നടിയാവണം, യുകെയില്‍ പോയി പഠിച്ച് തിരികെ വന്നു, റെസ്റ്റോറന്റിൽ പാർട് ടൈം വെയിട്രസ്സായി യുവതി

Published : Jul 20, 2025, 01:38 PM IST
waitress / Representative image

Synopsis

ബ്രിട്ടനിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ശേഷം 2021 അവസാനത്തോടെയാണ് യു ഷുട്ടിയൻ എന്ന യുവതി സ്വന്തം നാടായ ചൈനയിലേക്ക് മടങ്ങിയത്. 2022 -ൽ, അവർ ഒരു നാടക ക്ലബ്ബിൽ ചേർന്നു.

യുകെയിലെ സസെക്സ് സർവകലാശാലയിൽ നിന്ന് സിനിമാ സംവിധാനത്തിൽ ബിരുദാനന്തര ബിരുദം നേടിയ 29 -കാരിയായ ഒരു ചൈനീസ് യുവതിയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങൾ നേടുന്നത്. വലിയൊരു നടിയായി മാറുക എന്നതാണ് ഇവരുടെ സ്വപ്നം. എന്നാൽ, തന്റെ സ്വപ്നത്തെ പിന്തുണയ്ക്കുന്നതിനായി ബെയ്ജിംഗിൽ ഒരു റെസ്റ്റോറന്റ് വെയിട്രസായി പാർട്ട് ടൈം ജോലി ചെയ്യുകയാണത്രെ അവരിപ്പോൾ. യുവതിയുടെ മനക്കരുത്തിനും അധ്വാനിക്കാനുള്ള മനസിനും വലിയ കയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടനിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ശേഷം 2021 അവസാനത്തോടെയാണ് യു ഷുട്ടിയൻ എന്ന യുവതി സ്വന്തം നാടായ ചൈനയിലേക്ക് മടങ്ങിയത്. 2022 -ൽ, അവർ ഒരു നാടക ക്ലബ്ബിൽ ചേർന്നു. വളരെ പെട്ടെന്നാണ് അവർ നാടകരം​ഗത്ത് അറിയപ്പെട്ടതും കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തിയതും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, അവർ ഏകദേശം 1,000 കൊമേർഷ്യൽ നാടകങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ‌, 2024 -ൽ, യു നാടക ക്ലബ്ബിലെ ജോലി ഉപേക്ഷിച്ച് ഫ്രീലാൻസിംഗ് തുടങ്ങി യു. കലാപരമായി ഇതവർക്ക് സ്വാതന്ത്ര്യം നൽകിയെങ്കിലും സാമ്പത്തികമായ അനിശ്ചിതത്വവും പിന്നാലെ വന്നു. ഒരു ഫ്രീലാൻസ് നടി എന്ന നിലയിൽ കൃത്യമായ വരുമാനം ഇല്ലാത്ത അവസ്ഥ വന്നതോടെ യു, ദിവസവുമുള്ള തന്റെ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനും ഓഡിഷനുകൾക്കുള്ള യാത്രയ്ക്ക് പണം കണ്ടെത്തുന്നതിനുമായി പാർട്ട് ടൈം ജോലിയിലേക്ക് തിരിയുകയായിരുന്നു. ജൂണിൽ, എക്സ്പ്രസ് ഡെലിവറി റൈഡറാകാൻ യു അപേക്ഷിച്ചു. എന്നാൽ, നിരസിക്കപ്പെടുകയായിരുന്നു.

അങ്ങനെ പലതും നോക്കിയെങ്കിലും ഏറ്റവും ഒടുവിൽ ബെയ്ജിം​ഗിലെ വിവിധ റെസ്റ്റോറന്റുകളിൽ ഇം​ഗ്ലീഷ് സംസാരിക്കാനറിയാവുന്ന വെയിട്രസ്സായി മാറുകയായിരുന്നു യു. എന്നാൽ, ഫുൾ ടൈം ഒരു റെസ്റ്റോറന്റ് വെയിട്രസ്സായിരിക്കാൻ തയ്യാറല്ല അവൾ. ഒരു നടിയാവുക എന്നതാണ് അവളുടെ സ്വപ്നം. അതിനിടയിൽ ഇത്തരം ജോലി ചെയ്യേണ്ടി വരുന്നതിൽ നാണക്കേടില്ല എന്നും എന്നെങ്കിലും നടിയെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുമെന്നുമാണ് യു പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ