സൗന്ദര്യം പുരുഷന്മാരെ ഭയപ്പെടുത്തുന്നു; വിവാഹം പോയിട്ട് പ്രണയം പോലും സാധിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

Published : Jun 05, 2024, 12:37 PM IST
സൗന്ദര്യം പുരുഷന്മാരെ ഭയപ്പെടുത്തുന്നു; വിവാഹം പോയിട്ട് പ്രണയം പോലും സാധിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

Synopsis

 തന്‍റെ രൂപം തന്‍റെ പ്രണയ സാധ്യതകളെ നശിപ്പിച്ചതായും അവര്‍ സങ്കടപ്പെട്ടു. തനിക്ക് സ്വാഭാവികമായി ലഭിച്ച സൗന്ദര്യവും അതോടൊപ്പം തന്നെ താന്‍ സ്വയാര്‍ജിതമായി നേടിയ സൗന്ദര്യവും ഉണ്ടെന്നും ആഷ്ലി അവകാശപ്പെട്ടുന്നു.


സൗന്ദര്യം ഒരു ശാപം ആണെന്ന് തമാശയ്ക്ക് പലരും പറയുന്നത് കേട്ടിട്ടില്ലേ? എന്നാൽ, അക്ഷരാർത്ഥത്തിൽ തന്‍റെ സൗന്ദര്യം തനിക്കൊരു ശാപമായി മാറിയിരിക്കുകയാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ടെക്സാസില്‍ നിന്നുള്ള ആഷ്‌ലി എന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ് ഇത്തരത്തിൽ വിചിത്രമായ ഒരു അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ സൗന്ദര്യം പുരുഷന്മാരെ ഭയപ്പെടുത്തുന്നതാണെന്നും അതിനാല്‍ തന്നെ പ്രണയിക്കാനും വിവാഹം കഴിക്കാനും പുരുഷന്മാരാരും തയ്യാറാകുന്നില്ല എന്നുമാണ് ആഷ്ലി സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നത്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആഷ്ലി ഒരു ടിക് ടോക്ക്  ആർട്ടിസ്റ്റ് കൂടിയാണ്.  തനിക്ക് കാമുകനില്ലെന്ന് അറിയുമ്പോൾ ആളുകൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ടെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. തന്‍റെ രൂപം തന്‍റെ പ്രണയ സാധ്യതകളെ നശിപ്പിച്ചതായും അവര്‍ സങ്കടപ്പെട്ടു. തനിക്ക് സ്വാഭാവികമായി ലഭിച്ച സൗന്ദര്യവും അതോടൊപ്പം തന്നെ താന്‍ സ്വയാര്‍ജിതമായി നേടിയ സൗന്ദര്യവും ഉണ്ടെന്നും ആഷ്ലി അവകാശപ്പെട്ടുന്നു. ഭയാനകമായ ഒരു സ്ത്രീയെ പോലെയാണ് പലപ്പോഴും പുരുഷന്മാർ തന്നെ നോക്കി കാണുന്നതൊന്നും അതുകൊണ്ട് തന്‍റെ ജീവിതത്തിൽ താൻ തനിച്ചാണെന്നും ഇവർ പറയുന്നു. 

'ആ അമ്മയും കുഞ്ഞും...' അമ്മ ആനയുടെ ജീവന്‍ രക്ഷിച്ച കഥ പറഞ്ഞ് ഐഎഎസ് ഓഫീസര്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

താൻ ഒരു ഫാന്‍റസി മാത്രമാണെന്ന് തിരിച്ചറിയുന്നതായും ഏകാന്ത ജീവിതം എന്ന പേരിൽ ഇവർ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ആളുകൾ അവരുടെ സൗന്ദര്യത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും പൊതു പ്ലാറ്റ് ഫോമുകളില്‍ ചർച്ച ചെയ്യുന്ന 'പ്രെറ്റി പ്രിവിലേജ്' (pretty privilege) എന്ന ആശയം വൈറലായത് 2023- മുതലാണ്.  ഈ ആശയത്തിന്‍റെ ഭാഗമായാണ് ആഷ്‌ലിയുടെ തുറന്ന് പറച്ചിലും. ആശയത്തിന്‍റെ ഭാഗമായി തങ്ങളുടെ സൗന്ദര്യം മൂലം ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് ചിലർ പറഞ്ഞപ്പോൾ നഷ്ടങ്ങളെക്കുറിച്ച് ആയിരുന്നു മറ്റുചിലർ മനസ് തുറന്നത്. 

പരിസ്ഥിതി ദിനം വെറുമൊരു ദിനമല്ല, ഓരോ നിമിഷവും നാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?