പ്രേമം ഈ കളിപ്പാട്ടവിമാനത്തോട്, ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പങ്കാളിയെന്ന് 28 -കാരി

Published : Mar 06, 2022, 10:07 AM IST
പ്രേമം ഈ കളിപ്പാട്ടവിമാനത്തോട്, ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പങ്കാളിയെന്ന് 28 -കാരി

Synopsis

ഇപ്പോൾ സാന്ദ്ര ആഴ്ചയിൽ അഞ്ച് ദിവസം ഒരു വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. ദിവസം മുഴുവൻ മറ്റ് വിമാനങ്ങളുടെ ഇടയിലാണ് ജോലിയെങ്കിലും, ലുഫാൻക്സിനെ വഞ്ചിക്കാൻ തനിക്ക് കഴിയില്ലെന്ന് അവൾ പറയുന്നു. 

ലോകത്ത് പലതരത്തിലുള്ള ആളുകളുണ്ട്, തീർത്തും വിചിത്രമായ ശീലങ്ങളുള്ള, ചിന്തകളുള്ള നിരവധി പേർ. അക്കൂട്ടത്തിൽ ഒരാളാണ് ഹംഗറിക്കാരിയായ സാന്ദ്ര. അവളെ വ്യത്യസ്തയാക്കുന്നത് അവളുടെ പ്രണയമാണ്. ലോകത്ത് ആദ്യമായി ഒരു കളിപ്പാട്ട വിമാനത്തെ (toy plane)  തന്റെ ജീവിത പങ്കാളിയായി സ്വീകരിച്ച യുവതിയാണ് സാന്ദ്ര. തനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പങ്കാളിയാണ് അതെന്ന് 28 -കാരിയായ സാന്ദ്ര(Sandra) പറയുന്നു. "എന്തുകൊണ്ടാണ് ഞാൻ അവനെ സ്നേഹിക്കുന്നതെന്ന് എനിക്കറിയില്ല. ഒന്ന് മാത്രം അറിയാം, ഞാൻ അവനെ വല്ലാതെ സ്നേഹിക്കുന്നു” അവൾ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ദിവസവും കാമുകനായ ഈ വിമാനത്തിനൊപ്പം മാത്രമേ അവൾ കിടക്കൂ. കാലത്ത് എഴുന്നേറ്റ ഉടനെ അവന് ഒരു ഉമ്മ കൊടുത്തേ അവൾ ദിവസം ആരംഭിക്കൂ. അതുപോലെ തന്നെ രാത്രി കിടക്കുന്നതിന് മുൻപ് അവൾ അവനെ സ്നേഹത്തോടെ ചുംബിച്ച് ശുഭരാത്രി നേർന്നതിന് ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള വ്യോമയാന ജീവനക്കാരിയാണ് സാന്ദ്ര. ജനുവരിയിൽ ഓൺലൈൻ വഴി 600 പൗണ്ട് കൊടുത്ത് വാങ്ങിയതാണ് വിമാനത്തെ. അതിന് ശേഷം ആ കളിപ്പാട്ട വിമാനവുമായി അവൾ കടുത്ത പ്രണയത്തിലായി. അവൾ അവനെ സ്നേഹത്തോടെ ലുഫാൻക്സ്(Luffancs) എന്നാണ് വിളിക്കുന്നത്.

"അവൻ സുന്ദരനാണ്, എന്റെ ആത്മസുഹൃത്താണ്. ഞാൻ രാവിലെ ആദ്യം കാണുന്നത് അവനെയാണ്. ഞാൻ ഉറങ്ങാൻ പോകുമ്പോൾ അവസാനമായി കാണുന്നതും അവനെയാണ്. എനിക്ക് അല്ലാതെ പറ്റില്ല. ഞങ്ങൾ രാത്രി മുഴുവൻ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു" അവൾ പറഞ്ഞു. സാന്ദ്രയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി വിമാനങ്ങളോട് അഭിനിവേശം തോന്നുന്നത്. പിന്നീട് കൗമാരപ്രായത്തിൽ വ്യോമയാന മേഖലയിൽ ഒരു കരിയർ പടുത്തുയർത്തുന്നത് അവൾ സ്വപ്നം കണ്ടു.  

തുടർന്ന് 2021-ൽ ആ സ്വപ്നം നേടിയെടുക്കാൻ അവൾക്ക് കഴിഞ്ഞു. ഇപ്പോൾ സാന്ദ്ര ആഴ്ചയിൽ അഞ്ച് ദിവസം ഒരു വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. ദിവസം മുഴുവൻ മറ്റ് വിമാനങ്ങളുടെ ഇടയിലാണ് ജോലിയെങ്കിലും, ലുഫാൻക്സിനെ വഞ്ചിക്കാൻ തനിക്ക് കഴിയില്ലെന്ന് അവൾ പറയുന്നു. മുൻപ് തനിക്ക് കാമുകന്മാർ നിരവധി ഉണ്ടായിരുന്നുവെന്ന് അവൾ പറയുന്നു. അവർക്കൊന്നും വിമാനങ്ങളോടുള്ള അവളുടെ ഇഷ്ടത്തിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം മുൻ പങ്കാളിയുമായി പിരിഞ്ഞതോടെയാണ്, സാന്ദ്ര ആദ്യമായി ഒരു വസ്തുവിനെ പ്രണയിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ വീണ്ടും ഒരു മനുഷ്യനുമായി പ്രണയത്തിലാകുമോ എന്ന് തനിക്ക് അറിയില്ലെന്നും അവൾ കൂട്ടിച്ചേർത്തു.

അതേസമയം അവളുടെ അഭിപ്രായത്തിൽ, മനുഷ്യരേക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നത് വിമാനങ്ങളെയാണ്. "പങ്കാളികൾ എന്ന നിലയിൽ വിമാനങ്ങൾ കൂടുതൽ വിശ്വസനീയമാണ്. എനിക്കറിയാം എനിക്ക് എപ്പോഴും അവനോട് സംസാരിക്കാൻ കഴിയും. വിമാനങ്ങൾ അനന്തമായ അവസരങ്ങളെ പ്രതിനിധീകരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് പോസിറ്റീവായ ഒന്നാണ്" സാന്ദ്ര പറഞ്ഞു. സാന്ദ്രയെ പോലെ മതിലിനെ പ്രണയിച്ച, മരത്തെ വിവാഹം ചെയ്ത നിരവധി പേരുണ്ട്. നിർജീവ വസ്തുക്കളോട് ലൈംഗിക അഭിനിവേശമോ, പ്രണയമോ അതുമല്ലെങ്കിൽ അടുപ്പമോ ഒക്കെ തോന്നുന്ന ആളുകളെ ഒബ്ജക്റ്റ് സെക്ഷ്വാലിറ്റി അഥവ ഒബ്‌ജക്‌ടോഫീലിയ എന്ന് വിളിക്കും.  

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം