എൻ​ഗേജ്‍മെന്റ് മോതിരം വിൽപനയ്ക്ക് വച്ചു, യുവതിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

Published : Oct 11, 2022, 03:21 PM IST
എൻ​ഗേജ്‍മെന്റ് മോതിരം വിൽപനയ്ക്ക് വച്ചു, യുവതിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

Synopsis

അതേസമയം വേറൊരാൾ പറഞ്ഞത്, അത് മുൻകാമുകൻ അയാളുടെ കാശ് കൊടുത്ത് വാങ്ങിയ മോതിരമാണ്. അതിനാൽ തന്നെ അത് അയാൾക്ക് തന്നെ കൊടുക്കുകയായിരുന്നു ചെയ്യേണ്ടത് എന്നാണ്.

എൻ​ഗേജ്മെന്റ് മോതിരം ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ വിൽപനയ്ക്ക് വച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഒരു യുവതി. 11,11,522.50 -ന്റെ മോതിരമാണ് യുവതി വിൽപനയ്ക്ക് വച്ചത്. ഓസ്ട്രേലിയക്കാരിയായ യുവതിയാണ് പങ്കാളി അണിയിച്ച മോതിരം വിൽപനയ്ക്ക് വച്ചത്. 

9,11,034 രൂപയ്ക്കാണ് യുവതി മോതിരം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. വളരെ ചെറിയ കാലത്തേക്ക് മാത്രമേ ആ മോതിരം താൻ അണിഞ്ഞിട്ടുള്ളൂ എന്ന് യുവതി പറയുന്നുണ്ട്. എന്നാൽ, മോതിരം വാങ്ങാൻ താല്പര്യം കാണിക്കുന്നതിനേക്കാൾ കൂടുതലായി ആളുകൾ യുവതിയെ വിമർശിക്കുകയാണ് ചെയ്തത്. ആ മോതിരം അവളെ അണിയിച്ച മുൻ പങ്കാളിക്ക് തന്നെ തിരികെ നൽകണമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. 

കൃത്യമായ കാരണങ്ങൾ ഉള്ളത് കൊണ്ടാണ് താനിത് വിൽക്കുന്നത് എന്നും യുവതി പറയുന്നു. എന്തായാലും ആ മോതിരം മുൻകാമുകന് തന്നെ തിരികെ കൊടുക്കണം എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഇല്ലാത്ത പക്ഷം നിയമപരമായ പ്രശ്നങ്ങൾ വരെ ഉണ്ടായേക്കാം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 

അതേസമയം വേറൊരാൾ പറഞ്ഞത്, അത് മുൻകാമുകൻ അയാളുടെ കാശ് കൊടുത്ത് വാങ്ങിയ മോതിരമാണ്. അതിനാൽ തന്നെ അത് അയാൾക്ക് തന്നെ കൊടുക്കുകയായിരുന്നു ചെയ്യേണ്ടത് എന്നാണ്. യുവതി വിവാഹത്തിൽ നിന്നും ഒഴിഞ്ഞ ശേഷമാണ് മോതിരം വിൽക്കുന്നത്. എന്നിരുന്നാലും വിവാഹത്തിൽ നിന്നും ഒഴിഞ്ഞു എങ്കിൽ പോലും ആ മോതിരം തിരികെ കൊടുക്കുക എന്നതാണ് അതിന്റെ ശരി എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 

അതേ സമയം യുവതിയെ അനുകൂലിച്ചവരും ഉണ്ട്. അത് അവൾക്ക് സമ്മാനമായി കിട്ടിയതാണ് അപ്പോൾ മോതിരം അവളുടേതാണ്. അത് എന്ത് ചെയ്യാനും ഉള്ള അവകാശം അവൾക്ക് ഉണ്ട് എന്നാണ് അവർ അഭിപ്രായപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്