വീട് വൃത്തിയാക്കിയപ്പോള്‍ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത് നാല് ലക്ഷത്തിന്‍റെ സ്വർണ്ണാഭരണം

Published : Oct 31, 2024, 11:59 AM ISTUpdated : Oct 31, 2024, 12:01 PM IST
വീട് വൃത്തിയാക്കിയപ്പോള്‍ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത് നാല് ലക്ഷത്തിന്‍റെ സ്വർണ്ണാഭരണം

Synopsis

ദീപാവലിക്കായി വീട് വൃത്തിയാക്കുന്നതിനിടെ സ്വര്‍ണ്ണാഭരണങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. എന്നാല്‍, മാലിന്യം ശേഖരിക്കാന്‍ വണ്ടി എത്തിയപ്പോള്‍ അതെടുത്ത് മാലിന്യ വണ്ടിയിലേക്ക് എറിയുകയായിരുന്നു. (പ്രതീകാത്മക ചിത്രം.)


ദീപങ്ങളുടെ ഉത്സവത്തിനായി ഒരുങ്ങുന്നതിനിടെ രാജസ്ഥാനിലെ ഭില്വാര സ്വദേശി വീട്ടിലിരുന്ന നാല് ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങള്‍  മാലിന്യ ട്രക്കിലേക്ക് എറിഞ്ഞു. അബദ്ധം മനസിലാക്കിയ ഉടനെ കുടുംബം മുനിസിപ്പൽ കോർപ്പറേഷൻ മേയർ രാകേഷ് പഥക്കിനെയും മറ്റ് ഉദ്യോഗസ്ഥരെയും ൃവിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടനെ മേയറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും ഏറെ മണിക്കൂറുകള്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തു. 

വേദനയെന്ന് പറഞ്ഞിട്ടും അവധി നിഷേധിച്ചു, ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് ഒഡീഷാ സർക്കാർ ജിവനക്കാരി

ദീപാവലിക്ക് ഒരുങ്ങുന്നതിനായി വീട് വൃത്തിയാക്കുന്നതിനിടെ സ്വർണം ഒരു പ്രത്യേക സ്ഥലത്ത് മാറ്റിവച്ചതായി വീട്ടുടമസ്ഥനായ ചിരാഗ് ശർമ്മ പറഞ്ഞു. എന്നാൽ, മാലിന്യം ശേഖരിക്കാനായി മാലിന്യ ട്രക്ക് വീട്ടിന് മുന്നിലെത്തിയപ്പോള്‍ എത്തിയപ്പോൾ അബദ്ധത്തില്‍ മാറ്റിവച്ച സ്വര്‍ണ്ണം ഉള്‍പ്പടെ എടുത്ത് മാലിന്യ ട്രക്കിലേക്ക് തള്ളുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അബദ്ധം മനസിലായതെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. നഷ്ടപ്പെട്ട സ്വര്‍ണ്ണം തിരിച്ച് കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വാങ്ങിയത് 'പ്രേതബാധയുള്ള പാവ', 'പിന്നാലെ ദുരന്തങ്ങളുടെ വേലിയേറ്റം' എന്ന് ബ്രിട്ടീഷ് യുവതി

സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ച മേയര്‍, അപ്പോള്‍ തന്നെ മാലിന്യ ട്രക്ക് ഡ്രൈവറുമായി ബന്ധപ്പെടുകയും ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ ഏര്‍പ്പാടുക്കുകയുമായിരുന്നെന്ന്  27 നമ്പര്‍ വാർഡിലെ സൂപ്പര്‍വൈസറായ ഹേമന്ത് കുമാർ പറഞ്ഞു. എന്നാല്‍, ഇതിനകം ട്രക്കിലെ മാലിന്യം മാലിന്യക്കൂമ്പാരത്തിലേക്ക് ഇറക്കിയിരുന്നു. പിന്നാലെ സ്ഥലത്തെത്തിയവര്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനെടുവില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്ത് വീട്ടുടമസ്ഥന് തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഭർത്താവിനും ആറ് കുട്ടികൾക്കും ഒപ്പം ഒരു മുറി വീട്ടിൽ താമസം; ഗർഭിണിയായി ടിക് ടോക്കർക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?