ഭാര്യ ഒടുക്കത്തെ കുടി, തന്നെയും ദിവസവും മദ്യപിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി യുവാവ്

Published : Oct 21, 2024, 02:57 PM IST
ഭാര്യ ഒടുക്കത്തെ കുടി, തന്നെയും ദിവസവും മദ്യപിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി യുവാവ്

Synopsis

ഭാര്യ ദിവസവും മദ്യപിക്കും. അത് പോരാതെ തന്നെ മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്യും. തനിക്കാണെങ്കിൽ മദ്യപിക്കാൻ ഇഷ്ടമല്ല എന്നാണ് ഭർത്താവ് ആരോപിച്ചത്.

ഭാര്യയുടെ മദ്യപാനം സഹിക്കാൻ വയ്യ, കൂടാതെ തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള യുവാവാണ് ഭാര്യയെ കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിം​ഗ് സെന്റർ നൽകിയ കൗൺസിലിം​ഗിനിടെ അറിയിച്ചിരിക്കുന്നത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഭാര്യ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കാൻ തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗൺസിലിം​ഗ് നൽകാൻ ആരംഭിക്കുകയും ചെയ്തത്. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാൻ നിർബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്. 

കൗൺസിലർ പറയുന്നതനുസരിച്ച്, കൗൺസിലിം​ഗ് ആരംഭിക്കുമ്പോൾ തന്നെ അവിടെവച്ച് ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കാൻ തുടങ്ങി. ഭാര്യ ദിവസവും മദ്യപിക്കും. അത് പോരാതെ തന്നെ മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്യും. തനിക്കാണെങ്കിൽ മദ്യപിക്കാൻ ഇഷ്ടമല്ല എന്നാണ് ഭർത്താവ് ആരോപിച്ചത്. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെ​ഗ്​ഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കിൽ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗൺസിലറോട് സമ്മതിക്കുകയും ചെയ്തുവത്രെ.  

രണ്ട് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോൾ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടും അവൾ എല്ലാ ദിവസവും മദ്യപിക്കാൻ തുടങ്ങി. യുവാവിനെയും നിർബന്ധിച്ചു. തനിക്ക് കുടിക്കാൻ ഇഷ്ടമല്ല. പിന്നാലെയാണ് ഭാര്യയെ വീട്ടിൽ കൊണ്ടുവിടേണ്ടി വന്നത് എന്നും യുവാവ് പറഞ്ഞു. 

എന്തായാലും, ഇരുവരോടും സംസാരിച്ചതിന് പിന്നാലെ കൗൺസിലർ വീട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും, ഭാര്യയും ഭർത്താവും ഒരുമിച്ച് തന്നെ താമസിക്കാൻ തീരുമാനിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രസവാവധി കഴിഞ്ഞെത്തിയപ്പോൾ വീണ്ടും ​ഗർഭിണി, യുവതിയെ പിരിച്ചുവിട്ടു, 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ