ഒറ്റക്കിരുന്ന് സിനിമ കാണാൻ സിനിമാഹാള്‍ മൊത്തം ബുക്ക് ചെയ്തു, കാരണം കേട്ട് കമന്റ്‍ബോക്സിൽ പൊരിഞ്ഞ വഴക്ക്

Published : Jan 11, 2024, 02:32 PM IST
ഒറ്റക്കിരുന്ന് സിനിമ കാണാൻ സിനിമാഹാള്‍ മൊത്തം ബുക്ക് ചെയ്തു, കാരണം കേട്ട് കമന്റ്‍ബോക്സിൽ പൊരിഞ്ഞ വഴക്ക്

Synopsis

'ഞങ്ങൾ അന്തർമുഖരായ ആളുകളാണ്. അതുകൊണ്ട് തിയറ്ററിലെ സീറ്റുകൾ എല്ലാം വാങ്ങി' എന്നും ബൈദുരി വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.

നിങ്ങളൊരു ഇൻട്രോവെർട്ടാണോ? ആൾക്കൂട്ടത്തിൽ പോകുന്നത് അസ്വസ്ഥതയുണ്ടാക്കുമോ? അന്തർമുഖരായ അനേകം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഏതായാലും, താനൊരു ഇൻട്രോവെർട്ടാണ് എന്നും പറഞ്ഞ് ഒരു മലേഷ്യൻ ഇൻഫ്ലുവൻസർ ചെയ്തൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിത്തീർന്നിരിക്കുന്നത്. 

ഈ ഇൻഫ്ലുവൻസർ പറയുന്നത്, 'താനൊരു ഇൻട്രോവെർട്ടാണ്. അതുകൊണ്ട് ആൾക്കൂട്ടത്തിൽ സിനിമ കാണാൻ മടിയാണ്. അങ്ങനെ ഒരു തിയറ്ററിലെ മുഴുവൻ സീറ്റും താൻ തനിച്ച് ബുക്ക് ചെയ്തു. ശേഷം ഒറ്റക്കിരുന്ന് സിനിമ കണ്ടു' എന്നാണ്. ശൂന്യമായ സീറ്റുകളോട് കൂടി‌യ സിനിമാഹാളിന്റെ ദൃശ്യങ്ങളും ഇൻഫ്ലുവൻസറായ യുവതി പങ്കുവച്ചിട്ടുണ്ട്. എറിക്ക ബൈദുരി എന്നാണ് വീഡിയോ ടിക്ടോക്കിൽ പങ്കുവച്ച യുവതിയുടെ പേര്. ഒരു ബ്യൂട്ടി ബ്രാൻഡ് നടത്തുകയാണ് ഇൻഫ്ലുവൻസർ കൂടിയായ ബൈദുരി. അവർ പോപ്‌കോൺ കഴിക്കുന്നതും, ​ഗ്ലാസ് ധരിച്ച് സിനിമ തുടങ്ങാൻ കാത്തിരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാമായിരുന്നു എന്ന് ഇൻഡിപെൻഡന്റ് എഴുതുന്നു. 

'ഞങ്ങൾ അന്തർമുഖരായ ആളുകളാണ്. അതുകൊണ്ട് തിയറ്ററിലെ സീറ്റുകൾ എല്ലാം വാങ്ങി' എന്നും ബൈദുരി വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 16 സീറ്റുകൾ അടങ്ങിയ 10 നിരകളാണ് സിനിമാ ഹാളിൽ ഉള്ളത്. ഇവർ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് കാരണമായിത്തീർന്നു. ചിലർ‌ പറഞ്ഞത് ഇത് കുറച്ചു കൂടിപ്പോയി എന്നാണ്. എന്നാൽ, ചില അന്തർമുഖരായ ആളുകൾ പറഞ്ഞത്, ഹാ അത് കുഴപ്പമില്ല എന്നാണ്. അതേസമയം, 'കാശുള്ളതിന്റെ അഹങ്കാരമാണ്, അല്ലെങ്കിൽ ആരെങ്കിലും ഇത് ചെയ്യുമോ' എന്ന് ചോദിച്ചവരും കുറവല്ല. 

മറ്റൊരാൾ കമന്റ് ചെയ്തത്, 'എന്റെ കയ്യിൽ ഇത്രയും കാശുണ്ടെങ്കിൽ ഞാനും അത് ചെയ്തേനെ. കുട്ടികളുടെ ബഹളവും ആളുകളുടെ സംസാരവും ഒന്നും ഇല്ലാതെ തന്നെ സമാധാനമായി സിനിമ കാണാമല്ലോ' എന്നാണ്. അതേസമയം തന്നെ ഈ കോലാഹലമൊക്കെ നടന്നശേഷം ബൈദുരി പറയുന്നത്, 'താനത് തമാശയ്ക്കാണ് അങ്ങനെയൊരു കാപ്ഷൻ നൽകിയത്. കമന്റ് ബോക്സിൽ ആളുകൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുന്നത് കാണുമ്പോൾ രസം തന്നെ' എന്നാണ്. 

എന്തായാലും, ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇൻഫ്ലുവൻസറിന് നല്ലൊരു തുക തന്നെ ചെലവായിക്കാണും എന്നാണ് നെറ്റിസൺസ് പറയുന്നത്. 

വായിക്കാം: 227 കോടിയുടെ സ്വത്ത് പാരമ്പര്യമായി കിട്ടി, തനിക്കത് വേണ്ട, ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന് 31 -കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി