പെണ്ണിനെ പറ്റിച്ചാലിങ്ങനെയിരിക്കും; ചതിയനായ കാമുകന് 83 ലക്ഷത്തിന്റെ പണി കൊടുത്തെന്ന് കാമുകി

Published : Jan 03, 2024, 06:29 PM IST
പെണ്ണിനെ പറ്റിച്ചാലിങ്ങനെയിരിക്കും; ചതിയനായ കാമുകന് 83 ലക്ഷത്തിന്റെ പണി കൊടുത്തെന്ന് കാമുകി

Synopsis

വിവരം ഐആർഎസ്സിനെ അറിയിച്ചതിനാൽ തന്റെ മുൻ കാമുകന് അടക്കേണ്ടി വരിക 100,000 ഡോളറാണ്. അതായത്, ഏകദേശം 83 ലക്ഷം രൂപ എന്നാണ് അവ പറയുന്നത്.

ഒൺലിഫാൻസ് മോഡലായ അവ ലൂയിസ് അടുത്തിടെ ടിക്ടോക്കിൽ ഒരു വീഡിയോ പങ്കുവച്ചു. അത് കണ്ടത് മൂന്ന് മില്ല്യണിലധികം ആളുകളാണ്. അതിൽ അവ പറയുന്നത് തന്നെ ചതിച്ച തന്റെ മുൻ കാമുകന് താൻ എങ്ങനെ പണികൊടുത്തു എന്നാണ്. ഏതായാലും, അവയുടെ വീഡിയോ കണ്ട ഭൂരിഭാ​ഗം പേരും അത് നന്നായി, പണി കൊടുക്കുമ്പോൾ ഇങ്ങനെ വേണം കൊടുക്കാൻ എന്നെല്ലാം കമന്റും ചെയ്തു. 

ഇനി, എന്താണ് അവ കാമുകനോട് ചെയ്തത് എന്നല്ലേ? അവയുടെ മുൻ കാമുകൻ അവളെ ചതിക്കുകയും മറ്റൊരാളുമായി ബന്ധം സൂക്ഷിക്കുകയും ചെയ്യുകയായിരുന്നത്രെ. എന്നാൽ, കാമുകൻ അവളോട് പറഞ്ഞ ഒരു രഹസ്യം അവ അയാൾ ചെയ്ത ചതിക്ക് പകരം വീട്ടാനായി ഉപയോ​ഗപ്പെടുത്തുകയായിരുന്നു. പ്രണയത്തിലായിരിക്കെ അയാൾ അവളോട് താൻ ടാക്സ് വെട്ടിച്ച കാര്യം പറഞ്ഞിരുന്നു. എന്നാൽ, കാമുകൻ തന്നെ ചതിക്കുകയാണ് എന്ന് മനസിലായ അവ ടാക്സ് വെട്ടിക്കുന്ന കാര്യം അയാൾക്കെതിരെ ഉപയോ​ഗിച്ചു. അധികൃതരോട് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തുവത്രെ. 

വിവരം ഐആർഎസ്സിനെ അറിയിച്ചതിനാൽ തന്റെ മുൻ കാമുകന് അടക്കേണ്ടി വരിക 100,000 ഡോളറാണ്. അതായത്, ഏകദേശം 83 ലക്ഷം രൂപ എന്നാണ് അവ പറയുന്നത്. മാത്രവുമല്ല, വിവരം നൽകിയതിന് അവൾക്ക് 100k പ്രതിഫലം കിട്ടും എന്നും പറയുന്നു. കാമുകൻ ജയിലിലാണ് എന്നും അവൾ പറഞ്ഞു. അവൻ ജയിലിൽ കഴിയും, ആ ദിവസങ്ങളിലെല്ലാം അവൻ കാരണം കിട്ടിയ പണം ഉപയോ​ഗിച്ച് താൻ അടിപൊളിയായി ജീവിക്കും എന്നാണ് യുവതി പറയുന്നത്. ഒപ്പം സ്ത്രീകളുടെ പ്രതികാരം വളരെ ശക്തിയേറിയതാണ് എന്നും അവൾ പറയുന്നു. 

എന്നാൽ, ഫോബ്സ് മാ​ഗസിൻ അവ ഉന്നയിച്ച അവകാശവാദങ്ങളെ എതിർത്തിട്ടുണ്ട്. അതിൽ, നികുതിദായകന് അപ്പീലിന് പോകാമെന്നും ഈ പ്രക്രിയകളെല്ലാം കഴിഞ്ഞ ശേഷം മാത്രമേ റിവാർഡ് തുകകൾ കിട്ടൂ എന്നും പറയുന്നു. ഒപ്പം തന്നെ ടാക്സ് വെട്ടിച്ചതിന് ഒരാളെ ജയിലിൽ അടയ്ക്കാനുള്ള സാധ്യത കുറവാണ് എന്നും അതിനാൽ തന്നെ അവൾ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമാണ് എന്നും പറയുന്നു. 

വായിക്കാം: നായയെ പൂച്ച വളർത്തിയാൽ എന്ത് സംഭവിക്കും? വീഡിയോ കാണൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു