കോർണൽ കൂട്ടബലാത്സംഗക്കേസ്; ആരോപണവിധേയനായ മുൻ വിദ്യാർത്ഥിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Published : Sep 30, 2026, 02:41 PM IST
Cornell University

Synopsis

യുവതി നൽകിയ ഹർജിയിൽ, 2024 ഒക്ടോബറിൽ ഐവി ലീഗ് ക്യാമ്പസിലെ 'ചി ഫൈ' ഫ്രാറ്റേണിറ്റി ഹൗസിൽ വെച്ച് നിർബന്ധിച്ച് ലഹരിമരുന്ന് ശ്വസിപ്പിക്കുകയും കഞ്ചാവും മദ്യവും നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നു.

2024-ൽ കോർണൽ യൂണിവേഴ്സിറ്റിയിൽ വെച്ച് ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആരോപണവിധേയനായ മുൻ വിദ്യാർത്ഥിയെ വെൽസ് ഫാർഗോ ബാങ്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ബാങ്ക് ബ്രാഞ്ചിൽ 2022 മുതൽ ജോലി ചെയ്തുവരികയായിരുന്ന ഡീഗോ സരാബിയ എന്നയാളെയാണ് ബാങ്ക് ജോലിയിൽ നിന്ന് നീക്കിയത്. രണ്ട് വർഷം മുമ്പ് കോർണൽ സർവകലാശാലയിലെ ഫ്രാറ്റേണിറ്റി ഹൗസിൽ വെച്ച് യുവതിയോട് ക്രൂരമായ അതിക്രമം കാട്ടിയ കേസിൽ ആരോപണം നേരിടുന്ന ഏഴ് മുൻ വിദ്യാർത്ഥികളിൽ ഒരാളാണ് ഇയാൾ.

ഈ സംഭവത്തിൽ ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ ക്രിമിനൽ അന്വേഷണം പുനരാരംഭിച്ചതിന് പിന്നാലെയാണ് സരാബിയക്ക് ജോലി നഷ്ടപ്പെട്ടതെന്ന് അമേരിക്കൻ മാധ്യമമായ 'ടി.എം.സി' റിപ്പോർട്ട് ചെയ്യുന്നു. അക്രമിക്കപ്പെട്ട യുവതി അടുത്തിടെ നൽകിയ സിവിൽ ഹർജിയെത്തുടർന്ന് ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. കോർണൽ യൂണിവേഴ്സിറ്റി ഫ്രാറ്റേണിറ്റി ഹൗസിൽ നടന്നതായി പറയപ്പെടുന്ന അതിക്രമക്കേസിൽ ന്യൂയോർക്ക് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അന്വേഷണം പുനരാരംഭിച്ചതായി ടോംപ്കിൻസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്ഥിരീകരിച്ചു.

ഏഴ് പ്രതികൾക്കെതിരെയുള്ള കേസ് ക്രിമിനൽ കുറ്റപത്രം ചുമത്തുന്നതിനായി ഗ്രാൻഡ് ജൂറിക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വാൻ ഹൗട്ടൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിസ്ട്രിക്റ്റ് അറ്റോർണി നടത്തിയ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സരാബിയയെ പിരിച്ചുവിടാൻ വെൽസ് ഫാർഗോ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിവിൽ ഹർജിയിലെ ആരോപണങ്ങൾ

യുവതി നൽകിയ ഹർജിയിൽ, 2024 ഒക്ടോബറിൽ ഐവി ലീഗ് ക്യാമ്പസിലെ 'ചി ഫൈ' ഫ്രാറ്റേണിറ്റി ഹൗസിൽ വെച്ച് നിർബന്ധിച്ച് ലഹരിമരുന്ന് ശ്വസിപ്പിക്കുകയും കഞ്ചാവും മദ്യവും നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നു. 2024 നവംബറിൽ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, കോർണൽ യൂണിവേഴ്സിറ്റി കുറ്റാരോപിതർക്ക് തക്കതായ ശിക്ഷ നൽകിയില്ലെന്നും കേസ് ലഘൂകരിക്കാൻ അവസരം നൽകിയെന്നുമാണ് യുവതി ആരോപിക്കുന്നത്.

എന്നാൽ 2024 നവംബറിൽ യുവതി നൽകിയ ആദ്യ മൊഴിയിൽ നിർബന്ധിത ലഹരി ഉപയോഗമോ കൂട്ടബലാത്സംഗമോ ആരോപിച്ചിരുന്നില്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന രീതിയിലാണ് വിവരം നൽകിയിരുന്നതെന്നും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. എങ്കിലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് മാനസികാഘാതത്തിൽ നിന്ന് പുറത്തുവരാനും സംഭവിച്ച കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനും വർഷങ്ങൾ എടുത്തേക്കാമെന്ന യാഥാർത്ഥ്യം കണക്കിലെടുത്താണ് അന്വേഷണം പുനരാരംഭിക്കുന്നതെന്നും ഡിസ്ട്രിക്റ്റ് അറ്റോർണി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ യുവതിയുടെ 127 മണിക്കൂർ നൃത്തത്തിന്റെ റെക്കോർഡ് തകർക്കാൻ നൈജീരിയൻ യുവാവ്
'നാരങ്ങ കിലോയ്‍ക്ക് 850 രൂപ, തക്കാളിക്ക് 680': ഇന്ത്യയിലെയും നോർവേയിലെയും പച്ചക്കറി വില താരതമ്യം ചെയ്ത് പ്രവാസി