പ്രണയം കണ്ടെത്താൻ റിലേഷൻഷിപ്പ് കോച്ചിനെ നിയമിച്ച് 57 -കാരി; കോച്ചിന് പ്രതിഫലം രണ്ടുലക്ഷം രൂപ

Published : Dec 07, 2022, 03:30 PM IST
പ്രണയം കണ്ടെത്താൻ റിലേഷൻഷിപ്പ് കോച്ചിനെ നിയമിച്ച് 57 -കാരി; കോച്ചിന് പ്രതിഫലം രണ്ടുലക്ഷം രൂപ

Synopsis

ഒടുവിൽ കോച്ചിന്റെ സഹായത്തോടെ നിരവധി ഗ്രൂപ്പ് കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം തന്റെ ജീവിതത്തിലെ പ്രണയം ഇസബെല്ല കണ്ടെത്തി, ഇയാൻ ക്ലെഗ് എന്ന 60 -കാരനായിരുന്നു ആ മനുഷ്യൻ.

പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം എന്ന് പറയാറുണ്ട്. എങ്കിലും ഇരുപതുകളോ മുപ്പതുകളോ ആണ് പൊതുവെ പ്രണയം ആഘോഷമാക്കുന്ന പ്രായമായി കണക്കാക്കുന്നതെങ്കിലും, ഒരുപാട് ആളുകൾ അവരുടെ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിലും പ്രണയം കണ്ടെത്താറുണ്ട്. സമാനമായ ഒരു സംഭവത്തിൽ, 23 വർഷത്തെ ദാമ്പത്യം അവസാനിച്ചതിന് ശേഷം ഒറ്റപ്പെട്ടുപോയ 57 വയസ്സുള്ള ഒരു സ്ത്രീ പ്രണയം കണ്ടെത്താൻ ഒരു റിലേഷൻഷിപ്പ് കോച്ചിന്റെ സഹായം തേടി. പിന്നീട് ആ സ്ത്രീയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അതീവ രസകരമായ കാര്യങ്ങളായിരുന്നു.

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഈസ്റ്റ്‌കോട്ട് നിവാസിയായ ഇസബെല്ല അർപിനോ എന്ന സ്ത്രീയാണ് ഡേറ്റിംഗ് ആപ്പിൽ പ്രണയം കണ്ടെത്താൻ സഹായിക്കുന്നതിനായി ജേക്ക് മഡോക്ക് എന്ന ഓസ്‌ട്രേലിയൻ റിലേഷൻഷിപ്പ് കോച്ചിന്റെ സഹായം തേടിയത്. പ്രണയം കണ്ടെത്താൻ തന്നെ സഹായിക്കുന്നതിന് പ്രതിഫലമായി ഇവർ കോച്ചിന് വാഗ്ദാനം ചെയ്തത് 2000 പൗണ്ട് ആണ്. അതായത് ഏകദേശം രണ്ട് ലക്ഷം രൂപ. ഏതായാലും കോച്ച് അവൾക്കൊപ്പം നിന്നു. നഷ്ടപ്പെട്ടുപോയ അവളുടെ ആത്മവിശ്വാസം പതിയെ അവളിൽ വളർത്തിയെടുത്തു. പ്രണയിക്കാനും പ്രണയിക്കപ്പെടാനും തനിക്കും ഒരാൾ ഉണ്ടെന്നുള്ള തോന്നൽ അവളിൽ ഉണ്ടാക്കിയെടുത്തു.

ഒടുവിൽ കോച്ചിന്റെ സഹായത്തോടെ നിരവധി ഗ്രൂപ്പ് കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം തന്റെ ജീവിതത്തിലെ പ്രണയം ഇസബെല്ല കണ്ടെത്തി, ഇയാൻ ക്ലെഗ് എന്ന 60 -കാരനായിരുന്നു ആ മനുഷ്യൻ. തനിക്ക് നല്ലൊരു കൂട്ട് കണ്ടെത്തി തരാൻ സഹായിച്ചത് തന്റെ കോച്ചായ ജേക്ക് മഡോക്ക് ആണെന്നും അദ്ദേഹത്തെ കണ്ടുമുട്ടിയതാണ് തൻറെ ജീവിതത്തിൽ വഴിത്തിരിവായത് എന്നുമാണ് അവർ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ ഇസബെല്ലയെ ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചത് അവരുടെ മകൾ തന്നെയാണ്. അമ്മയുടെ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കുള്ള പരിഹാരം കണ്ടെത്തുകയായിരുന്നു മകളുടെ ലക്ഷ്യം. ഏതായാലും അത് ഫലം കണ്ടു എന്ന് തന്നെ പറയാം. 

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ