ബസിൽ ബിക്കിനി ധരിച്ചെത്തി യുവതി, സീറ്റിൽ നിന്നും എഴുന്നേറ്റ് മാറി യാത്രക്കാരൻ, വീഡിയോ, വിമർശനം

By Web TeamFirst Published Apr 19, 2024, 2:53 PM IST
Highlights

'ഇത് ഇപ്പോൾ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ​'ഗെറ്റ് റെഡി വിത്ത് മീ വീഡിയോ ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങിയതാവും' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

പൊതുവിടങ്ങളിൽ ചില വസ്ത്രങ്ങൾ ധരിച്ചെത്തുന്നതിനും, ചില പെരുമാറ്റങ്ങൾക്കുമെല്ലാം വലിയ വിമർശനം നേരിടേണ്ടി വരാറുണ്ട്. അതുപോലെ മെട്രോയിലും മറ്റും അശ്ലീലം എന്ന് തോന്നും വിധത്തിൽ പെരുമാറുന്ന ആളുകളും വലിയ രോഷത്തിന് വഴി തെളിക്കാറുണ്ട്. ഹോളിയോടനുബന്ധിച്ചും മറ്റും അത്തരത്തിലുള്ള ഒരുപാട് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

ഇപ്പോൾ അതുപോലെ വൈറലാവുന്നത് ദില്ലിയിലെ ഒരു ബസിൽ നിന്നുമുള്ള ഒരു വീഡിയോയാണ്. ബിക്കിനി ധരിച്ച് ഒരു യുവതി ബസിൽ കയറിയതാണ് വീഡിയോയിൽ കാണാനാവുന്നത്. എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്ന വീ‍ഡിയോയിൽ ബിക്കിനി ധരിച്ചിരിക്കുന്ന ഒരു സ്ത്രീ ബസിൽ കയറുന്നത് കാണാം. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ അസ്വസ്ഥരാവുന്നതാണ് കാണുന്നത്. 

യുവതിയുടെ അടുത്തായി നിന്ന കുറച്ച് പ്രായം തോന്നിക്കുന്ന സ്ത്രീ അവിടെ നിന്നും മാറുന്നതാണ് പിന്നെ കാണുന്നത്. ഈ സ്ത്രീ മാത്രമല്ല. പലരും അവിടെ നിന്നും മാറുന്നുണ്ട്. യുവതിക്ക് മുന്നിലായി സീറ്റിലിരുന്ന യാത്രക്കാരനും ആ സീറ്റിൽ നിന്നും എഴുന്നേറ്റ് മാറുന്നുണ്ട്. മറ്റ് പല യാത്രക്കാരും അവിടെ നിന്നും മാറുന്നതും കാണാം. 

വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിത്തീർന്നു. 'ഇത് ഇപ്പോൾ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ​'ഗെറ്റ് റെഡി വിത്ത് മീ വീഡിയോ ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങിയതാവും' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. മറ്റ് ചിലർ‌ പറഞ്ഞത് പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ ചില വസ്ത്രധാരണരീതികളെല്ലാമുണ്ട്. ഇത്തരം വസ്ത്രങ്ങളുമിട്ടുകൊണ്ട് ബസിലും ട്രെയിനിലുമൊന്നും യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ്. 

A Woman Came in Delhi's Cluster Bus Wearing Only a Bikini.

- The video went viral. pic.twitter.com/8NJOKMf086

— زماں (@Delhiite_)

എന്നാൽ, യുവതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചവരും കുറവല്ല. 'എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ടതില്ല' എന്നാണ് യുവതിയെ അനുകൂലിച്ചവർ കമന്റ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!