വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അനേകം പൂച്ചപ്രേമികളും നായപ്രേമികളും വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തി.

നമ്മൾ പലപ്പോഴും പറയാറുണ്ട് പൂച്ചയ്ക്കും പട്ടിക്കും സുഹൃത്തുക്കളായിരിക്കാൻ പാടാണെന്ന്. എന്നാൽ, അങ്ങനെ പറയുന്നവരോട് പോയി പണിനോക്ക് എന്ന് പറയുകയാണ് ഈ സുഹൃത്തുക്കൾ. വാഫിൾസ് എന്നു പേരിട്ടിരിക്കുന്ന 7 വയസ്സുള്ളൊരു പൂച്ചയും മേപ്പിൾ എന്ന് പേരിട്ടിരിക്കുന്ന 3 വയസ്സുള്ള ഒരു ഗോൾഡൻ റിട്രീവറുമാണ് ആ ചങ്ങാതിമാർ.

ഇവയുടെ ഉടമ തന്നെയാണ് പൂച്ചയും പട്ടിയും തമ്മിലുള്ള സൗഹൃദം വെളിവാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പൂച്ചയാണ് തന്റെ പട്ടിയെ വളർത്തിയത് എന്നാണ് തമാശയായി ഉടമ പറയുന്നത്. ഇത് വാഫിൾസും മേപ്പിളും തമ്മിലുള്ള ബന്ധം എത്രമാത്രം ദൃഢമാണ് എന്ന് വെളിവാക്കുന്നു. ദി ഗോൾഡൻ ബ്രേക്ക്ഫാസ്റ്റ് ക്ലബ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, രണ്ടുപേരും തമ്മിലുള്ള സൗഹൃദം എത്ര രസകരമാണ് എന്ന് കാണാം. 

വീഡിയോയിൽ പറയുന്നത്, പൂച്ചയാണ് നായയെ വളർത്തിയത് എന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്നാണ്. അതിൽ തന്റെ നായ എങ്ങനെയാണ് ഒരു പൂച്ചയെ പോലെ പെരുമാറുന്നത് എന്നാണ് പറയുന്നത്. അത് കാണുന്നവർക്കും ഒരുനിമിഷം ശരിയാണല്ലോ, ഈ നായ പൂച്ചയെ പോലെയാണല്ലോ പെരുമാറുന്നത് എന്ന് തോന്നും. അതിൽ കൗച്ചിന്റെ വളരെ അധികം മുകളിലേക്കായി ഇരിക്കാനായി നായ പോകുന്നത് കാണാം. അതുപോലെ പൂച്ചകളെപ്പോലെ ഉയരത്തിലേക്ക് കയറിപ്പോകുന്ന നായയേയും, വിൻഡോയിലിരിക്കുന്ന നായയേയും ഒക്കെ കാണാം. അതിൽ നിന്നും തന്നെ പൂച്ച എങ്ങനെ ഈ നായയെ സ്വാധീനിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്. 

View post on Instagram

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അനേകം പൂച്ചപ്രേമികളും നായപ്രേമികളും വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തി.

View post on Instagram

നേരത്തെയും ഇതുപോലെ പൂച്ചയും നായയുമായുള്ള സൗഹൃദം വെളിവാക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. അതിൽ ഉടമ കൊണ്ടുവന്ന ഒരു പൂച്ചക്കുട്ടിയോട് നായയ്ക്കുണ്ടാകുന്ന സൗഹൃദമാണ് കാണിക്കുന്നത്. 

വായിക്കാം: ലോകത്തിൽ‌ ഇങ്ങനെ ഒറ്റ പിസയേ കാണൂ, ഒന്നു ടേസ്റ്റ് ചെയ്യാൻ ആരും കൊതിച്ചുപോകും, പ്രത്യേകത 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം