പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തു, വന്ന ബിൽ 2,30,000 രൂപ, ഹൃദയം നിലച്ചുപോയി എന്ന് യുവതി!

Published : Aug 15, 2023, 12:13 PM IST
പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തു, വന്ന ബിൽ 2,30,000 രൂപ, ഹൃദയം നിലച്ചുപോയി എന്ന് യുവതി!

Synopsis

ചൊവ്വാഴ്ചയാണ് സംഭവം. ഓർഡർ ചെയ്യാത്തതോ വീട്ടിൽ എത്താത്തതോ ആയ സാധനങ്ങൾക്കെല്ലാം ചേർത്താണ് ഇത്രയധികം ബില്‍ വന്നിരിക്കുന്നത്.

തനിക്ക് വന്ന ​ഗ്രോസറി ബിൽ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോൾ ഒഹിയോയിൽ നിന്നുമുള്ള ഒരു സ്ത്രീ. ക്രോ​ഗറിൽ നിന്നാണ് സ്ത്രീ സാധനങ്ങൾ ഓർഡർ ചെയ്തത്. വന്ന ബിൽ 2,30,000 രൂപ! 

കഴിഞ്ഞയാഴ്ചയാണ് സിൻസിനാറ്റി ഏരിയയിൽ താമസിക്കുന്ന ജിൽ മക്കോർമിക് എന്ന സ്ത്രീ ക്രോഗർ ആപ്പ് വഴി പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തത്. തന്റെ ജോലിയും മകളുടെ ഫിസിക്കൽ തെറാപ്പിയും എല്ലാം കണക്കിലെടുത്ത് സ്ഥിരമായി ഈ ആപ്പ് വഴിയായിരുന്നു ജിൽ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഓർഡർ ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ വന്ന ബില്ല് അവളെ ഞെട്ടിച്ച് കളഞ്ഞു. 

ചൊവ്വാഴ്ചയാണ് സംഭവം. ഓർഡർ ചെയ്യാത്തതോ വീട്ടിൽ എത്താത്തതോ ആയ സാധനങ്ങൾക്കെല്ലാം ചേർത്താണ് ഇത്രയധികം ബില്‍ വന്നിരിക്കുന്നത്. കുറച്ച് നേരം കഴിഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും 2,30,000 രൂപ പോയതായി മെസ്സേജ് വന്നു. തന്റെ ഹൃദയം നിലച്ചു പോയി എന്നാണ് ജിൽ പറഞ്ഞത്. എന്ത് ചെയ്യണമെന്നോ, എന്താണ് വേണ്ടത് എന്നോ തനിക്ക് മനസിലായില്ല എന്നും ജിൽ പറയുന്നു. 

അധികം വൈകാതെ തന്നെ അവൾ ​ക്രോ​ഗറിന്റെ ​കസ്റ്റമർ കെയർ‌ സർവീസുമായി ബന്ധപ്പെട്ടു. ആ ബില്ല് വന്ന ഓർഡർ കാൻസൽ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഒരു മണിക്കൂർ വേണ്ടി വന്നു അത് കാൻസൽ ചെയ്യുന്നതിന് വേണ്ടി. ക്രോ​ഗറും സംഭവത്തോട് പ്രതികരിച്ചു. ഇങ്ങനെ ഒരു അവസ്ഥ കസ്റ്റമറിന് ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും വളരെ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിച്ചിരുന്നു എന്നുമായിരുന്നു പ്രതികരണം. 

ഏതായാലും, ഇങ്ങനെ ഒരു ബിൽ കണ്ടാൽ ആരുടേതായാലും ഹൃദയം നിലച്ചു പോവും എന്ന കാര്യത്തിൽ സംശയമില്ല. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!