ആശുപത്രി കിടക്ക, കയ്യിൽ ഐവി ഡ്രിപ്പ്, മുന്നില്‍ തുറന്നുവച്ച് ലാപ്‍ടോപ്, മീറ്റിം​ഗിൽ പങ്കെടുക്കുന്ന യുവതി, വിമർശനം

Published : Dec 31, 2025, 07:57 PM IST
viral post

Synopsis

കയ്യിൽ ഐവി ഡ്രിപ്പ് ഘടിപ്പിച്ച് ആശുപത്രി കിടക്കയിലിരുന്ന് ഓഫീസ് മീറ്റിംഗിൽ പങ്കെടുക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കോർപ്പറേറ്റ് ലോകത്തെ ജോലി സമ്മർദ്ദത്തെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് ഇത് കാരണമായി.

ആശുപത്രി കിടക്കയിലിരുന്നുകൊണ്ട് ഓഫീസ് മീറ്റിം​ഗിൽ ഓൺലൈനായി പങ്കെടുക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റ് ലോകത്തെ ചൂഷണങ്ങളെ കുറിച്ചും, അത്യാവശ്യഘട്ടങ്ങളിൽ പോലും മീറ്റിം​ഗുകൾ പോലെയുള്ള അവസരങ്ങളിൽ ഒഴിഞ്ഞു നിൽക്കാൻ സാധിക്കാത്തതിനെ കുറിച്ചുമെല്ലാം വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഉയർത്തിയിരിക്കുന്നത്. ദീപിക മന്ത്രി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കൈയിൽ ഐവി ഡ്രിപ്പ് ഘടിപ്പിച്ചുകൊണ്ട് അവർ ആശുപത്രി കിടക്കയിൽ ഇരിക്കുന്നതിന്റെ ഒരു ചെറിയ വീഡിയോയാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്.

അവരുടെ മുന്നിൽ വച്ചിരുന്ന ഒരു ലാപ്‌ടോപ്പിൽ ഓഫീസ് മീറ്റിംഗ് നടക്കുന്നതും കാണാം. 'നിങ്ങൾ ഒരു കോർപ്പറേറ്റ് ജീവനക്കാരിയാണെന്ന് പറയാതെ തന്നെ നിങ്ങൾ ഒരു കോർപ്പറേറ്റ് ജീവനക്കാരിയാണെന്ന് പറയൂ' (Tell me you are a corporate employee without telling me you are a corporate employee) എന്നും വീഡിയോയ്ക്ക് മുകളിലായി എഴുതിയിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ വലിയ തരത്തിൽ ചർച്ചകൾ ഉയരുകയായിരുന്നു. ആശുപത്രി കിടക്കയിൽ ഐവി ഡ്രിപ്പ് ഇട്ട് കിടക്കുമ്പോഴും മീറ്റിം​ഗിൽ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥ ഒട്ടും നല്ലതല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആളുകൾ പ്രധാനമായും വിമർശനമുയർത്തിയത്.

ഇത് ഒരു സാധാരണ കാര്യമോ, നിസ്സാരകാര്യമോ ആക്കി മാറ്റരുത് എന്നാണ് ഒരാൾ കമന്റ് നൽകിയത്. കോർപറേറ്റ് ജോലി, നിങ്ങളുടെ ആരോ​ഗ്യം ഒരു വിഷയമല്ല എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത് ഇങ്ങനെയാണ് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. സമാനമായ കമന്റുകളുമായി അനേകങ്ങളാണ് വന്നത്.

PREV
Read more Articles on
click me!

Recommended Stories

ഐപാഡ് ട്രെയിനിൽ മറന്നുവച്ചു, പരാതി നൽകി വെറും മിനിറ്റുകൾക്കുള്ളിൽ കോൾ, അനുഭവം പങ്കുവച്ച് യുവതി
പുരുഷമാനേജരെ മതി, സ്ത്രീകൾക്കുപോലും സ്ത്രീകളെ വേണ്ട; വീഡിയോയുമായി നോയ്‍ഡ കമ്പനി, വൻ വിമർശനം