'സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം'; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

Published : Oct 28, 2024, 12:34 PM IST
'സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം';  സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

Synopsis

മറ്റെല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചു. പക്ഷേ, വിവാഹക്ഷണത്തില്‍ ഒരാളെ കുറിച്ച് പ്രത്യേക പരാമര്‍ശം. മറ്റൊന്നുമല്ല, ആ ആള്‍ വിവാഹത്തിനെത്തിയാല്‍ ഓടിക്കണമെന്ന്. വൈറലായ ആ വിവാഹ ക്ഷണക്കത്ത് കാണാം. 


മൂഹ മാധ്യമങ്ങളുടെ പുതിയ കാലത്ത് വിവാഹ ക്ഷണക്കത്തുകള്‍ പോലും വൈറലാണ്. ഇന്ത്യൻ വിവാഹങ്ങൾ ഇന്ന് ചെലവേറിയതതാണ്. ക്ഷണക്കത്തുകളുടെ അച്ചടി മുതൽ മാസങ്ങൾക്ക് മുമ്പേ ഈ തയ്യാറെടുപ്പുകൾ തുടങ്ങുന്നു. വിവാഹത്തിന്‍റെ പ്രധാനപ്പെട്ടതും അപ്രധാനമായതുമായ എല്ലാ കാര്യങ്ങളുടെയും വീഡിയകളും അപ്പപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പേജുകളിലേക്ക് പങ്കുവയ്ക്കപ്പെടുന്നു. ഇവയില്‍ കാഴ്ചക്കാരന് കൌതുകം തോന്നുന്ന ചിലത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇത്തരത്തില്‍ വൈറലായ ഒരു വിവാഹക്ഷണക്കത്തിനെ കുറിച്ചാണ്. ഈ ക്ഷണക്കത്ത് വൈറലാകാന്‍ ഒരു കാരണമുണ്ട്. 

ഉത്തർപ്രദേശ്, ഇറ്റാ ജില്ലയിലെ ബിച്പുരി ഗ്രാമത്തിലെ രോഹിതിന്‍റെയും രജനിയുടെയും വിവാഹത്തിനായാണ് ക്ഷണക്കത്ത് അടിച്ചത് കഴിഞ്ഞ ഏപ്രില്‍ 15  -നാണ്. അന്നായിരുന്നു രോഹിത്തിന്‍റെയും രജനിയുടെയും വിവാഹം. എന്നാല്‍ ഇപ്പോഴാണ് അത് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.  ക്ഷണക്കത്ത് വൈറലായത് അതിന്‍റെ രൂപത്തിലോ എഴുത്തിന്‍റെ ശൈലിയിലോ അല്ല. മറിച്ച് വിവാഗത്തിലേക്ക് ക്ഷണിക്കാത്ത ഒരു പ്രത്യേക വ്യക്തിയെ  കുറിച്ചുള്ള ഒരു വരിയാണ് ക്ഷണക്കത്ത് വൈറലാക്കിയത്. ക്ഷണിക്കപ്പെട്ടവരുടെ പേരുകള്‍ക്ക് പുറമെ ഒരാളെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. 

അഗതാ ക്രിസ്റ്റിയുടെ ആദ്യ കുറ്റാന്വേഷണ നോവലിന് പ്രചോദനം ഒരു ഇന്ത്യന്‍ കൊലപാതകം; വൈറലായി ഒരു റീൽ

ഉപേന്ദ്ര, കമൽ, ഇമ്രാൻ, രാജേഷ്, ദൽവീർ തുടങ്ങിയവരുടെ പേരുകളാണ് ക്ഷണക്കത്തിലുള്ളത്. എന്നാല്‍ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. അത് ഇങ്ങനെയായിരുന്നു, 'സൗരഭ് വിവാഹത്തിനെത്തുന്നത് കർശനമായി തടഞ്ഞിരിക്കുന്നു. അയാളുടെ സാന്നിദ്ധ്യം സ്വീകാര്യമല്ല. അവനെ എവിടെ കണ്ടാലും ഓടിക്കുക.' മറ്റൊല്ലാവരെയും ക്ഷണിച്ചിട്ടും ഒരു കൂട്ടുകാരനെ മാത്രം വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് മാത്രമല്ല, അയാളെ എവിടെ കണ്ടാലും ഓടിക്കണമെന്ന് കൂടി നിര്‍ദ്ദേശിച്ചത് സമൂഹ മാധ്യമ ഉപയോക്താക്കളെ ആശ്ചര്യപ്പെടുത്തി. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങള്‍ക്ക് പരിചയമുള്ള സൗരഭ് എന്ന് പേരുള്ള സുഹൃത്തുക്കള്‍ക്ക് ക്ഷണക്കത്ത് പങ്കുവച്ചു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി മീമുകളും പുറത്തിറങ്ങി. ഇത്  'സൗരഭ്' എന്ന് പേരുള്ള സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. ചിലര്‍ ചോദിച്ചത് രോഹിത്ത്, സൗരഭിന്‍റെ മുന്‍ കാമുകിയെയാണോ വിവാഹം കഴിക്കുന്നതെന്നായിരുന്നു. 

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?