
ഇന്നത്തെ കാലത്തെ ഡേറ്റിംഗ് രീതികൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലും ഇപ്പോൾ ചർച്ചാവിഷയം 'റോസ്റ്റർ ഡേറ്റിംഗ്' ആണ്. ഇത് കേവലം ഒരു ട്രെൻഡ് മാത്രമല്ല, ഇന്നത്തെ ഇന്ത്യൻ നഗരങ്ങളിലെ ഒരു യാഥാർത്ഥ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ലളിതമായി പറഞ്ഞാൽ, ഒരേസമയം ഒന്നിലധികം വ്യക്തികളുമായി, സാധാരണയായി 4-5 പേരുമായി ഡേറ്റിംഗ് നടത്തുന്ന രീതിയാണിത്. ഇതിൽ ആരുമായും 'എക്സ്ക്ലൂസീവ്' ആയ അല്ലെങ്കിൽ സ്ഥിരമായ ഒരു ബന്ധം തുടക്കത്തിൽ ഉണ്ടാവില്ല. ഓരോ ദിവസവും ഓരോരുത്തർക്കായി മാറ്റിവെക്കുന്നു എന്നതാണ് ഇതിന്റെ രീതി. ഉദാഹരണത്തിന്: തിങ്കളാഴ്ച ഒരാൾക്കൊപ്പം സിനിമ, വെള്ളിയാഴ്ച മറ്റൊരാൾക്കൊപ്പം ക്ലബ്ബിംഗ്, ശനിയാഴ്ച വേറൊരാൾക്കൊപ്പം ഔട്ടിംഗ്.
ഇതൊരു രഹസ്യ ഇടപാടല്ല, മറിച്ച് ഡേറ്റിംഗിൽ ഏർപ്പെടുന്നവർ തമ്മിൽ തങ്ങൾ മറ്റുള്ളവരെയും കാണുന്നുണ്ട് എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും അതായത് 'ഹോണസ്റ്റി ഈസ് ദ റൂൾ'.
ബന്ധങ്ങളിൽ ഉണ്ടാകുന്ന ഇമോഷണൽ ഡിപ്പെൻഡൻസി തടയാൻ ഇത് സഹായിക്കുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, ഇതിന് ചില ദോഷവശങ്ങളുമുണ്ട്:
ഡേറ്റിംഗ് ആപ്പുകളുടെ കടന്നുവരവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് ഇന്ത്യയിൽ ഇത്തരം രീതികൾ വർദ്ധിക്കാൻ കാരണം. വിവാഹം വൈകിപ്പിക്കുന്നതും നഗരങ്ങളിലെ മാറിയ ജീവിതരീതിയും റോസ്റ്റർ ഡേറ്റിംഗിന് പ്രചാരം നൽകുന്നു. ഇന്ത്യയിലെ 78 ശതമാനം സ്ത്രീകളും ഡേറ്റിംഗ് ആപ്പുകളിൽ വ്യാജ പ്രൊഫൈലുകളെ നേരിടുന്നുണ്ടെന്നും, അതിനാൽ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അവർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചുരുക്കത്തിൽ, റോസ്റ്റർ ഡേറ്റിംഗ് എന്നത് വഞ്ചനയല്ല, മറിച്ച് വ്യക്തമായ ആശയവിനിമയത്തിലൂടെയുള്ള ഒരു രീതിയാണ്. എന്നാൽ, ഇത് ദീർഘകാലാടിസ്ഥാനത്തിൽ മാനസികമായ ശൂന്യതയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു. സ്നേഹം എന്നത് ഒരു 'എക്സൽ ഷീറ്റിൽ' ഒതുക്കാൻ കഴിയുന്ന ഒന്നല്ലല്ലോ...