ദില്ലിയിൽ രാത്രി തെരുവ് നായയെ പീഡിപ്പിക്കുന്നയാളുടെ വീഡിയോ പങ്കുവച്ച് യുവതി; പിറ്റേന്ന് യുവാവിന് ക്രൂര മർദ്ദനം

Published : May 18, 2026, 10:09 PM IST
 stray dog raping

Synopsis

ദില്ലിയിലെ ഷഹ്ദാരയിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ വീഡിയോ പുറത്ത്. മൃഗ പ്രവർത്തക പങ്കുവച്ച വീഡിയോ വൈറലായതോടെ, ഇയാളെ പിടികൂടി നാട്ടുകാർ മർദ്ദിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ മൃഗപീഡനത്തിനെതിരെ കർശന നിയമങ്ങളില്ലെന്ന ചർച്ചകളും ഇതോടെ സജീവമായി.

 

ദില്ലിയിലെ ഷഹ്ദാര പ്രദേശത്ത് നിന്നും രാത്രിയിൽ തെരുവിൽ വച്ച് തെരുവ് നായയെ പിഡീപ്പിച്ചയാളുടെ വീഡിയോ യുവതി പങ്കുവച്ചു. പിറ്റേന്ന് പ്രദേശവാസികൾ ചേർന്ന് ഇയാളെ പിടികൂടുകയും ക്രുരമായി മർദ്ദിക്കുകയും ചെയ്തു. മൃഗ പ്രവർത്തക രേണു കൗർ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ രാജ്യമെമ്പാടുമുള്ള മൃഗസ്നേഹികൾ ഇയാൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി,

 

 

രാത്രി തെരുവിൽ വച്ച് നായയ്ക്ക് നേരെ പീഡനം

രാത്രിയിൽ ആളൊഴിഞ്ഞ തെരുവിൽ വച്ച് ഇയാൾ ഒരു തെരുവ് നായയെ ലൈംഗീകമായി പീഡിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഇത് തടയാൻ മറ്റാരും പ്രദേശത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് താൻ വീഡിയോ പകർത്തിയതെന്നും ഇവർ പറയുന്നു. തെരുവ് നായയെ പീഡിപ്പിച്ചയാൾക്ക് മോഷണ ചരിത്രമുണ്ടെന്നും ഇവർ ആരോപിക്കുന്നു. സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഇയാൾ സംശയാസ്പദമായ സാഹചര്യത്തിൽ തന്‍റെ അപ്പാർട്ട്മെന്‍റിലേക്ക് കൂട്ടികൊണ്ട് വരാറുണ്ടെന്നും രേണു കൗർ വീഡിയോയിൽ പറയുന്നു. അതേസമയം ഇത്തരം ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

യുവാവിനെ മർദ്ദിച്ച് ആൾക്കൂട്ടം

ഓൺലൈനിൽ പ്രതിഷേധം ഉയർന്നതോടെ നാട്ടുകാർ പ്രതിയെ നേരിടുന്ന മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. രോഷാകുലരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയും തുടർന്ന് അടുത്തുള്ള തെരുവുകളിലൂടെ നടത്തുകയും ചെയ്യുന്നതും വീഡിയോയിലുണ്ടായിരുന്നു. നിരവധി പേർ ഇയാൾക്ക് കനത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നിയമം കൈയിലെടുക്കരുതെന്ന് ചിലരും വീഡിയോയ്ക്ക് താഴെ കുറിച്ചു. പ്രതിയെ പോലീസിന് കൈമാറിയതായും ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തതായും കൗർ പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. അതേസമയം ഇന്ത്യയിൽ മൃഗങ്ങളെ പീഡിപ്പിച്ചാൽ ശിക്ഷിക്കാൻ കർശന നിയമമില്ലെന്നും ചില‍ർ ചൂണ്ടിക്കാട്ടി.

 

PREV
Read more Articles on
click me!

Recommended Stories

'മൗനം സമ്മതം'; കന്യകയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് താലിബാൻ, പുതിയ നിയമം കാടത്തമെന്ന് നെറ്റിസെൺസ്
വൈറലായി 'ഡൊണാൾഡ് ട്രംപ്' എന്ന പോത്ത്, കാണാന്‍ കൗതുകത്തോടെ ആളുകളും