അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്

Published : Dec 08, 2025, 03:20 PM IST
handmade doll

Synopsis

ചൈനയില്‍ ഒരു സ്ത്രീ 10 വര്‍ഷം മുമ്പ് പാവയ്ക്ക് വയ്ക്കാനുള്ള കണ്ണുകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, അത് കിട്ടിയത് ഇപ്പോഴാണ്. രസകരമായ സംഭവം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ഒരു പതിറ്റാണ്ട് മുമ്പ് ഓൺലൈനായി ഓർഡർ ചെയ്ത ഹാൻഡ്‍മെയ്ഡ് പാവയുടെ കണ്ണുകൾ ഇപ്പോൾ കിട്ടിയതിന്റെ അമ്പരപ്പിലാണ് ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ. 2015 -ലാണ് ലി എന്ന യുവതി ഈ കണ്ണുകൾ ഓർഡർ ചെയ്തത്. അതേക്കുറിച്ച് താൻ പൂർണമായും മറന്നുപോയി എന്നാണ് ലി പറയുന്നത്. നവംബർ 25 -നാണ് ഓൺലൈൻ ഷോപ്പിൽ നിന്ന് ഓർഡർ എത്തിയെന്ന് അറിയിച്ചുകൊണ്ട് ലിയ്ക്ക് ഒരു സന്ദേശം ലഭിച്ചത്. 515 യുവാൻ (6,566 രൂപ) നൽകിയാണ് പാവയ്ക്കുള്ള കണ്ണുകൾ അവൾ വാങ്ങിയത്. നവംബർ 27 -ന് പാക്കേജ് ഡെലിവറി ചെയ്തു. കൂടാതെ വിൽപ്പനക്കാരൻ ഒരു ജോഡി പാവയുടെ കണ്ണുകൾ കൂടി സൗജന്യമായി അയച്ചുതന്നതായും ലി പറയുന്നു.

അതേസമയം, പാവകൾ നിർമ്മിക്കാറുള്ള ലിയ്ക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പാവകളോടുള്ള താൽപ്പര്യത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും എക്സിബിഷനുകളിൽ പങ്കെടുക്കുകയും പാവകളെ വാങ്ങുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും, ഡെലിവറിക്ക് മൂന്നുമാസത്തിൽ കൂടുതൽ കാത്തിരിക്കാറില്ല എന്നും അവൾ പറയുന്നു. ഏത് പാവയ്ക്ക് വേണ്ടിയാണോ കണ്ണുകൾ ഓർഡർ ചെയ്തത് ആ പാവകളൊക്കെ നേരത്തെ തന്നെ വിറ്റുപോയി എന്നും ഈ കണ്ണുകൾ കൊണ്ട് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും ലി പറഞ്ഞു.

താൻ തന്റെ ഫോൺ നമ്പർ ഒരിക്കലും മാറ്റിയിട്ടില്ല, അതിനാലാണ് ഈ പാക്കേജ് ഇത്രയും വർഷങ്ങൾക്ക് ശേഷം തന്നെ തേടി എത്തിയത് എന്നാണ് ലി പറയുന്നത്. എന്നാൽ, ഈ കണ്ണുകൾ നിർമ്മിച്ച് അയക്കുന്നവർ പറയുന്നത്, ഇവ ഇത്രയും വൈകാൻ കാരണമായി തീർന്നത് കൈകൾ കൊണ്ട് നിർമ്മിച്ച, നല്ല ​ഗുണനിലവാരമുള്ള സാധനങ്ങൾ മാത്രമേ തങ്ങൾ അയക്കാറുള്ളൂ അതിനെടുത്ത കാലതാമസമാണ് എന്നാണ്. മാത്രമല്ല, കുറേക്കാലമായി തങ്ങൾ ഇതിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയായിരുന്നു. അത് വീണ്ടും തുടങ്ങിയപ്പോൾ പഴയ കസ്റ്റമർമാർക്കുള്ളത് അയക്കുകയായിരുന്നു എന്നും കമ്പനി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്
28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്