ഉപേക്ഷിക്കപ്പെട്ട പിറ്റ്‍ബുള്ളിനെ വീട്ടിലേക്ക് കൂട്ടി, ദിവസങ്ങൾക്കുള്ളിൽ അക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

Published : Mar 15, 2023, 12:07 PM ISTUpdated : Mar 16, 2023, 02:47 PM IST
ഉപേക്ഷിക്കപ്പെട്ട പിറ്റ്‍ബുള്ളിനെ വീട്ടിലേക്ക് കൂട്ടി, ദിവസങ്ങൾക്കുള്ളിൽ അക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

Synopsis

തനിച്ചായിരുന്നു മരിച്ച സ്ത്രീയുടെ ജീവിതം, രണ്ട് മക്കളും പുറത്താണ്. സ്ത്രീക്ക് മൃ​ഗങ്ങളോട് പ്രത്യേകം സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നു എന്ന് മകാസ്ട്രെ ന​ഗരത്തിന്റെ മേയർ മാധ്യമങ്ങളോട് പറഞ്ഞു.

പിറ്റ്‍ബുള്ളിന്റെ അക്രമണത്തിൽ ആളുകൾക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുപോലെ സ്പെയിനിലെ ഒരു സ്ത്രീക്കും പിറ്റ്ബുള്ളിന്റെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. 

ജീവൻ നഷ്ടപ്പെട്ടത് ഒരു 62 -കാരിക്കാണ്. മിറർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അനാഥമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയെ സ്ത്രീ തന്നെയാണ് വീട്ടിലേക്ക് കൂട്ടിയത്. എന്നാൽ, പൊടുന്നനെ സ്ത്രീയെ നായ അക്രമിക്കുകയും സ്ത്രീക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. സമീപത്തെ ആളുകളെ മുഴുവനും സംഭവം ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്. അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരി 24 -നാണത്രെ സംഭവം നടന്നത്. 

ഉച്ചയ്‍ക്ക് ശേഷം രണ്ട് മണിയോടെ എമർജൻസി സർവീസിലേക്ക് ഒരു ഫോൺ വരികയായിരുന്നു. ആ സമയത്ത് സ്ത്രീയുടെ നിലവിളിയും കേൾക്കാമായിരുന്നു. അവരെ പിറ്റ്ബുൾ അക്രമിക്കുകയായിരുന്നു. അധികൃതർ അധികം വൈകാതെ തന്നെ സ്ത്രീയുടെ വീട്ടിലെത്തി. ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ തന്നെ സ്ത്രീയുടെ നില അതീവ​ഗുരുതരമായിരുന്നു. 

മകാസ്ട്രെ എന്ന ചെറിയ ന​ഗരത്തിൽ തനിച്ചായിരുന്നു മരിച്ച സ്ത്രീയുടെ ജീവിതം. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. രണ്ട് മക്കളും പുറത്താണ്. സ്ത്രീക്ക് മൃ​ഗങ്ങളോട് പ്രത്യേകം സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നു എന്ന് മകാസ്ട്രെ ന​ഗരത്തിന്റെ മേയർ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവം അതുകൊണ്ട് തന്നെ തങ്ങളുടെ കമ്മ്യൂണിറ്റിയെ ഒന്നാകെ വേദനിപ്പിച്ചിരിക്കുകയാണ് എന്നും മേയർ പറയുന്നു. 

സ്ത്രീ ഉപേക്ഷിക്കപ്പെട്ടിരിക്കുകയായിരുന്ന പിറ്റ്ബുള്ളിനെ അക്രമത്തിൽ കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അവർ അതിന് ഭക്ഷണം നൽകുകയും നന്നായി പരിചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അക്രമിക്കാനുണ്ടായ കാരണം എന്താണ് എന്ന് അറിയില്ല എന്നും മേയർ മരിയ ജോസ് കാസെറോ മാലിയ പറഞ്ഞു. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ
ഡെലിവറി ബോയ്സ് ലിഫ്റ്റിൽ കയറണ്ട, സ്റ്റെപ്പുപയോ​ഗിച്ചാൽ മതി; നോട്ടീസ്, വിമർശനം, ഖേദപ്രകടനം