മണലും സിമന്റും ഇഷ്ടഭക്ഷണം, യുവതിയുടെ വിചിത്രമായ ശീലം കണ്ട് ഞെട്ടി ഭർത്താവും

Published : Jun 14, 2024, 02:37 PM IST
മണലും സിമന്റും ഇഷ്ടഭക്ഷണം, യുവതിയുടെ വിചിത്രമായ ശീലം കണ്ട് ഞെട്ടി ഭർത്താവും

Synopsis

സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു പാട്രിസും അവളുടെ പങ്കാളിയും. എന്നാൽ, വിവാഹത്തിന് മുമ്പുവരെ തന്റെയീ വിചിത്രമായ അഡിക്ഷനെ കുറിച്ച് അവൾ അയാളോട് ഒന്നും പറഞ്ഞില്ല.

പലതരം അഡിക്ഷനുകളും നമ്മൾ കണ്ടിട്ടുണ്ടാകും. അതിൽ തന്നെ നമ്മുടെ ആരോ​ഗ്യത്തെ വളരെ അധികം മോശമായി ബാധിക്കുന്ന അഡിക്ഷനുകളുണ്ട്. മദ്യപാനം, പുകവലി, ലഹരി ഉപയോ​ഗം ഇവയൊക്കെ അതിൽ പെടുന്നു. അതുപോലെ, നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്ന ചില ആളുകളും ഉണ്ട്. അതിലൊരാളാണ് യുകെയിൽ നിന്നുള്ള പാട്രിസ് ബെഞ്ചമിൻ. മണൽ, സിമന്റ്, ഇഷ്ടിക തുടങ്ങിയവയാണ് പാട്രിസ് കഴിക്കുന്നത്. 

കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് പാട്രിസിന്റെ ശീലമാണത്രെ. എന്നാൽ, വിവാഹശേഷമാണ് അവളുടെ ഭർത്താവ് ഇ
ത് അറിയുന്നത്. അത് തന്നെയാകെ ഞെട്ടിച്ചു എന്നാണ് അവളുടെ ഭർത്താവിപ്പോൾ പറയുന്നത്. 18 -ാമത്തെ വയസ് മുതൽ അവൾ മണൽ, സിമൻ്റ്, ഇഷ്ടിക കഷ്ണങ്ങൾ എന്നിവ കമ്മലായി ധരിക്കുമായിരുന്നത്രെ. 

മധുരം ഇഷ്ടപ്പെടുകയും എപ്പോഴും മധുരം കഴിക്കുകയും ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ സ്പൈസിയായിട്ടുള്ള ഭക്ഷണത്തോട് താല്പര്യമുള്ളവരെയും കണ്ടിട്ടുണ്ടാവും. എന്നാൽ, മണൽ, സിമന്റ്, ഇഷ്ടിക ഇവയൊക്കെ കഴിക്കുന്നവരെ കണ്ടിരിക്കുന്നത് കുറവായിരിക്കും. അക്കൂട്ടത്തിൽ പെടുന്നതാണ് പാട്രിസ്. 

സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു പാട്രിസും അവളുടെ പങ്കാളിയും. എന്നാൽ, വിവാഹത്തിന് മുമ്പുവരെ തന്റെയീ വിചിത്രമായ അഡിക്ഷനെ കുറിച്ച് അവൾ അയാളോട് ഒന്നും പറഞ്ഞില്ല. വിവാഹശേഷം ഇത് അറിഞ്ഞപ്പോഴാകട്ടെ അയാൾ ആകെ അമ്പരന്നു പോയി. അയാൾ പാട്രിസിനോട് ഇത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. 

ഡോക്ടർമാരും അവൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എത്രയും പെട്ടെന്ന് ഈ ശീലം നിർത്താനും മരുന്ന് കഴിക്കാനുമാണ് ഡോക്ടർ അവളോട് ആവശ്യപ്പെട്ടത്. എന്നാൽ, അത് നിർത്താൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. ഭക്ഷണത്തിന് പറ്റാത്ത വസ്തുക്കൾ തിന്നുന്ന ഇത്തരം അഡിക്ഷൻ Pica എന്നാണ് അറിയപ്പെടുന്നത്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ