സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം ഭർത്താവിനോട് വെളിപ്പെടുത്തണം; മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയുടെ കുറിപ്പ് വൈറൽ

By Web TeamFirst Published Mar 8, 2024, 4:11 PM IST
Highlights

മൂന്നാമതും ഗര്‍ഭം ധരിച്ച താന്‍ തന്‍റെ ലെസ്ബിയന്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ താന്‍ 14 ആഴ്ച ഗര്‍ഭിണിയാണെന്നും മനാറ്റീമോം27 എഴുതുന്നു (പ്രതീകാത്മക ചിത്രം: ഗെറ്റി) 


സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ മറ്റ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ആളുകള്‍ തങ്ങളുടെ വികാരവിചാരങ്ങളും പങ്കുവയ്ക്കുന്നു. സ്വന്തം ഐഡന്‍ററ്റി മറച്ച് വയ്ക്കാമെന്നതാണ് ഈ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകത. അതിനാല്‍ തന്നെ വ്യക്തി, കുടുംബ ബന്ധങ്ങളും വൈകാരികവുമായ പല അനുഭവങ്ങളും ആളുകള്‍ റെഡ്ഡിറ്റില്‍ പങ്കുവയ്ക്കുന്നു. Manateemom27  എന്ന ഉപയോക്താവ് തന്‍റെ ആഗ്രഹത്തെ കുറിച്ച് എഴുതിയപ്പോള്‍ അത് വായനക്കാരെ അമ്പരപ്പിച്ചു. തനിക്ക് ലെസ്ബിയന്‍ ലൈംഗിക ആഭിമുഖ്യമാണ് ഉള്ളതെന്നും ഇത്തരത്തില്‍ തനിക്കൊരു പങ്കാളിയുള്ള കാര്യം ഭാര്‍ത്താവ് അറിയില്ലെന്നുമായിരുന്നു യുവതി എഴുതിയത്. ഒപ്പം രണ്ട് കുട്ടികളുള്ള താന്‍ മൂന്നാവതും ഗര്‍ഭിണിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

800 വര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമത്തിന് താഴെ 1000 ത്തില്‍ അധികം പേരെ അടക്കിയ ശ്മശാനം !

മൂന്നാമതും ഗര്‍ഭം ധരിച്ച താന്‍ തന്‍റെ ലെസ്ബിയന്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ താന്‍ 14 ആഴ്ച ഗര്‍ഭിണിയാണെന്നും മനാറ്റീമോം27 എഴുതി. “എന്‍റെ ഭർത്താവിനെ ആകർഷിക്കാനും സ്നേഹിക്കാനും ഞാൻ ഒരു വഴി കണ്ടെത്തും, എന്‍റെ സ്ത്രീയോട് ഞാൻ ചെയ്യുന്നതു പോലെ എന്‍റെ ശരീരത്തില്‍ അവനോടൊപ്പമുള്ള പൂർണ്ണത അനുഭവപ്പെടും. അങ്ങനെയെങ്കിൽ, വിവാഹമോചനവും കുട്ടികളും അവധിയും മറ്റ് കുഴപ്പങ്ങളുമൊന്നും പങ്കിടേണ്ടിവരില്ല. അത് സാധ്യമല്ലെന്ന് എനിക്കറിയാം. എന്നാല്‍, കുഞ്ഞിന് കുറച്ച് മാസങ്ങൾ പ്രായമായതിന് ശേഷം ഞങ്ങൾ സൗഹാർദ്ദപരമായി വിവാഹമോചനം നടത്തുമെന്ന് ഞാൻ കരുതുന്നു.' അവര്‍ തുടര്‍ന്നു. ഭര്‍ത്താവുമായും തന്‍റെ ലൈംഗിക പങ്കാളിയായ സ്ത്രീയുമായും തനിക്ക് ഒരുപോലെ ബന്ധം കൊണ്ട്പോകാന്‍ കഴിയുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കും അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കിയതിനാല്‍ താന്‍ ഒരു മോശം അമ്മയും പങ്കാളിയുമാണെന്നും അവരെഴുതി. 

ഭർത്താവ് ശമ്പളം മുഴുവൻ ഭാര്യയെ ഏൽപ്പിക്കും, പിന്നീട് പോക്കറ്റ് മണിയായി വാങ്ങും; ജപ്പാൻ പൊളിയെന്ന് !

Just came out as lesbian at 33, currently married to a man, in love with a woman (and have been having an affair for 4 months). Oh and I have two little kids and am pregnant with a 3rd!!! And DON'T KNOW WHAT TO DO
byu/manateemom27 inlatebloomerlesbians

'പോ പോയി വീണ്ടും കൊണ്ടുവാ...'; ഭക്ഷണം നല്‍കിയ കിളിയെ കൊത്തിയോടിക്കുന്ന കുയിലിന്‍റെ വീഡിയോ വൈറല്‍

കുറിപ്പ് വളരെ വേഗം വൈറലായി. വായനക്കാര്‍ രണ്ട് തട്ടിലായി. സ്വവര്‍ഗ്ഗലൈംഗികതയില്‍ താത്പര്യമുള്ളയാള്‍ ഭര്‍ത്താവിനെയും കുട്ടികളെയും വഞ്ചിക്കുകയായിരുന്നെന്ന് ഒരു കൂട്ടര്‍ ആരോപിച്ചപ്പോള്‍ സ്വന്തം ലൈംഗികാഭിമുഖ്യം വ്യക്തമാക്കാന്‍ കണിച്ച ധൈര്യത്തെ ചിലര്‍ അഭിനന്ദിച്ചു. എന്തിനാണ് മൂന്ന് കുട്ടികളുണ്ടാകുന്നത് വരെ ഇക്കാര്യം മറച്ച് വച്ചെന്നായിരുന്നു ഒരു വായനക്കാരന്‍ ചോദിച്ചത്. നിങ്ങള്‍ കുട്ടികളെ മറന്നു, അവരുടെ ഭാവി ഇനിയെന്ത് എന്ന് മറ്റൊരു വായനക്കാരന്‍ ചോദിച്ചു. കാമുകിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സത്യം ഭര്‍ത്താവിനോട് പറയണമെന്ന് മറ്റൊരാള്‍ ഉപദേശിച്ചു. 

'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !

click me!