ഭാവി അമ്മായിഅമ്മ സീനാണ് ​ഗയ്‍സ്, നമ്മ ഒളിച്ചോടുവാണ്; യുവതിയുടെ പോസ്റ്റിന് വൻ സപ്പോർട്ട്

Published : Jan 16, 2024, 11:39 AM IST
ഭാവി അമ്മായിഅമ്മ സീനാണ് ​ഗയ്‍സ്, നമ്മ ഒളിച്ചോടുവാണ്; യുവതിയുടെ പോസ്റ്റിന് വൻ സപ്പോർട്ട്

Synopsis

അമ്മായിഅമ്മ ഒരിക്കലും തന്നോട് പൊസിറ്റീവായി ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. എപ്പോഴും തന്നെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത് എന്നും യുവതി തന്റെ പോസ്റ്റിൽ പറയുന്നു.

രണ്ട് വ്യക്തികൾ തമ്മിൽ‌ ഒരുമിച്ച് ജീവിക്കുന്നതാണ് വിവാഹം എന്നൊക്കെ പറയുമെങ്കിലും രണ്ട് കുടുംബങ്ങൾ കൂടി അതിൽ പങ്കുചേരുന്നുണ്ട്. അതിനാൽ തന്നെ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ മാത്രം സ്വരച്ചേർച്ചയുണ്ടായിട്ട് കാര്യമില്ല. വീട്ടുകാർ സീനാണെങ്കിൽ ജീവിതം മൊത്തം കുളമാകാൻ അത് മതി. അതുപോലെ ഒരു യുവതി തന്റെ ഭാവി അമ്മായിഅമ്മയെ കുറിച്ച് എഴുതിയിട്ട പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്. തന്റെ ഭാവി അമ്മായിഅമ്മ തന്നെ വെറുക്കുന്നു. അതുകൊണ്ട് താനും തന്റെ ഭാവിവരനും കൂടി ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്. ഇത്തരം സാഹചര്യങ്ങളെയും ഇത്തരം അമ്മായിഅമ്മമാരേയും എങ്ങനെ നേരിടാം എന്നും യുവതി ചോദിക്കുന്നുണ്ട്. 

അമ്മായിഅമ്മ ഒരിക്കലും തന്നോട് പൊസിറ്റീവായി ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. എപ്പോഴും തന്നെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത് എന്നും യുവതി തന്റെ പോസ്റ്റിൽ പറയുന്നു. തീർന്നില്ല, തന്റെ ഭാവിവരൻ അവരോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ തന്നെ ഇഷ്ടമല്ല എന്ന് അവർ സമ്മതിച്ചു. തന്റെ വരനെ എപ്പോഴും അവർ നിയന്ത്രിക്കാൻ ശ്രമിക്കും. തന്റെ കൂടെ എവിടെയെങ്കിലും വന്നാൽ ഫോണിൽ വിളിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം ഫോൺ എടുക്കാതിരുന്നാൽ അതിനും തന്നെ കുറ്റം പറയും എന്നും പോസ്റ്റിൽ പറയുന്നു. തന്നോട് നിരന്തരം മോശമായി പെരുമാറിയാൽ വീട്ടുകാരുമായി ബന്ധം സൂക്ഷിക്കില്ല എന്ന് തന്റെ ഭാവി വരൻ അവരെ അറിയിച്ചിരുന്നു എന്നും അവർ പറയുന്നുണ്ട്. 

ഒരുപാടുപേർ യുവതിയുടെ പോസ്റ്റിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇത്തരം അമ്മായിഅമ്മമാരെ സഹിക്കുക വലിയ പാടുതന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം. ഒപ്പം, പലരും യുവതിയോട് സഹതപിച്ചു. എന്നാൽ, ഒളിച്ചോടുകയൊന്നും വേണ്ട. വിവാഹം നടത്തുക. ഒപ്പം അമ്മായിഅമ്മയെ പേരിനൊന്ന് ക്ഷണിച്ചാൽ മാത്രം മതി എന്നാണ് ഭൂരിഭാ​ഗം പേരും യുവതിയെ ഉപദേശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ