
കുടുംബത്തിൽ നിന്നൊക്കെ മാറി, വളരെ ദൂരെ താമസിക്കുന്നവർക്ക് വലിയ വിഷമമുണ്ടാക്കുന്ന ദിവസങ്ങളാണ് വിശേഷദിവസങ്ങൾ. അങ്ങനെ ഒരു ദിവസം, പ്രിയപ്പെട്ട ഭക്ഷണവും അതിനൊപ്പം സ്നേഹം ചാലിച്ച ഒരു കത്തും കിട്ടിയാൽ എങ്ങനെയിരിക്കും? വലിയ സന്തോഷമാവും അല്ലേ? അതുപോലെ തന്നെയാണ് ഈ പെൺകുട്ടിക്കും സംഭവിച്ചത്. അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വലിയ ചർച്ചയായി മാറുന്നത്.
ഒരു കോളേജ് വിദ്യാർത്ഥിനിയാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത് താൻ ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം തനിക്ക് കിട്ടിയ ഒരു കുറിപ്പിനെ കുറിച്ചാണ്. താൻ കോളേജിൽ ആയതുകൊണ്ട് തനിക്ക് കുടുംബത്തിനൊപ്പം ഹോളി ആഘോഷിക്കാൻ കഴിഞ്ഞില്ല. അതിന്റെ നിരാശ മാറ്റുന്നതിനായി ഒരു റൈസ് ബൗൾ ഓർഡർ ചെയ്തു എന്നാണ് യുവതി പറയുന്നത്.
എന്തായാലും, ആ റൈസ് ബൗളിനൊപ്പം ഒരു ചെറിയ കുറിപ്പും ഉണ്ടായിരുന്നു. ആ കുറിപ്പ് വായിച്ചപ്പോൾ തനിക്ക് സന്തോഷവും അഭിമാനവും തോന്നി എന്നും യുവതി പറയുന്നുണ്ട്. കുറിപ്പിൽ പറയുന്നത്, ഈ റെസ്റ്റോറന്റിലെ ഷെഫ് ആണ് നിഷ. ഷെഫായ നിഷയ്ക്ക് വേണ്ടി ഫൈവ് സ്റ്റാർ തരണം എന്നാണ്. ഒപ്പം നിഷയുടെ കഥയും അതിൽ പറയുന്നുണ്ട്. നിഷ ഒരു കോളേജ് വിദ്യാർത്ഥിനിയാണ് എന്നും 'അവന്റെ' കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടിയാണ് ഈ ജോലി കൂടി ചെയ്യുന്നത് എന്നും കുറിപ്പിൽ പറയുന്നു.
റെഡ്ഡിറ്റിൽ പോസ്റ്റ് പങ്കുവച്ചതോടെ വലിയ വിമർശനമാണ് ഇത് നേരിട്ടത്. ഇത് ഒരു മാർക്കറ്റിംഗ് തന്ത്രമാണ് എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ആ കുറിപ്പിൽ മൊത്തത്തിൽ ഗ്രാമർ പിശകുകൾ ആണെന്നും മിക്കവരും കമന്റ് ചെയ്തു. ഇത് ഏതെങ്കിലും ഒരു റെസ്റ്റോറന്റിന്റെ തന്ത്രമല്ല, നിരവധി റെസ്റ്റോറന്റുകൾ ഇത്തരം തന്ത്രം പിന്തുടരുന്നുണ്ട് എന്നും പലരും കമന്റ് നൽകിയിട്ടുണ്ട്.
അമ്മ ഇങ്ങനെ ജീവിച്ചാൽ പോരാ, സ്വന്തം സന്തോഷം കണ്ടെത്തണം, 16 -കാരന്റെ വാക്കുകളേറ്റെടുത്ത് സോഷ്യൽമീഡിയ