കാമുകിമാരുടെ ചിത്രം അധികമാരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്തതിന് പിന്നിലെ കാരണം? പോസ്റ്റ് വൈറൽ

By Web TeamFirst Published Sep 8, 2022, 2:33 PM IST
Highlights

നിങ്ങളുടെ പ്രിയപ്പെട്ടവളോട് ചിലപ്പോൾ ഏറ്റവും സുന്ദരി അവൾ ആണെന്ന് പറയാറുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് നിങ്ങൾക്ക് തന്നെ അറിയാം. അതുകൊണ്ടാണ് മറ്റുള്ളവരുടെ മുൻപിൽ അവരുടെ ചിത്രങ്ങൾ കാണിക്കാൻ മടിക്കുന്നത്. പെൺകുട്ടികൾ തന്നോട് ക്ഷമിക്കണമെന്നും ടോം വീഡിയോയിൽ പറയുന്നു. 

സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും അവരവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്. ചിലർ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ മറ്റു ചിലർ വിവരങ്ങൾ അറിയാനുള്ള ഒരു മാധ്യമം മാത്രമായാണ് സോഷ്യൽ മീഡിയയെ കാണുന്നത്. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യങ്ങളും നിലപാടുകളും ആണ്. പൊതുവിൽ സ്ത്രീകൾ പോസ്റ്റ് ചെയ്യുന്നതിനെ അപേക്ഷിച്ച് പുരുഷന്മാർ തങ്ങളുടെ കാമുകിമാരുടെയോ ഭാര്യമാരുടെയോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്നത് വളരെ കുറവാണ്. അത് ഓരോരുത്തരുടെ ഇഷ്ടമെന്ന് നമ്മൾ കരുതും എങ്കിലും അങ്ങനെയല്ല എന്നാണ് ഒരു TikTok ഉപയോക്താവ് @TomHarlz പറയുന്നത്. അതിന്‍റെ പേരില്‍ പിന്തുണ എന്നത് പോലെ തന്നെ നല്ല വിമര്‍ശനവും കിട്ടി ടോം ഹാരിസിന്.

”ആൺകുട്ടികൾ നിങ്ങളെ അവരുടെ സ്‌റ്റോറികളിൽ പോസ്റ്റ് ചെയ്യാത്തതിന്റെ പ്രധാന കാരണം നിങ്ങൾക്ക് അറിയണോ?” വീഡിയോയുടെ തുടക്കത്തിൽ ടോം ചോദിക്കുന്നു. "ഇത് നാണം കൊണ്ടാണ്, നിങ്ങൾക്കറിയാമോ, ഞാൻ കള്ളം പറയുകയാണെന്ന് ആരും പറയാൻ ശ്രമിക്കേണ്ട. കാരണം നിങ്ങളുടെ കാമുകിയെ /ഭാര്യയെ നിങ്ങൾക്ക് മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ നാണക്കേടാണ്, അതാണ് സത്യം" ടോം പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവളോട് ചിലപ്പോൾ ഏറ്റവും സുന്ദരി അവൾ ആണെന്ന് പറയാറുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് നിങ്ങൾക്ക് തന്നെ അറിയാം. അതുകൊണ്ടാണ് മറ്റുള്ളവരുടെ മുൻപിൽ അവരുടെ ചിത്രങ്ങൾ കാണിക്കാൻ മടിക്കുന്നത്. പെൺകുട്ടികൾ തന്നോട് ക്ഷമിക്കണമെന്നും ടോം വീഡിയോയിൽ പറയുന്നു. 

ഏതായാലും ടോം ഇട്ട വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. "ശരിയാണ് എനിക്ക് പകരം ഞാൻ ഉണ്ടാക്കിയ ഫുഡ് ആണ് അദ്ദേഹം പോസ്റ്റ് ചെയ്യാറ്. അതിനർത്ഥം എനിക്ക് പത്തിൽ പത്ത് മാർക്ക് ഇല്ലെങ്കിലും എൻറെ ഫുഡിന് അദ്ദേഹം മുഴുവൻ മാർക്ക് കൊടുക്കുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്." ഇതായിരുന്നു വീഡിയോയ്ക്ക് താഴെ ഒരു സ്ത്രീ എഴുതിയ കമൻറ്.

ഏതായാലും ഒരു വിഭാഗം ടോമിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുമ്പോൾ മറ്റൊരു വിഭാഗം ടോമിനെ കഠിനമായ ഭാഷയിൽ തന്നെ വിമർശിക്കുന്നുമുണ്ട്. 

click me!