ജീവശാസ്ത്രപരമായി പുരുഷന്‍; യുവതി തിരിച്ചറിഞ്ഞത് വിവാഹത്തിന് തൊട്ടുമുമ്പ്

Published : May 08, 2024, 01:25 PM ISTUpdated : May 08, 2024, 02:11 PM IST
ജീവശാസ്ത്രപരമായി പുരുഷന്‍; യുവതി തിരിച്ചറിഞ്ഞത് വിവാഹത്തിന് തൊട്ടുമുമ്പ്

Synopsis

വിവാഹത്തിന് മുമ്പ് നടത്തിയ ഒരു പരിശോധനയിലാണ് യുവതിയുടെ വയറ്റിനുള്ളില്‍ പുരുഷ ലൈംഗീകാവയവമായ രണ്ട് വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. 


സാധാരണമായ കാര്യങ്ങള്‍ക്ക് ലോകത്ത് ഒരു പഞ്ഞവുമില്ല. ഓരോ ദിവസവും അസാധാരണമായ പല കാര്യങ്ങളും ഇന്ന് നമ്മുടെ മുന്നിലെത്തുന്നു. എന്നാലും ഇതെങ്ങനെയെന്ന ആദ്യ ആശങ്കയോടെയാകും പലപ്പോഴും അത്തരം വാര്‍ത്തകളിലൂടെ നമ്മള്‍ കടന്ന് പോകുന്നത്. അത്തരം ഒരു അസാധാരണമായ കാര്യം ചൈനയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 27 വര്‍ഷത്തോളം സ്ത്രീയായി ജീവിച്ച ഒരു യുവതി വിവാഹത്തിന് തൊട്ട് മുമ്പാണ് താന്‍ ജീവശാസ്ത്രപരമായി സ്ത്രീയല്ല, പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. കേട്ടപ്പോള്‍ അസാധാരണത്വം തോന്നിയോ? ആ സംഭവം ഇങ്ങനെ. 

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ താമസിക്കുന്ന 27 കാരിക്കാണ് തികച്ചും അസാധാരണമായ അത്തരമൊരു അനുഭവം ഉണ്ടായത്. വിവാഹത്തിന് മുമ്പ് നടത്തിയ ഒരു പരിശോധനയിലാണ് യുവതിയുടെ വയറ്റിനുള്ളില്‍ പുരുഷ ലൈംഗീകാവയവമായ രണ്ട് വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെയാണ് താന്‍ സ്ത്രീയല്ല മറിച്ച് പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

യുവതി തന്‍റെ യൌവനാരംഭത്തില്‍ ആര്‍ത്തവം സംഭവിക്കാത്തതിലും സ്തന വളര്‍ച്ച വൈകുന്നതിലും ആശങ്കാകുലയായിരുന്നു. 18 -ാം വയസില്‍ ഇത് സംബന്ധിച്ച് അവള്‍ ഒരു മെഡിക്കല്‍ ചെക്കപ്പിന് തയ്യാറായി. ആദ്യഘട്ട പരിശോധനയില്‍ ഹോര്‍മോണ്‍ വ്യതിയാനവും അണ്ഡാശയ വളര്‍ച്ചയില്ലാത്തതും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് വിശദമായ ക്രോമസോം പരിശോധനയ്ക്കെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവതി അക്കാലത്ത് ഇതൊരു വലിയ പ്രശ്നമായി കരുതിയില്ല. ഒടുവില്‍ വിവാഹാലോചനകള്‍ വന്നപ്പോഴാണ് യുവതി വിശദമായ ഒരു മെഡിക്കല്‍ ചെക്കപ്പിന് തയ്യാറായത്. 

15 വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

ഡുവാൻ ജി, എന്ന വിരമിച്ച ഗൈനക്കോളജിസ്റ്റിന്‍റെ അടുത്താണ് അവള്‍ പരിശോധനയ്ക്കായി പോയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ യുവതിക്ക് കൺജെനിറ്റൽ അഡ്രീനൽ ഹൈപ്പർപ്ലാസിയ (congenital adrenal hyperplasia) എന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തി. വിശദമായ പരിശോധന കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് പരിശോധനാ ഫലം വന്നത്. പരിശോധനാ ഫല പ്രകാരം യുവതി ഒരു പുരുഷനാണ്. അതായത്, പുരുഷ ലൈംഗിക ഹോര്‍മോണുകള്‍ വഹിച്ചിരുന്ന സ്ത്രീയുടെ രൂപമായിരുന്നു അവര്‍ക്കെന്ന്. ഡോക്ടര്‍ ഡുവാൻ ഇത് സംബന്ധിച്ച് പറഞ്ഞത്, 'സാമൂഹികമായി അവര്‍ സ്ത്രീയാണ്. പക്ഷേ, ക്രോമസോം അടിസ്ഥാനത്തില്‍ അവരൊരു പുരുഷനാണ്.' എന്നാണെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

യാചകനെന്ന് തെറ്റിദ്ധരിച്ചു; കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പത് വയസുകാരന്‍, പിന്നീട് സംഭവിച്ചത്

27 വയസുവരെ സ്ത്രീയായി ജീവിച്ച യുവതിയെ സംബന്ധിച്ച് അത് അങ്ങേയറ്റം വേദനാജനകമായ പരിശോധനാ റിപ്പോര്‍ട്ടായിരുന്നു. 50,000 ത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം അസാധാരണമായ കൺജെനിറ്റൽ അഡ്രീനൽ ഹൈപ്പർപ്ലാസിയ കണ്ടെത്താറെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിയുടെ മാതാപിതാക്കളില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും ഇത്തരത്തില്‍ പ്രശ്നകരമായ ജീനുകളുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളില്‍ ഇത്തരം ജീനുകളുണ്ടെന്നതിനാല്‍ യുവതിക്ക് ഈയൊരു അവസ്ഥ വരാനുള്ള സാധ്യത നാലിലൊന്നാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം യുവതിക്ക് വിറ്റാമിന്‍ ഡിയുടെ കുറവും അസ്ഥിക്ഷയ രോഗവും കണ്ടെത്തി. ക്യാന്‍സര്‍ സാധ്യത കൂടുതലായതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ യുവതിയുടെ വയറ്റില്‍ നിന്നും വൃഷണങ്ങള്‍ നീക്കം  ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?