വാടകവീടിന്റെ പണം ലാഭിക്കാൻ വിമാനത്തിൽ ജോലിക്ക് പോയി വന്ന് 21 -കാരി

Published : Jun 20, 2023, 12:39 PM IST
വാടകവീടിന്റെ പണം ലാഭിക്കാൻ വിമാനത്തിൽ ജോലിക്ക് പോയി വന്ന് 21 -കാരി

Synopsis

വിമാനത്തിൻറെ യാത്രാ ചെലവ് ഭാരിച്ചതായി തോന്നിയേക്കാം എങ്കിലും ന്യൂ ജേഴ്സിയിലെ തന്റെ ഓഫീസിനോട് ചേർന്ന് ഒരു വാടക വീട് എടുത്ത് താമസിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് വിമാന ടിക്കറ്റിന് എന്നാണ് ഈ 21 -കാരി പറയുന്നത്.

സാധാരണയായി നമ്മളെല്ലാവരും ജോലിക്ക് പോയി തിരികെ വരുന്നത് സ്വന്തം വാഹനത്തിലോ ബസ്സിലോ ട്രെയിനിലോ ഒക്കെ ആയിരിക്കും. എന്നാൽ, തന്റെ ജോലിസ്ഥലത്തേക്ക് വിമാനത്തിൽ പോയി വിമാനത്തിൽ തിരികെ വരുന്ന ഒരു 21 -കാരിയുടെ ടിക്ടോക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 

തന്റെ ജോലി സ്ഥലത്തോട് ചേർന്ന് വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കുക എന്നത് ഭാരിച്ച പണച്ചെലവ് ആയതിനാലാണത്രേ ഈ യുവതി ജോലി സ്ഥലത്തേക്ക് പോകാനും തിരികെ മടങ്ങാനും വിമാനത്തെ ആശ്രയിക്കുന്നത്. സൗത്ത് കരോലിനയിൽ നിന്നുള്ള സോഫിയ സെലെന്റാനോ എന്ന യുവതിയാണ് ന്യൂജേഴ്സിയിലെ തൻറെ ജോലി സ്ഥലത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. ന്യൂ ജേഴ്സിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് ഇത്തരത്തിൽ വിമാനയാത്ര നടത്തുന്നത് എന്നാണ് സെലെന്റാനോ തന്റെ ടിക് ടോക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തുന്നത്.

വളരെ വേഗത്തിലാണ് സെലെന്റാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കേൾക്കുമ്പോൾ എല്ലാവർക്കും കൗതുകം തോന്നിയേക്കാം എങ്കിലും ആഴ്ചയിൽ ഒരു ദിവസം താൻ ജോലിക്ക് പോകാനും വരാനും വിമാനത്തിൽ യാത്ര ചെയ്യാറുണ്ട് എന്നാണ് ഇവർ പറയുന്നത്. വിമാനത്തിൻറെ യാത്രാ ചെലവ് ഭാരിച്ചതായി തോന്നിയേക്കാം എങ്കിലും ന്യൂ ജേഴ്സിയിലെ തന്റെ ഓഫീസിനോട് ചേർന്ന് ഒരു വാടക വീട് എടുത്ത് താമസിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് വിമാന ടിക്കറ്റിന് എന്നാണ് ഈ 21 -കാരി പറയുന്നത്.  

പ്രതിമാസം 3400 ഡോളറിൽ അധികമാണ് ഇവിടെ വീടുകൾക്ക് വാടകയായി നൽകേണ്ടി വരുന്നതെന്നും എന്നാൽ ആഴ്ചയിൽ ഒരു ദിവസം തനിക്ക് വിമാനത്തിൽ ഓഫീസിൽ പോയി വരുന്നതിന് 100 ഡോളർ മാത്രമേ ആവശ്യമായി വരുന്നുള്ളൂ എന്നും ഇവർ പറയുന്നു. ഏതായാലും സോഷ്യൽ മീഡിയ ഏറെ കൗതുകത്തോടെയാണ് സെലെന്റാനോയുടെ വിമാനയാത്ര ഏറ്റെടുത്തിരിക്കുന്നത്.
 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ