
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒരായിരം തവണ കാണുകയും കേൾക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും വളരെ വേഗത്തിൽ മനുഷ്യനെ അടിമപ്പെടുത്തി കളയാൻ ശേഷിയുള്ള ഒരു ആസക്തിയാണ് പുകവലി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ പുകവലിക്ക് അടിമകളാണ്. പിരിമുറുക്കം, വ്യക്തിപരമായ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്നും ഒക്കെ രക്ഷപ്പെടാനുള്ള ഒരു താൽക്കാലിക മാർഗ്ഗമായാണ് പലരും പുകവലി ആരംഭിക്കുന്നത്. എന്നാൽ ഒരുതവണ അടിപ്പെട്ട് പോയാൽ അത്ര വേഗത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ആസക്തിയായാണ് ആരോഗ്യ വിദഗ്ധർ പുകവലിയെ ചൂണ്ടി കാണിക്കുന്നത്.
റോഡ് മുറിച്ച് കിടക്കാൻ ട്രാഫിക് സിഗ്നലിനായി കാത്തുനിൽക്കുന്ന മാൻ ; വൈറലായി വീഡിയോ
എന്നാൽ പുകവലി തങ്ങളുടെ സംസ്കാരത്തിന്‍റെ ഭാഗമായി കരുതുന്ന ഒരു രാജ്യത്തെക്കുറിച്ച് അറിയാമോ? ഇന്തോനേഷ്യയാണ് ആ രാജ്യം. ഇവിടെ കുട്ടികൾക്ക് മൂന്നോ നാലോ വയസ്സ് പ്രായമാകുമ്പോൾ മുതൽ തന്നെ മാതാപിതാക്കൾ അവരെ പുകവലിക്കാൻ ശീലിപ്പിക്കുമത്രേ ! പുകവലി തങ്ങളുടെ ജീവിത രീതിയുടെ ഭാഗമായി കണക്കാക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തെ കുട്ടികൾ മുതൽ വാർദ്ധക്യത്തിൽ എത്തിയവർ വരെ സ്ത്രീപുരുഷഭേദമന്യേ പുകവലിക്ക് അടിമകളാണ്. നമ്മുടെ നാട്ടിൽ യുവാക്കൾ പോലും മാതാപിതാക്കളുടെ മുൻപിൽ നിന്ന് പുകവലിക്കാൻ ഒന്നുമടിക്കും. എന്നാൽ ഇന്തോനേഷ്യയിൽ അങ്ങനെയല്ല. മാതാപിതാക്കളുടെ മുൻപിൽ ഇരുന്നും മാതാപിതാക്കൾക്കൊപ്പം ഇരുന്നും പുകവലിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് യാതൊരുവിധ മടിയുമില്ല.
അവിവാഹിതനായ അച്ഛന്‍ മകളുടെ സ്കൂളിലെ മാതൃദിന പരിപാടിയിലെത്തിയത് വ്യത്യസ്ത വേഷവുമായി; വീഡിയോ വൈറല്‍
മാതാപിതാക്കൾക്കും അതൊരു പ്രശ്നമല്ലെന്നത് തന്നെ കാരണം. കനേഡിയൻ ഫോട്ടോഗ്രാഫർ മിഷേൽ സിയു 'മാൽബോറോ ബോയ്സ്' എന്ന പേര് നൽകി പങ്കുവെച്ച ഫോട്ടോഗ്രാഫുകൾ ഇന്തോനേഷ്യയിലെ കുട്ടികൾക്കിടയിൽ പുകവലിശീലം എത്രത്തോളം സാധാരണമാണ് തെളിയിക്കുന്നതാണ്. പുകയില ഉൽപ്പാദനവും ഉപഭോഗവും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ പുകവലി നിരോധിക്കുന്നതിന് ഇവിടുത്തെ സർക്കാർ വലിയ തീരുമാനമൊന്നും എടുത്തിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 60 ശതമാനവും പുകവലിക്കുന്നവരാണ്. 10-നും 13-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ദിവസവും കുറഞ്ഞത് മൂന്ന് സിഗരറ്റ് വീതമെങ്കിലും വലിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. കൗമാരക്കാരില്‍ ഇതിന്‍റെ എണ്ണം പലമടങ്ങ് കൂടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക