മംഗലാപുരത്തുനിന്നും മറ്റൊരു സുന്ദരി, വിശ്വസുന്ദരീ പട്ടം വീണ്ടും ഇന്ത്യയിലെത്തുമോ, ആരാണ് ദിവിതാ റായി?

By Web TeamFirst Published Jan 13, 2023, 7:23 PM IST
Highlights

ലോക സുന്ദരി കിരീടം അണിയുന്നത് ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍നിന്നുള്ള ഈ സുന്ദരി വിശ്വ കിരീടമണിയുമോ?

കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വിശ്വ സുന്ദരി കിരീടം അണിയുന്നത് ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മിസ് യൂനിവേഴ്‌സ് മത്സരത്തിന്റെ 71-ാമത് പതിപ്പ് ജനുവരി 14 ന് ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 86 ല്‍ അധികം സുന്ദരികളാണ് മിസ് യൂണിവേഴ്‌സ് പട്ടത്തിനായി മത്സരിക്കുക. 

കര്‍ണാടക സ്വദേശി ദിവിത റായ്  ആണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരത്തിന് എത്തുന്നത്. നിലവില്‍ മിസ് ദിവാ യൂണിവേഴ്‌സ് ആണ് ദിവിതാ റായി. ദിവിതാ റായി കിരീടം നേടുകയാണെങ്കില്‍, 2021 ഡിസംബറില്‍ ഇന്ത്യക്കായി കിരീടം നേടിയ മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവായിരിക്കും അവളെ കിരീടമണിയിക്കുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miss Diva (@missdivaorg)

മുംബൈ സ്വദേശിയായ ദിവിത റായ് ജനിച്ചത് മംഗലാപുരത്താണ്. മോഡലും ആര്‍ക്കിടെക്റ്റും ആണ് ദിവിത. 23 കാരിയായ ദിവിത. മുംബൈയിലെ സര്‍ ജെ ജെ കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്നാണ് ആര്‍ക്കിടെസ്ട് ബിരുദം നേടിയത്. 

2022 ഓഗസ്റ്റ് 22-ന് നടന്ന മിസ് ദിവ ഓര്‍ഗനൈസേഷന്റെ പത്താം വാര്‍ഷിക പരിപാടിയില്‍, ഔട്ട്ഗോയിംഗ് ടൈറ്റില്‍ ഹോള്‍ഡര്‍ ഹര്‍നാസ് സന്ധുവാണ് ദിവിത റായിയെ മിസ് ദിവ യൂണിവേഴ്സ് 2022 കിരീടമണിയിച്ചത്.  കൂടാതെ, 2021 -ലെ മിസ് ദിവ യൂണിവേഴ്‌സ് മത്സരത്തിലും അവര്‍ മത്സരിച്ചിരുന്നു, അന്ന് ഹര്‍നാസ് സന്ധു വിജയിക്കുകയും മിസ് ദിവ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി ഫിനിഷ് ചെയ്യുകയും ചെയ്തു.

കുട്ടിക്കാലത്ത് ആറ് സ്‌കൂളുകള്‍ മാറാനും യാത്ര ചെയ്യാനും നിരവധി സ്ഥലങ്ങളില്‍ താമസിക്കാനും അവസരം ലഭിച്ചത് തന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ടൈംസ് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ദിവിത പറയുന്നു. ജീവിതത്തിന്റെ വിജയ മന്ത്രമായി ഈ 23 കാരി ഉയര്‍ത്തി കാണിക്കുന്നത്  'ജീവിതത്തെ സ്വീകരിക്കുക, മാറ്റത്തെ ഭയപ്പെടരുത്, ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുക' എന്നതാണ്. 1994 -ലെ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്നിനെയാണ് തന്റെ പ്രചോദനം ആയി ദിവിത റായ് കാണുന്നത്. മാതാപിതാക്കള്‍ തനിക്ക് നല്‍കിയ പിന്തുണയും സ്‌നേഹവും ആണ് തന്റെ കരുത്ത് എന്നും ദിവിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ ലക്ഷ്യമായി ഇവര്‍ കാണുന്നത്  എല്ലാവര്‍ക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതാണ്.

click me!