടുത്തിരുന്നില്ലെങ്കിൽ താൻ മരിച്ചുപോയേനും എന്നും ഐലിഷ് വെളിപ്പെടുത്തി. 

ഗ്രാമി ജേതാവായ(Grammy-winning) ഗായിക ബില്ലി ഐലിഷ്(Billie Eilish) 11 വയസ്സ് മുതൽ പോൺ കണ്ടിരുന്നുവെന്നും അത് തന്റെ ജീവിതത്തിലുണ്ടാക്കിയത് വലിയ അപകടമാണ് എന്നും വെളിപ്പെടുത്തുന്നു. 'പോണോ​ഗ്രഫി(pornography) കാണാനായി ആസക്തിയായിരുന്നു. ഡേറ്റിംഗ് തുടങ്ങിയപ്പോൾ അത് തനിക്ക് പേടിസ്വപ്നങ്ങൾ നൽകി. തന്നെ കുഴപ്പത്തിലാക്കി' എന്നും ഐലിഷ് പറയുന്നു. ശനിയാഴ്ച 20 വയസ്സ് തികയുന്ന ഐലിഷ് തിങ്കളാഴ്ച സിറിയസ് എക്സ്എം റേഡിയോയിലെ ഹോവാർഡ് സ്റ്റേൺ ഷോയിൽ സംസാരിക്കുകയായിരുന്നു. 

'സത്യം പറഞ്ഞാൽ ഞാൻ ധാരാളം പോൺ കാണാറുണ്ടായിരുന്നു. എനിക്ക് 11 വയസ്സുള്ളപ്പോൾ തന്നെ ഞാൻ പോൺ കാണാൻ തുടങ്ങി. അത് ഒരു അപമാനമാണെന്ന് ഇപ്പോൾ ഞാൻ കരുതുന്നു' ബാഡ് ഗൈ ഗായിക കൂടിയായ ഐലിഷ് പറഞ്ഞു. 'താനും അതിലൊരാളാണ് എന്ന് തോന്നിയയിരുന്നു' എന്നും അവർ പറയുന്നു. ഇത് ശരിക്കും തന്റെ തലച്ചോറിനെ നശിപ്പിച്ചുവെന്ന് ഞാൻ കരുതുന്നു. അത്രയധികം പോൺ കാണാനിടയായതിൽ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നി. താൻ കണ്ട ചില ഉള്ളടക്കങ്ങൾ അക്രമാസക്തവും അധിക്ഷേപകരവുമായതിനാൽ അത് പേടിസ്വപ്നങ്ങൾ കാണുന്നതിന് കാരണമായിത്തീർന്നു എന്നും ഐലിഷ് പറഞ്ഞു. 

ഏഴ് ​ഗ്രാമി അവാർഡുകൾ നേടിയ ഐലിഷ്, ഡാർക് ലിറിക്സിന് പേര് കേട്ടതാണ്. അവളുടെ രണ്ടാമത്തെ ആൽബമായ 'ഹാപ്പിയർ ദാൻ എവറി'ലെ ബല്ലാഡ് മെയിൽ ഫാന്റസിയിൽ, ബ്രേക്ക് അപ്പിന് തകർന്ന് വീട്ടിലിരിക്കുന്ന സമയത്ത് പോണുകളിലേക്ക് എങ്ങനെ ശ്രദ്ധ വ്യതിചലിക്കുന്നു എന്നതിനെ കുറിച്ച് അവൾ പാടുന്നു. ഇത്രയധികം പോൺ കാണുന്നത് ശരിയാണെന്ന് അന്ന് കരുതിയിരുന്നതിന് ഇപ്പോൾ തന്നോട് തന്നെ ദേഷ്യമുണ്ടെന്നും ഐലിഷ് പറഞ്ഞു.

'നിങ്ങൾക്കറിയാമോ, ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ആദ്യത്തെ കുറച്ച് തവണ, നല്ലതല്ലാത്ത കാര്യങ്ങളെന്നോട് പങ്കാളി കാണിച്ചിട്ടും ഞാൻ നോ പറഞ്ഞിരുന്നില്ല. അതാണ് എന്നെ ആകർഷിക്കേണ്ടതെന്ന് ഞാൻ കരുതിയതുകൊണ്ടാണത്' അവൾ പറഞ്ഞു. തന്റെ ശരീരത്തെക്കുറിച്ച് ആളുകൾ അഭിപ്രായം പറയാതിരിക്കാൻ ബാഗി വസ്ത്രങ്ങൾ ധരിച്ചാണ് ഐലിഷ് തന്റെ കരിയർ ആരംഭിച്ചത്. ഒരേ വർഷം നാല് മികച്ച ഗ്രാമി അവാർഡുകളും നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അവർ പിന്നീട് മാറി. തന്റെ പ്രശസ്തി പലപ്പോഴും ഡേറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നും ഐലിഷ് പറയുന്നു. പലപ്പോഴും ആളുകൾ അതുകൊണ്ട് തങ്ങളെ ഭയപ്പെടുകയോ അവരിലൊരാളല്ല തങ്ങളെന്ന് കരുതുകയും ചെയ്യുന്നു എന്നും ഐലിഷ് പറഞ്ഞു. 

സ്റ്റേണുമായുള്ള അതേ അഭിമുഖത്തിൽ, ഓഗസ്റ്റിൽ തനിക്ക് കൊവിഡ് വന്നുവെന്നും രണ്ട് മാസമായി സുഖമില്ലായിരുന്നുവെന്നും വാക്സിനേഷൻ എടുത്തിരുന്നില്ലെങ്കിൽ താൻ മരിച്ചുപോയേനും എന്നും ഐലിഷ് വെളിപ്പെടുത്തി. 'ഞാൻ സുഖമായിരിക്കുന്നത് വാക്‌സിൻ കാരണമാണെ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വാക്സിനെടുത്തില്ലെങ്കിൽ ഞാൻ മരിക്കുമായിരുന്നു, അത്രയും മോശം അവസ്ഥയായിരുന്നു' എന്നും ഐലിഷ് പറഞ്ഞു. 


 

click me!